T20 World Cup 2022: ഇന്ത്യയെ ഇംഗ്ലണ്ട് തകര്‍ത്തെറിയും! 1992 ആവര്‍ത്തിക്കുമെന്നും അക്തര്‍
ട്വന്റി-20 ലോകകപ്പ് എന്ന സ്വപ്‌നവും പേറി ഇന്ത്യ ഇന്ന് സെമി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങും. കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് ഇന്ന് നേരിടാനുള്ളത്. ആദ്യത്തെ സെമിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കി പാക്കിസ്ഥാന്‍ ഫൈനലിലെത്തിയിരുന്നു. വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ എന്ന ക്രിക്കറ്റ് ലോകത്തിന്റെ ആഗ്രഹം നടപ്പിലാകുമോ എന്ന് ഇന്നറിയാം. നേരിടുന്നത് ശക്തരായ ഇംഗ്ലണ്ടിനെയാണ് എന്നത് പക്ഷെ ഇന്ത്യയുടെ വഴി എളുപ്പമായിരിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ്.
ഇന്ത്യയായിരിക്കണം പാക്കിസ്ഥാനെ ഫൈനലില്‍ നേരിടേണ്ടത് എന്ന് ആഗ്രഹിക്കുന്നവരില്‍ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല ഉള്ളത്. പാക് ആരാധകരും താരങ്ങളും വരെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ പാക് ഇതിഹാസ താരം ഷൊയ്ബ് അക്തറും തന്റെ ആഗ്രഹം അറിയിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്്ഥാനും ഫൈനലില്‍ ഏറ്റുമുട്ടമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അക്തര്‍ പറയുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെയായിരിക്കുമെന്നും അക്തര്‍ പറയുന്നുണ്ട്.

''എനിക്ക് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും എറ്റുമുട്ടുന്നത് കാണണം. പക്ഷെ പാക്കിസ്ഥാന്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് തോന്നുന്നത്. 1992 ല്‍ ലോകകപ്പ് ജയിച്ചത് പോലെ തന്നെ. ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി. അതുപോലെ േതന്നെ ഇംഗ്ലണ്ട് ഇന്ത്യയെ മലര്‍ത്തിയടിച്ച് ഫൈനലിലെത്തുമെന്നാണ് തോന്നുന്നത്. പിന്നെ അവരെ തോല്‍പ്പിച്ച് നമ്മള്‍ ലോകകപ്പ് തിരിച്ചുപിടിക്കും'' എന്നാണ് അക്തര്‍ പറയുന്നത്.
Also Read:T20 World Cup 2022: ഫിനിഷിങില്‍ ഡിക്കെയില്‍ അമിതപ്രതീക്ഷ വേണ്ട! ഭാജി പറയുന്നു
ഇന്നത്തെ സെമിയില്‍ ഇംഗ്ലണ്ടാണ് രണ്ടാമത് ബാറ്റ് ചെയ്യുന്നതെങ്കില്‍ ഇന്ത്യയെ ബട്ട്‌ലറും സംഘവും അടിച്ചു തകര്‍ക്കുമെന്നാണ് അക്തര്‍ പറയുന്നത്. ''സെമി ഫൈനലില്‍ ഇന്ത്യ ചേസ് ചെയ്യാനായിരിക്കും ഇഷ്ടപ്പെടുക. ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തെ എങ്ങനെയും നേരിടും. രണ്ടാമത് ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ തകര്‍ക്കുമെന്ന് തോന്നുന്നു. ആരായാലും ചേസ് ചെയ്യുകയാണെങ്കില്‍ ജയിക്കാന്‍ എളുപ്പമായിരിക്കും അപ്പോള്‍ അവര്‍ക്ക്. ഈ മത്സരത്തില്‍ ഏറ്റവും രസിക്കാന്‍ പോകുന്നത് ഐസിസിയും ബ്രോഡ്കാസ്റ്റര്‍മാരുമായിരിക്കും'' എന്നും അക്തര്‍ പറയുന്നു.

ഇന്ത്യയെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല ഇന്നത്തെ പോരാട്ടം. കളിയുടെ എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട് ഇംഗ്ലണ്ടിന്. എന്നാല്‍ ഇന്ത്യയ്ക്കാകട്ടെ നായകന്‍ രോഹിത് ശര്‍മയുടെ ഫോമില്ലായ്മയടക്കം അലട്ടുന്നുണ്ട്. വിരാട് കോലിയുടേയും സൂര്യ കുമാര്‍ യാദവിന്റേയും ഫോമിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷ. അതേസമയം ബുംറയുടെ അഭാവത്തിലും പ്രതീക്ഷ കാത്ത ബൗൡഗ് നിരയില്‍ വിശ്വാസമര്‍പ്പിക്കാം. എന്നാല്‍ ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നത് ക്ഷീണമായേക്കും.

രോഹിത് ശര്‍മയുടെ ഫോമില്ലായ്മയും കെഎല്‍ രാഹുലിന്റെ പതിഞ്ഞ തുടക്കവും ഇന്ത്യയ്ക്ക് ഇന്ന് പരിഹരിക്കേണ്ടിയിരിക്കുന്നു. മധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫോമില്ലായ്മയും ഇന്ത്യയ്്ക്ക് വിനയാണ്. ഡികെയായിരിക്കുമോ പന്തായിരിക്കുമോ ഇന്നിറങ്ങുക എന്നതും നിര്‍ണായകമാണ്. അതേസമയം ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് ആധികാരികമായി പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയിരിക്കുന്നത്. ഫോമില്ലാതിരുന്ന ബാബര്‍ അസവും മുഹമ്മദ് റിസ്വാനും അര്‍ധ സെഞ്ചുറികള്‍ നേടുക കൂടി ചെയ്തതോടെ ഫൈനലില്‍ പാക്കിസ്ഥാന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

ഇന്ന് ഇന്ത്യ ജയിക്കുകയാണെങ്കില്‍ അത് 2007 ലെ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാകും. അന്ന് പാക്കിസ്ഥാന അവസാന ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തുന്നതും ലോകകപ്പ് നേടുന്നതും. ആ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിരുന്നു. ഇത്തവണത്തേത് പോലെ അന്നും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കില്‍ അത് 1992 ലോകകപ്പിന്റെ ആവര്‍ത്തനവുമാകും. അന്നും സമാനമായ രീതിയില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു പാക്കിസ്ഥാന്‍ സെമിയിലെത്തുന്നത്. എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കപ്പുയര്‍ത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications