Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇടനെഞ്ചില്‍ ഇന്ത്യ! ദേശീയഗാനത്തിനിടെ കണ്ണീരണിഞ്ഞ് രോഹിത് ശര്‍മ

2007 ലെ പ്രഥമ ലോകകപ്പിലെ കിരീടവിജയത്തിന് ശേഷം ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പില്‍ കപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ല. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ നേട്ടത്തിന് പിന്നാലെ ഇന്ത്യ വീണ്ടുമിറങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ചിരവൈരികളാണ് പാക്കിസ്ഥാനാണ്. കഴിഞ്ഞ ലോകകപ്പിന്റെ സൂപ്പര്‍ 12 ല്‍ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ ക്ഷീണം മറക്കുക എന്നതും ജയത്തോടെ ലോകകപ്പിന് തുടക്കമിടുക എന്നതുമാണ് ഇന്ന് ഇന്ത്യയ്ക്ക് മുന്നിലെ ലക്ഷ്യം.

ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഏത് മത്സരത്തിനും ഫൈനലിന്റെ പ്രതീതിയാണ്. സംശയമുള്ളവര്‍ക്ക് ഇന്നത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ മനസിലാക്കും. പന്ത് എറിയുന്നതിന് മുമ്പ് തന്നെ മൈതാനത്തേയും ഗ്യാലറിയിലേയും അന്തരീക്ഷം ഒരു സൂപ്പര്‍ ഫൈനലിനെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു.

ഇന്ത്യ-പാക് മത്സരം

ഇന്ത്യ-പാക് മത്സരം താരങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് ടീമിലേയും താരങ്ങള്‍ തങ്ങളുടെ സര്‍വ്വവും നല്‍കുന്നത് അതിനാലാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് ഓരോ മത്സരവും വളരെ വൈകാരികമായ ഒന്നു കൂടിയായിരിക്കും. ഇന്ത്യ-പാക് മത്സരത്തിനിറങ്ങുന്ന ഏതൊരു താരത്തിന്റേയും ഉള്ളിലെ വികാരം എന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ മത്സരത്തിന് മുന്നോടിയായി മൈതാനത്ത് അരങ്ങേറിയ രംഗം.

Also Read:T20 World Cup 2022: അര്‍ഷദീപേ, മുത്തേ...ബാബര്‍ ഗോള്‍ഡന്‍ ഡെക്ക്!, റിസ്വാനെയും മടക്കി

രോഹിത്തിന്റെ മുഖം

മത്സരം ആരംഭിക്കും മുമ്പ് ഇരുടീമുകളുടേയും ദേശീയ ഗാനത്തിന്റെ സമയത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മെല്‍ബണില്‍ കളികാണാനെത്തിയ കാണികള്‍ക്കും വീടുകളില്‍ ഇരുന്ന് കളി കാണുന്നവര്‍ക്കുമെല്ലാം രോഹിത്തിന്റെ മുഖം മറക്കാനാകില്ലെന്നുറപ്പാണ്. ''രോഹിത് ശര്‍മയെ നോക്കൂ, അയാളുടെ വികാരത്തെ കാണൂ. ഇന്ത്യയ്ക്കായി അയാള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പക്ഷെ ഇന്നും അയാള്‍ക്കിത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നോക്കൂ'' എന്നായിരുന്നു രോഹിത്തിനെക്കുറിച്ച് കമന്റേറ്റര്‍ ഇയാന്‍ സ്മിത്ത് പറഞ്ഞത്.

ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക

ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക എന്ന വളരെ അഭിമാനമാര്‍ഹമായ ദൗത്യവുമായി എത്തിയതിനാലാണ് ഇന്ത്യന്‍ നായകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്. കളിക്കളത്തില്‍ പൊതുവെ വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്ന താരമാണ് രോഹിത് ശര്‍മ. എന്നാല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ദേശീയ ഗാനം ഉയര്‍ന്നതോടെ രോഹിത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം മെല്‍ബണില്‍ പാക്കിസ്ഥാന്റെ ബാറ്റിംഗ് അവസാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ നടത്തിയ തിരിച്ചുവരവുകളിലൂടെ പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടുകയായിരുന്നു. 160 റണ്‍സാണ് ഇന്ത്യയുടെ മുന്നിലെ ലക്ഷ്യം.

 അര്‍ധ സെഞ്ചുറികള്‍

പാക്കിസ്ഥാനായി ഷാന്‍ മസൂദും ഇഫ്തിഖാര്‍ അഹ്‌മദും അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. 34 പന്തില്‍ നാല് സിക്‌സ് അടക്കം പറത്തി 51 റണ്‍സെടുത്ത ഇഫ്തിഖാര്‍ ആണ് പാക്കിസ്ഥാനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. ഷാന്‍ 42 പന്തില്‍ 52 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ എട്ട് പന്തില്‍ 16 റണ്‍സുമായി ഷഹീന്‍ അഫ്രീദിയും പാക്കിസ്ഥാനായി മികച്ച പ്രകടനം കാഴ്ചവച്ചു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും അര്‍ഷ്ദീപ് സിംഗുമാണ് മുന്നില്‍. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തു.

Story first published: Sunday, October 23, 2022, 16:00 [IST]
Other articles published on Oct 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+