Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: പട്ടൗഡിക്കു ശേഷം ഇങ്ങനെയൊരു ഇന്ത്യന്‍ ബാറ്ററെ കണ്ടിട്ടില്ല! ചാപ്പല്‍ പറയുന്നു

chappell

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ ഓസീസ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍. കംപ്ലീറ്റ് ബാറ്ററെന്നാണ് കോലിയെ ഇന്ത്യുടെ മുന്‍ മുഖ്യ കോച്ച് കൂടിയായ ചാപ്പല്‍ വിശേഷിപ്പിച്ചത്.

ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യ കളിച്ച രണ്ടു മല്‍സരങ്ങളിലും അപരാജിത ഫിഫ്റ്റി കുറിക്കാന്‍ കോലിക്കായിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള ത്രില്ലറില്‍ പുറത്താവാതെ 82 റണ്‍സുമായി അദ്ദേഹം ടീമിന്റെ സൂപ്പര്‍ ഹീറോയാവുകയും ചെയ്തിരുന്നു. അന്നു പരാജയത്തിന്റെ വക്കില്‍ നിന്നാണ് കോലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം ടീമിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്കു കുതിച്ചത്.

പട്ടൗഡിക്കു ശേഷം ബെസ്റ്റ്

പട്ടൗഡിക്കു ശേഷം ബെസ്റ്റ്

എന്റെ സമയത്തെ ഏറ്റവും കംപ്ലീറ്റായ ബാറ്റര്‍ വിരാട് കോലിയാണ്. മഹാന്‍മാരായ ചാംപ്യന്‍മാര്‍ക്കു മാത്രമേ തങ്ങളുടെ ഭാവനകളെയും ബുദ്ധിയെയും മറ്റൊരു തലത്തിലേക്കു കൊണ്ടു പോവാന്‍ സാധിക്കുകയുള്ളൂ. കോലിക്കു അതുണ്ട്. ഇത്തരമൊരു അപാരമായ കഴിവുണ്ടായിരുന്ന മറ്റൊരു ഏക ഇന്ത്യന്‍ താരം ടൈഗര്‍ പട്ടൗഡിയായിരുന്നുവെന്നും ദി സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ തന്റെ കോളത്തില്‍ ഗ്രെഗ് ചാപ്പല്‍ കുറിച്ചു.

പൂച്ചയ്ക്കു കമ്പിളി കിട്ടിയതു പോലെ

പൂച്ചയ്ക്കു കമ്പിളി കിട്ടിയതു പോലെ

ടി20 ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത തരത്തില്‍ ദൈവത്തിന്റെ പാട്ട് പോലെയായിരുന്നു പാകിസ്താനെതിരേ വിരാട് കോലിയുടെ ഇന്നിങ്‌സ്. പൂച്ച ഒരു പുതിയ കമ്പളിയുമായി കളിക്കുന്നതു പോലെയായിരുന്നു അത്. പാകിസ്താനെ കളിയാക്കുന്ന തരത്തിലുള്ള ഇന്നിങ്‌സാണ് കോലി കളിച്ചത്. പാക് ടീമിന്റെ ശക്തമായ ബൗളിങ് ആക്രമണത്തെ വിദഗ്ധമായിട്ടാണ് അദ്ദേഹം നേരിട്ടത്. എംസിജിയിലെ പച്ചപ്പുള്ള പിച്ചില്‍ അതിഗംഭീരമായിട്ടാണ് കോലി ബാറ്റ് വീശിയതെന്നും ഗ്രെഗ് ചാപ്പല്‍ നിരീക്ഷിച്ചു.

Also Read: T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

വമ്പനടിക്കാര്‍ക്കു കഴിയില്ല

വമ്പനടിക്കാര്‍ക്കു കഴിയില്ല

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്റര്‍മാരെക്കുറിച്ച് എനിക്കു ചിന്തിക്കാന്‍ കഴിയും. അവര്‍ക്കും ഇതുപോലെയുള്ള വിജയം നേടാമായിരുന്നു. പക്ഷെ പാകിസ്താനെതിരേ വിരാട് കോലി കളിച്ചതു പോലെയൊരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പുറത്തെടുക്കാന്‍ അവര്‍ക്ക് ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഗെഗ് ചാപ്പല്‍ വിലയിരുത്തി.
കെഎല്‍ രാഹുലിനെ രണ്ടാം ഓവറില്‍ തന്നെ പാകിസ്താനെതിര ഇന്ത്യക്കു നഷ്ടമായിരുന്നു. തുടര്‍ന്നു ക്രീസിലെത്തിയ കോലി അവസാന ബോള്‍ വരെ പുറത്താവാതെ ക്രീസില്‍ നിന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. 53 ബോളുകളിലായിരുന്നു കോലി 82 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യ നാലു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

Story first published: Sunday, October 30, 2022, 9:27 [IST]
Other articles published on Oct 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+