T20 World Cup 2022: ഒരാളെ എറിഞ്ഞ് ആശുപത്രിയിലാക്കി! രോഹിത്തും രാഹുലിനും ഷഹീനെ പേടിക്കണം
ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരവും കോച്ചുമായ ടോം മൂഡി. ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയെ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ഭയക്കണമെന്നും അദ്ദേഹം പറയുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഞായറാഴ്ച ഇന്ത്യ- പാക് പോരാട്ടം.

ഷഹീന് ഏഷ്യാ കപ്പ് നഷ്ടമായി
പരിക്കു കാരണം കഴിഞ്ഞ ഏഷ്യാ കപ്പ് ഷഹീനു നഷ്ടമായിരുന്നു. ഇതിന്റെ ക്ഷീണം ഈ ലോകകപ്പില്‍ തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ലോകകപ്പിനു മുന്നോടിയായി അഫ്ഗാനിസ്താനുമായുള്ള സന്നാഹ മല്‍സരത്തില്‍ ഷഹീന്‍ കളിക്കുകയും രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ ഷഹീന്റെ തകര്‍പ്പന്‍ യോര്‍ക്കറില്‍ എല്‍ബിഡബ്ലുവായ അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ ആശുപത്രിയിലും കൊണ്ടുപോയിരുന്നു.
Also Read: Mushtaq Ali Trophy: റുതുരാജും പൃഥ്വിയും ഇഞ്ചോടിഞ്ച്! കേരളത്തിനായി തലപ്പത്ത് യുവതാരം

ഓപ്പണര്‍മാരെല്ലാം ഭയക്കണം
ഈ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ-കെഎല്‍ രാഹുല്‍ ഓപ്പണിങ് സഖ്യത്തിനു മാത്രമല്ല മറ്റു ടീമുകളുടെയെല്ലാം ഓപ്പണര്‍മാര്‍ക്കു ഷഹീന്‍ അഫ്രീഡി ഭീഷണിയുയര്‍ത്തുമെന്നു ടോം മൂഡി വ്യക്തമാക്കി.
ലോകകപ്പിലെ എല്ലാ ടീമുകളുടെയും ഓപ്പണര്‍മാര്‍ ഭയക്കണമെന്ന സൂചനയാണ് ഷഹീന്‍ അഫ്രീഡിയുടെ സന്നാഹത്തിലെ പ്രകടനം നല്‍കിയിരിക്കുന്നത്. വളരെ ആത്മവിശ്വാസത്തോടെ, ചിരിച്ചുകൊണ്ടാണ് അയാള്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കാരണം ന്യൂബോളില്‍ ഷഹീന്‍ വളരെയധികം അപകടകാരിയാണ്. റഹ്മാനുള്ള ഗുര്‍ബാസിനെതിരായ ആ ബോള്‍ വളരെയധികം മൂര്‍ച്ചയേറിയതായിരുന്നുവെന്നും മൂഡി വിലയിരുത്തി.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തു
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഷഹീന്‍ അഫ്രീഡി അവസാനമായി ഇന്ത്യക്കെതിരേ കളിച്ചത്. അന്നു ടീമിന്റെ അന്തകനായും പാക് പേസര്‍ മാറിയിരുന്നു. ഇന്ത്യയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുതത് ഷഹീനായിരുന്നു. രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കി.

മുന്‍നിര വിക്കറ്റുകള്‍
മൂന്നാം ഓവറില്‍ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. പിന്നീട് ഡെത്ത് ഓവറുകളില്‍ അന്നത്തെ നായകനായ വിരാട് കോലിയെയും ഷഹീന്‍ മടക്കിയിരുന്നു. ഇന്ത്യയെ പത്തു വിക്കറ്റിനു പാകിസ്താന്‍ കശാപ്പ് ചെയ്ത കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പാക് പേസര്‍ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications