Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്ലിച്ചായന്‍ എന്ന നന്മമരം വീണു! വില്യംസന്റെ 'ചതി'യില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം! മാപ്പ് ചോദിച്ച് താരം

മാന്മ്യമാരുടെ ഗെയിം എന്നാണ് പൊതുവെ ക്രിക്കറ്റിനെ വിളിക്കുന്നത്. അത് ശരിയെങ്കില്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മാന്യരായ താരങ്ങളില്‍ ഒരാളാണ് കെയ്ന്‍ വില്യംസണ്‍. എത്ര വലിയ പരാജയത്തിലും ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന താരം. എതിരാളികളെ പോലും തന്റെ മാന്യത കൊണ്ട് ആരാധകനാക്കി മാറ്റിയ വില്ലിച്ചായന്‍. ലോകകപ്പെന്ന സ്വപ്‌ന നേട്ടം ആരും കേള്‍ക്കാത്ത നിയമം കാരണം കൈ വിട്ടു പോകുമ്പോഴും ഒരു നിമിഷം പോലും മാന്യത വിടാതെ മനുഷ്യന്‍. എന്നാല്‍ വില്യംസണ്‍ എന്ന നന്മമരം വീണെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം പറയുന്നത്.

ക്രിക്കറ്റിലെ ജെന്റില്‍മാനായ വില്യംസണിന്റെ മാന്യതയുടെ മുഖം മൂടി ഇന്ന് അഴിഞ്ഞു വീണെന്നാണ് സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് ലോകവും പറയുന്നത്. ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വിവാദമായി മാറിയ രംഗങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. സെമി യോഗ്യത ലക്ഷ്യം വച്ചിറങ്ങിയ ന്യൂസിലാന്‍ഡിനും ഇംഗ്ലണ്ടിനും ഇന്നത്തെ വിജയം ഏറെ നിര്‍ണായകമായിരുന്നു.

നാടകീയ രംഗങ്ങള്‍

ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ആറാമത്തെ ഓവറിലെത്തി നില്‍ക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ പന്ത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ ഉയര്‍ത്തി അടിക്കുകയായിരുന്നു. എന്നാല്‍ പന്ത് അസാധ്യമായൊരു ക്യാച്ചിലൂടെ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പിടിയിലൊതുക്കി. ഇതോടെ വിക്കറ്റ് നഷ്ടപ്പെട്ട സങ്കടത്തില്‍ ബട്ട്‌ലര്‍ പവലിയനിലേക്ക് മടക്കയാത്രയും ആരംഭിച്ചു. എന്നാല്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടതോടെ ബട്ട്‌ലറോട് ബൗണ്ടറി ലൈനിന് അരികില്‍ കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

Also Read:വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

അവിശ്വസനീയമായ ആ കാഴ്ച

പിന്നെയാണ് അവിശ്വസനീയമായ ആ കാഴ്ച ക്രിക്കറ്റ് ലോകം കണ്ടത്. പന്ത് വില്യംസണ്‍ ക്യാച്ച് ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീഴുന്നുണ്ടായിരുന്നു. നീലത്ത് വീണ പന്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ് വില്യംസണ്‍ വിക്കറ്റ് ആഘോഷിച്ചത്. ഇതോടെ ബട്ട്‌ലര്‍ പുറത്തായെന്ന തീരുമാനം അമ്പയര്‍മാര്‍ തിരുത്തി. താരത്തെ തിരികെ വിളിക്കുകയും ചെയ്തു. പക്ഷെ ബട്ട്‌ലര്‍ മടങ്ങിയെത്തിയപ്പോള്‍ വില്യംസണ്‍ തന്റെ പിഴവിന് മാപ്പ് ചോദിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു.

പിഴവിന്റെ ഫലം

പക്ഷെ ആ പിഴവിന്റെ ഫലം അധികം വൈകാതെ തന്നെ ബട്ട്‌ലര്‍ കിവീസിനെ അറിയിച്ചു. ആ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോള്‍ വെറും എട്ട് റണ്‍സായിരുന്നു ബട്ട്‌ലറുടെ സമ്പാദ്യം. എന്നാല്‍ താരം ഇന്നിംഗ്‌സ് അവസാനിപ്പിക്കുന്നത് 47 പന്തില്‍ 73 റണ്‍സുമായിട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ അലക്‌സ് ഹെയ്ല്‍സിന്റേയും മികവില്‍ 179 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തില്‍ 21 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

എന്തായാലും വില്യംസണിന് പറ്റിയ പിഴവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വില്യംസണിന്റെ മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീണുവെന്നാണ് ഒരു വിഭാഗം പറയുന്നത്. ക്രിക്കറ്റ് ലോകത്തെ മാന്യതയുടെ പേരില്‍ പലരും മാതൃകയാക്കുന്ന വില്യംസണില്‍ നിന്നും ഇതുപോലൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വില്യംസണ്‍ ചെയ്തത് ഒട്ടും ശരിയായില്ലെന്നും അവര്‍ പറയുന്നു.

അനുകൂലിച്ചും നിരവധി പേര്‍

അതേസമയം വില്യംസണിനെ അനുകൂലിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. താരം മനപ്പൂര്‍വ്വം ചെയ്തത് ആകില്ലെന്നും ചാട്ടത്തിനിടെ പന്ത് നിലത്ത് കുത്തിയത് കാണാതെ പോയതാകാമെന്നാണ് പിന്തുണയുമായി എത്തിയവര്‍ പറയുന്നത്. ബൗണ്ടറിയെണ്ണി ലോകകപ്പ് നേടിയ ശേഷം ബട്ട്‌ലര്‍ വില്യംസണിനോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും സംഭവം ആകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Story first published: Tuesday, November 1, 2022, 17:11 [IST]
Other articles published on Nov 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+