T20 World Cup 2022: റിഷഭ് എന്താണ് ഈ കാണിക്കുന്നത്? അബദ്ധം ചൂണ്ടിക്കാട്ടി മുന്‍ താരം

ടി20 ലോകകപ്പില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ കാത്തിരിപ്പിനൊടുവില്‍ ഒരു അവസരം ലഭിച്ചെങ്കിലും അതു പാഴാക്കിയിരിക്കുകയാണ് റിഷഭ് പന്ത്. സൂപ്പര്‍ 12ല്‍ സിംബാബ് വെയുമായി നടന്ന കളിയില്‍ ദിനേശ് കാര്‍ത്തികിനു പകരമാണ് റിഷഭിനെ ഇന്ത്യ കളിപ്പിച്ചത്. ഇന്ത്യ ശക്തമായ നിലയിലുള്ളപ്പോള്‍ അഞ്ചാം നമ്പറിലാണ് താരം ബാറ്റ് ചെയ്തത്. പക്ഷെ അഞ്ചു ബോളില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് റിഷഭ് പുറത്താവുകയായിരുന്നു.

അവസരം പാഴാക്കി
ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തിനു ലഭിച്ച നല്ലൊരു അവസരമായിരുന്നു ഈ മല്‍സരം. പക്ഷെ റിഷഭ് അതു കളഞ്ഞു കുളിക്കുകയും ചെയ്തു. ബാറ്റിങില്‍ ഒരേ പിഴവ് തന്നെ റിഷഭ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ താരം കൊബ്യുസ് ഒലിവിയര്‍. മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ആശ്ചര്യം തോന്നുന്നു
റിഷഭ് പന്തിനെപ്പോലെ കഴിവുള്ള ഒരു താരം ഒരേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതു കാണുമ്പോള്‍ തനിക്ക് ആശ്ചര്യമാണ് തോന്നുന്നതെന്നു കോബ്യുസ് ഒലിവിയര്‍ വ്യക്തമാക്കി.
പ്രത്യേകിച്ചും സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തില്‍ ബാറ്റിങില്‍ വലിയൊരു പിഴവാണ് റിഷഭ് വരുത്തിയത്. ക്രീസിലെത്തിയ ശേഷം തന്റേതായ സമയമെടുത്ത് കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. തുടക്കത്തില്‍ തന്നെ റിസ്‌ക്കി ഷോട്ടുകള്‍ക്കായി തുനിയേണ്ട ആവശ്യമില്ലായിരുന്നുവെന്നും ഒലിവിയര്‍ നിരീക്ഷിച്ചു.

സാഹചര്യം വിലയിരുത്തണമായിരുന്നു
സീന്‍ വില്ല്യംസിനെതിരേ അത്തരമൊരു വലിയ ഷോട്ടിനു മുതിരുന്നതിനു മുമ്പ് റിഷഭ് പന്തിനു കുറച്ചു സമയം ത്രീസില്‍ ചെലവഴിച്ച് സാഹചര്യം വിലയിരുത്താമായിരുന്നു. എന്റെ ഊഹം ശരിയാണെങ്കില്‍ സീന്‍ വില്ല്യംസിന്റെ രണ്ടാമത്തെ ഓവറിലാണ് റിഷഭ് അത്തരമൊരു ഷോട്ട് കളിച്ചതെന്നു തോന്നുന്നു. റിഷഭ് അപ്പോള്‍ അങ്ങനെയൊരു ഷോട്ട് കളിക്കരുതായിരുന്നു. പകരം പേസര്‍മാരെ നിരീക്ഷിച്ചതിനു ശേഷം കുറച്ചു സമയമെടുത്ത് അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാമായിരുന്നുവെന്നും കൊബ്യുസ് ഒലിവിയര്‍ വിലയിരുത്തി.

ഗെയിം പ്ലാന്‍ മനസ്സിലാക്കണം
ഇംഗ്ലണ്ടുമായി സെമി ഫൈനല്‍ പോരാട്ടമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് ആദ്യ സെമി മല്‍സരം. റിഷഭ് പന്ത് വീണ്ടും ഡ്രോയിങ് ബോര്‍ഡിലേക്കു പോയി തന്റെ ഗെയിംപ്ലാന്‍ എന്താണെന്നു മനസ്സിലാക്കണമെന്നു കൊബ്യുസ് ഒലിവിയര്‍ ഉപദേശിക്കുന്നു.
റിഷഭിനു എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നു നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. ബാറ്റിലേക്കു നന്നായി ബോള്‍ വരുന്ന പേസുള്ള പിച്ചില്‍ നമ്മള്‍ അതു തന്നെ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ബുദ്ധിപൂര്‍വ്വമുള്ള ഇന്നിങ്‌സല്ല
സിംബാബ്‌വെയ്‌ക്കെതിരേ ബുദ്ധിപൂര്‍വ്വമുള്ള ഇന്നിങ്‌സാണ് റിഷഭ് കളിച്ചതെന്നു ഞാന്‍ കരുതുന്നില്ല. അത്തരമൊരു ഘട്ടത്തില്‍ അങ്ങനെയൊരു ഷോട്ടിന്റെ ആവശ്യം പോലുമില്ലായിരുന്നു. പകരം പേസര്‍മാര്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് വേണ്ടിയിരുന്നത്, അതാണ് റിഷഭിന്റെ ഗെയിം. അടുത്ത മല്‍സരത്തിനു മുമ്പ് അദ്ദേഹം തന്റെ ഗെയിം പ്ലാന്‍ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും കൊബ്യുസ് ഒലിവിയര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications