T20 World Cup 2022: ഫൈനലില്‍ എത്തിയതു തന്നെ വലിയ കാര്യം, പാക് ടീം ഫൈനല്‍ അര്‍ഹിച്ചില്ല!

ടി20 ലോകകപ്പിന്റെ ഫൈനില്‍ ഇംഗ്ലണ്ടിനു മുന്നില്‍ കാലിടറിയ പാകിസ്താന്‍ ടീമിനെതിര ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിര്‍. കലാശക്കളിയില്‍ ഇംഗ്ലണ്ടിനോടു അഞ്ചു വിക്കറ്റിനായിരുന്നു പാക് ടീമിന്റെ തോല്‍വി. ഇതോടെ 2009നു ശേഷം ആദ്യത്തെ ടി20 ലോകകപ്പ് നേടുകയെന്ന അവരുടെ മോഹവും പൊലിയുകയായിരുന്നു. ബൗളര്‍മാര്‍ ഫൈനലില്‍ വീറോടെ പൊരുതിയെങ്കിലും ബാറ്റിങ് നിര ഫ്‌ളോപ്പായത് പാകിസ്താനെ ചതിക്കുകയായിരുന്നു.
പാകിസ്താന്‍ ലോകകപ്പിന്റെ ഫൈനലില്‍ സ്ഥാനം പോലും അര്‍ഹിച്ചിരുന്നില്ലെന്നാണ് ആമിര്‍ ചൂണ്ടിക്കാണിരിക്കുന്നത്. ബാറ്റിങാണ് ടീമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഫൈനല്‍ കളിച്ചത് തന്നെ വലിയ കാര്യം
പാകിസ്താന്‍ ഇത്തവണത്തെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചത് തന്നെ വലിയ കാര്യമാണ്. യഥാര്‍ഥത്തില്‍ നമുക്ക് ഫൈനലില്‍ കളിക്കാനുളള അര്‍ഹത പോലുമില്ലായിരുന്നു. പാകിസ്താന്‍ എങ്ങനെയാണ് ഫൈനലിലെത്തിയതെന്നു ഈ ലോകത്തിനു മുഴുവനുമറിയാം. ടീമിനെ ഫൈനലില്‍ കയറാന്‍ സഹായിച്ചത് ദൈവമാണെന്നും മുഹമ്മദ് ആമിര്‍ വ്യക്തമാക്കി.

ബാറ്റര്‍മാരുടെ പ്രകടനം
ഈ ലോകകപ്പില്‍ പാകിസ്താന്‍ ബാറ്റര്‍മാരുടെ പ്രകടനം നോക്കിയാല്‍ നിങ്ങള്‍ക്കു ഇക്കാര്യം ബോധ്യമാവും. സിഡ്‌നിയില്‍ നടന്ന സെമി ഫൈനലില്‍ വിജയിച്ചപ്പോള്‍ തന്നെ ഇതു സംഭവിക്കുമെന്ന് അറിയാമായിരുന്നു.
നേരത്തേ നടന്ന ആദ്യ മല്‍സരത്തിലെ അതേ പിച്ചാണ് ഫൈനലിലും മെല്‍ബണിലേതെങ്കില്‍ ടീം പതറുമെന്നു ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അതു തന്നെയാണ് സംഭവിച്ചത്. ഫൈനലില്‍ പാകിസ്താന്റെ തുടക്കം നല്ലതായിരുന്നു. ഇവിടുത്തെ സാഹചര്യം എങ്ങനെയാണെന്നു നമുക്ക് നന്നായി അറിയാവുന്നതായിരുന്നുവെന്നും മുഹമ്മദ് ആമിര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

ഹാരിസിനു വിമര്‍ശനം
ഫൈനലില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ മുഹമ്മദ് ഹാരിസിനെ മുഹമ്മദ് ആമിര്‍ വിമര്‍ശിച്ചു. ക്രീസിലെത്തിയതു മുതല്‍ മിക്ക ബോളുകളിലും ആഞ്ഞടിക്കാന്‍ ശ്രമിച്ച ഹാരിസിനു എട്ടു റണ്‍സ് മാത്രമേ നേടായാനുള്ളൂ. നമ്മള്‍ ഹാരിസിനെക്കുറിച്ചും അയാളുടെ ബാറ്റിങ് സമീപനത്തെക്കുറിച്ചുമെല്ലാം നമ്മള്‍ സംസാരിച്ചിരുന്നു. പക്ഷെ അതോടൊപ്പം കുറച്ച് വിവേകവും കൂടി ആവശ്യമാണ്.

ബാറ്റിങ് ദുഷ്‌കരം
ആദില്‍ റഷീദിനെതിരേ നേരിട്ട ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്ക് ഇറങ്ങി പ്രഹരിക്കാനാണ് ഹാരിസ് നോക്കിയത്. ഇത്തരം പിച്ചുകളില്‍ നിങ്ങള്‍ക്കു മറ്റാരെയെങ്കിലും ഉത്തരവാദിത്വം ഏല്‍പ്പിച്ച് ഈ തരത്തില്‍ അലക്ഷ്യമായി ബാറ്റ് വീശാന്‍ കഴിയില്ല. കാരണം പുതുതായി ക്രീസിലെത്തുന്ന ബാറ്റര്‍ തുടക്കത്തില്‍ പാടുപെടും. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് തന്റെ അനുഭവസമ്പത്തും കളിയെക്കുറിച്ചുള്ള അവബോധവുമെല്ലാം ബാറ്റിങില്‍ കാണിച്ചു തന്നതായും മുഹമ്മദ് ആമിര്‍ വിലയിരുത്തി.
Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

ഇംഗ്ലണ്ടിന്റെ റണ്‍ചേസ്
138 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഫൈനലില്‍ ലഭിച്ചതെങ്കിലും ഇംഗ്ലണ്ടിന്റെ റണ്‍ചേസ് അത്ര അനായാസമായിരുന്നില്ല. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്കു മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ബിഗ് മാച്ച് പ്ലെയറെന്നു വിശേഷിപ്പിക്കപ്പെടുന്ന ബെന്‍ സ്റ്റോക്‌സ് അപരാജിത ഫിഫ്റ്റിയുമായി ടീമിന്റെ രക്ഷകനാവുകയായിരുന്നു. അദ്ദേഹത്തിന്റെ ടി20 കരിയറിലെ തന്നെ കന്നി ഫിഫ്റ്റിയായിരുന്നു ഇത്. ഒരോവര്‍ ബാക്കിനില്‍ക്കെയായിരുന്നു അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയം പൂര്‍ത്തിയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications