
കാരണക്കാരന്‍ രാഹുല്‍
രോഹിത് ശര്‍മ ടൂര്‍ണമെന്റില്‍ കാര്യമായി സ്‌കോര്‍ ചെയ്യാതെ പുറത്തായിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണക്കാരന്‍ ഓപ്പണിങ് പങ്കാളി കെഎല്‍ രാഹുലാണെന്നാണ് ഒരു യൂസറുടെ വിമര്‍ശനം.
രോഹിത് മോശം ഫോമിലാണെന്നതു വ്യക്തമാണ്. അദ്ദേഹം ക്രീസിലെത്തിയാല്‍ സമയമെടുത്താണ് കളിക്കുന്നത്. അതിനിടെ കെഎല്‍ രാഹുല്‍ ഓവറുകള്‍ മെയ്ഡനാക്കുകയും രോഹിത്തിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. അതിനു ശേഷം രാഹുല്‍ ഫിഫ്റ്റിയും നേടുന്നുവെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

പുള്‍ ഷോട്ട്
ലോകത്തില്‍ തന്നെ ഏറ്റവും നന്നായി പുള്‍ ഷോട്ട് കളിക്കുന്ന താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. പക്ഷെ ഇടയ്ക്കിടെ അദ്ദേഹം ഷോര്‍ട്ട് ബോളുകളില്‍ പുറത്താവുന്നത് പതിവായിരിക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
2011ലെ ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യക്കായി കളിച്ചിട്ടില്ല. 2022ലെ ടി29 ലോകകപ്പിലും രോഹിത് ഇന്ത്യക്കു വേണ്ടി 'കളിക്കുന്നില്ല', അതുകൊണ്ടു തന്നെ ഓറിയോ ഇഫക്ട് തനിക്കു കാണാന്‍ സാധിക്കുന്നതായും ഒരു യൂസര്‍ കുറിച്ചു.
Also Read: T20 World Cup 2022: ഡിക്കെയ്ക്കു സിക്‌സര്‍ 'അലര്‍ജി'! എന്നിട്ടും എന്തിന് ടീമിലെടുത്തു?

കോലി കുളിക്കുന്ന വെള്ളം
വിരാട് കോലി കുളിച്ച വെള്ളം ദിവസേന രണ്ടു തവണ കുടിക്കുകയാണെങ്കില്‍ രോഹിത് ശര്‍മയ്ക്കു ഫോമിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.
2011ലെ ഏകദിന ലോകകപ്പിലും രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലെന്നായിരുന്നു ഒരു യൂസര്‍ തമാശരൂപേണ ട്വീറ്റ് ചെയ്തത്.

പുറത്തായാല്‍ ആര്‍പ്പുവിളി
ഓരോ തവണ പുറത്തായി ഗ്രൗണ്ട് വിടുമ്പോഴും കാണികളില്‍ നിന്നും ഏറ്റവുമധികം ആര്‍പ്പുവിളി ലഭിച്ചുകൊണ്ടിരിക്കുന്ന താരം രോഹിത് ശര്‍മയായിരിക്കാമെന്നയാരുന്നു ഒരു ട്രോള്‍.
ലേഡീസ് ആന്റ് ജന്റില്‍മാന്‍, ഇതാണ് നിങ്ങളുടെ മുന്നില്‍ എന്‍ബിഡിസി പ്രോ രോഹിത് ശര്‍മയെ പരിചയപ്പെടുത്തുകയാണ്. 115 എന്ന തീപ്പൊരി സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം ഇന്നു 15 ബോളില്‍ 13 റണ്‍സ് നേടിയിരിക്കുകയാണ്. അദ്ദേഹത്തിനു എന്തൊരു ടൂര്‍ണമെന്റാണിതെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.
Also Read: അനുഷ്‌കയ്ക്ക് മുമ്പ് കോലി ഡേറ്റ് ചെയ്തവരെ അറിയാമോ?, സുന്ദരിമാരുടെ നീളന്‍ പട്ടിക

രോഹിത്തിന്റെ പ്രകടനം
ഈ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ആരാധകരെ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയതായി കാണാന്‍ സാധിക്കും. സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അഞ്ചു മല്‍സരങ്ങളിലും ഹിറ്റ്മാന്‍ ബാറ്റ് ചെയ്തിരുന്നു. പക്ഷെ 17.80 എന്ന ദയനീയ ശരാശരിയില്‍, 109.87 സ്‌ട്രൈക്ക് റേറ്റോടെ വെറും 89 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 53 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ രോഹിത് സൂപ്പര്‍ 12ല്‍ നേടിയിട്ടുമുള്ളൂ.


Click it and Unblock the Notifications












