Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: കോലിയും രോഹിത്തുമല്ല ഇന്ത്യന്‍ ടീം! രണ്ട് പേര്‍ അവരേക്കാള്‍ ബെസ്റ്റ്

gautam gambhir

ഇന്ത്യന്‍ ക്രിക്കറ്റിലെ താരാരാധനയക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടി20 ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച പാകിസ്താനുമായി ആദ്യ പോരാട്ടത്തിനു ഇറങ്ങാനിരിക്കെയാണ് ചില താരങ്ങളെ മാത്രം വാഴ്ത്തുന്ന പതിവ് ഇന്ത്യ അവസാനിപ്പിക്കണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലുമൊരു കളിക്കാരനെ കുറിച്ച് ആയിരിക്കരുത് മറിച്ച് ടീമിനെക്കുറിച്ചായിരിക്കണം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നു അദ്ദേഹം വ്യക്തമാക്കി.

ചില കളിക്കാരെ വലിയ ബ്രാന്‍ഡുകളാക്കി മാറ്റിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരം സൂര്യകുമാര്‍ യാദവായിട്ടും ഫാന്‍സു മാധ്യമങ്ങളുമെല്ലാം വിരാട് കോലിയെയും രോഹിത് ശര്‍മയെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും ഗംഭീര്‍ തുറന്നടിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റാണ് വലുത്

ഇന്ത്യന്‍ ക്രിക്കറ്റാണ് വലുത്

ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കൂ. നമ്മളെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ പറ്റി മാത്രമായിരിക്കണം സംസാരിക്കേണ്ടത്. താരാരാധന നമ്മള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അതു പാടില്ലാത്ത കാര്യം തന്നെയാണ്. ഈ കളിക്കാരെ ബ്രാന്‍ഡുകളാക്കി മാറ്റിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ഗൗതം ഗംഭീര്‍ ഒരു ഷോയില്‍ പങ്കെടുക്കവെ പറഞ്ഞു.

Also Read: T20 World Cup 2022: ഇന്ത്യ-പാക്കിസ്ഥാന്‍ നേര്‍ക്കുനേര്‍ കണക്കുകള്‍ ഇന്ത്യയ്‌ക്കൊപ്പം, പക്ഷെ...

സൂര്യ ഏറ്റവും മിടുക്കന്‍

സൂര്യ ഏറ്റവും മിടുക്കന്‍

കഴിഞ്ഞ ഒരു വര്‍ഷമെടുത്താല്‍ ഇന്ത്യന്‍ ടീമിലെ ടോപ്പ് സിക്‌സിലെ ബാറ്റര്‍മാരേക്കാളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് സൂര്യകുമാര്‍ യാദവാണ്. പക്ഷെ നിങ്ങള്‍ അവനെക്കുറിച്ച് ഒരു ചോദ്യം പോലും എന്നോടു ചോദിച്ചില്ല. ഇതിനു കാരണം സൂര്യക്കു മറ്റു കളിക്കാരുടെയത്ര സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് ഇല്ലാത്തതു കൊണ്ടു മാത്രമാണെന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

സൂര്യയും ഹാര്‍ദിക്കും ബെസ്റ്റ്

സൂര്യയും ഹാര്‍ദിക്കും ബെസ്റ്റ്

ഇന്ത്യന്‍ ടീമില്‍ നിങ്ങള്‍ സൂര്യകുമാര്‍ യാദവിനെയല്ല വിരാട് കോലിയെയാണ് ആദ്യം ശ്രദ്ധിക്കുന്നത്. അതുകഴിഞ്ഞാല്‍ നിങ്ങള്‍ നോക്കുക രോഹിത് ശര്‍മയെയായിരിക്കും. തുടര്‍ന്ന് കെഎല്‍ രാഹുല്‍. പക്ഷെ പ്രകടനം പരിശോധിച്ചാല്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച രണ്ടു പേര്‍ സൂര്യയും ഹാര്‍ദിക് പാണ്ഡ്യയുമാണെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു.

കിരീടക്ഷാമത്തിനു കാരണം

കിരീടക്ഷാമത്തിനു കാരണം

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കിരീടവരള്‍ച്ചയ്ക്കു പ്രധാന കാരണവും ഈ താരാരാധന തന്നെയാണെന്നു ഗൗതം ഗംഭീര്‍ വിമര്‍ശിച്ചു. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ എംഎസ് ധോണിക്കു കീഴില്‍ ജേതാക്കളായ ശേഷം ഒരു ടൂര്‍ണമെന്റ് പോലും ഇന്ത്യ വിജയിച്ചിട്ടില്ല.
ലോകകപ്പിനായി നമ്മുടെ ടീം യാത്ര തിരിച്ചുകഴിഞ്ഞാല്‍ നമ്മള്‍ ഈ താരാരാധന അവസാനിപ്പിച്ചേ തീരൂ. പകരം ഇന്ത്യന്‍ ടീമിനെയാണ് ആരാധിക്കേണ്ടത്. 2013 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇന്ത്യക്കു ഐസിസി ടൂര്‍ണമെന്റുകളൊന്നും വിജയിക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണവും ഇതാണെന്നു ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

Story first published: Saturday, October 22, 2022, 10:04 [IST]
Other articles published on Oct 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+