Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: രോഹിത്തും രാഹുലും വീണ്ടും പരാജയം! തല കുനിയുമ്പോഴും റെക്കോര്‍ഡ് നേടി രോഹിത്

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ ഗംഭീര വിജയത്തിനും രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ നേടിയ അനായാസ വിജയത്തിനും ശേഷം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ബൗളിംഗ് നരികളിലൊന്നാണ് ദക്ഷിണാഫ്രിക്കയുടേത്. ഇന്ത്യയുടേതാകട്ടെ ഏറ്റവും മികച്ച ടോപ് ഓര്‍ഡറുകൡലൊന്നും. അതുകൊണ്ട് തന്നെ തീപാറുന്നൊരു മത്സരം കാണാം എന്ന പ്രതീക്ഷയിലാകും പെര്‍ത്തിലെ സ്റ്റേഡിയത്തിലും ടിവി സ്‌ക്രീനിന് മുന്നിലും ആരാധകരെത്തിയത്.

എന്നാല്‍ ഇന്ത്യയുടെ സകല പ്രതീക്ഷകളുടേയും മുനയൊടിച്ചു കൊണ്ട് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെ നിലംതൊടീക്കാതെ കൂടാരം കയറ്റിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍. ലുങ്കി എന്‍ഗിടിയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണമാണ് പോര്‍ട്ടീസ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് മേല്‍ അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനിടിയില്‍ ഒരു നേട്ടമുണ്ട് നായകന്‍ രോഹിത് ശര്‍മയ്ക്ക് ആശ്വസിക്കാന്‍.

റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ കെഎല്‍ രാഹുലിനും രോഹിത് ശര്‍മയ്ക്കും റണ്ണൊന്നും നേടാനായില്ലായിരുന്നു. എന്നാല്‍ പിന്നീട് കിടിലന്‍ സിക്‌സറുകള്‍ പറത്തി രോഹിത്തും രാഹുലും പ്രതീക്ഷ നല്‍കിയിലെങ്കിലും അടുത്തടുത്തായി പുറത്താവുകയായിരുന്നു ഇരുവരും. ഇന്നത്തെ മത്സരത്തോടെ ഒരു റെക്കോര്‍ഡ് രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Also Read:T20 World Cup 2022: എന്താണ് ഹൂഡയുടെ റോള്‍? ബൗളിങ് വീണ്ടും ദുര്‍ബലം! സെലക്ഷനെതിരേ ഗംഭീര്‍

36-ാമത്തെ ട്വന്റി-20 ലോകകപ്പ് മത്സരം

ഇന്ത്യയ്ക്കായി തന്റെ 36-ാമത്തെ ട്വന്റി-20 ലോകകപ്പ് മത്സരത്തിനായാണ് രോഹിത് ശര്‍മ ഇന്നിറങ്ങിയിരിക്കുന്നത്. ഇതിലൂടെ ശ്രീലങ്കയുടെ മുന്‍ താരം തിലകരത്‌നെ ദില്‍ഷനെ പിന്നിലാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. 34 മത്സരം കളിച്ച ഷാഹിദ് അഫ്രീദിയും ഡ്വെയ്ന്‍ ബ്രാവോയും ഷൊയ്ബ് അക്തറുമാണ് പിന്നിലുള്ളത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ പിന്നിലുള്ളത് 34 മത്സരം കളിച്ച ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ്. 2007 ലെ പ്രഥമ ലോകകപ്പ് മുതല്‍ രോഹിത് ഇന്ത്യന്‍ ടീമിലുള്ളത്. ക്യാപ്റ്റനായി രോഹിത്തിന്റെ ആദ്യത്തെ ട്വന്റി-20 ലോകകപ്പാണിത്.

മോശം ഫോം

അതേസമയം രോഹിത് നല്ലൊരു പ്രതീക്ഷ നല്‍കിയ ശേഷം പുറത്താവുകയായിരുന്നു ഇന്നത്. 14 പന്തില്‍ 15 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മയ്ക്ക് ഇന്ന് നേടാനായത്. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2016 ന് ശേഷമുള്ള തന്റെ മോശം ഫോം തുടരുകയാണ് രോഹിത് ശര്‍മ. 2016 ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി-20 യില്‍ രോഹിത് നേടിയത് സ്‌കോര്‍ 21, 0, 11, 12, 9,0, 43, 0, 15 എന്നിങ്ങനെയാണ്.

വിരാട് കോലി

രോഹിത്തിനൊപ്പം ഓപ്പണര്‍ കെഎല്‍ രാഹുലും ഇന്ന് പരാജയപ്പെട്ടു. ലോകകപ്പില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല രാഹുലിന്. ലോകകപ്പിന് മുമ്പ് റണ്ണുകള്‍ നേടിയെങ്കിലും രാഹുലിന്റെ മത്സരത്തോടുള്ള സമീപനം വിമര്‍ശനം നേടിയിരുന്നു. പിന്നീട് താരം ആക്രമണോത്സുക ക്രിക്കറ്റ് പുറത്തെടുത്തെങ്കിലും ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും രാഹുല്‍ പരാജയമാണ്. ഇന്ന് 14 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് രാഹുലിന് നേടാന്‍ സാധിച്ചിത്. കഴിഞ്ഞ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി ഇന്ന് 12 റണ്‍സ് മാത്രമാണ് നേടിയത്. രാഹുലിനേയും രോഹിത്തിനേയും കോലിയേയും പുറത്താക്കിയത് ലുങ്കി എന്‍ഗിഡിയാണ്.

Story first published: Sunday, October 30, 2022, 18:04 [IST]
Other articles published on Oct 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+