For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി മാത്രമല്ല, ടി20 ലോകകപ്പില്‍ 'ക്രേസി' ഫിനിഷിങ് വേറെയുമുണ്ട്!, അറിയാം

6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ കോലിയുടെ ബാറ്റിങ് കരുത്തിന്റെ എല്ലാ മനോഹാരിതയും കണ്ട ഇന്നിങ്‌സ്

1

ടി20 ലോകകപ്പിലെ പാകിസ്താനെതിരായ മത്സരത്തിലെ വിരാട് കോലിയുടെ വെടിക്കെട്ട് ഫിനിഷിങ്ങാണ് ഇപ്പോള്‍ എല്ലായിടത്തെയും ചര്‍ച്ചാവിഷയം. പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ് കോലി. 160 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ നാല് പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായൊന്നും ചെയ്യാതെ തലതാഴ്ത്തി മടങ്ങിയ വേദിയിലാണ് ഇന്ത്യക്കായി 53 പന്തില്‍ 82 റണ്‍സുമായി കോലി തലയുയര്‍ത്തിയത്. തൊട്ടതെല്ലാം പൊന്നാക്കിയ കോലിയുടെ അത്ഭുത ബാറ്റിങ്.

6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ കോലിയുടെ ബാറ്റിങ് കരുത്തിന്റെ എല്ലാ മനോഹാരിതയും കണ്ട ഇന്നിങ്‌സ്. 154.71 സ്‌ട്രൈക്കറേറ്റിലാണ് കോലി കസറിയത്. ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് വിളിക്കാവുന്ന പ്രകടനമായിരുന്നു ഇത്. എന്നാല്‍ ടി20 ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വെടിക്കെട്ട് ഫിനിഷിങ്ങുകൊണ്ട് ഞെട്ടിച്ച മറ്റ് ചിലരുമുണ്ട്. ആരൊക്കെയാണെന്നറിയാം.

ഡാരന്‍ സമി

ഡാരന്‍ സമി

വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമിയാണ് ഇത്തരത്തില്‍ മറക്കാനാവാത്ത ഫിനിഷിങ് സമ്മാനിച്ച താരങ്ങളിലൊരാള്‍. 2014ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 10ല്‍ ഓസ്‌ട്രേലിയക്കെതിരേ 179 റണ്‍സ് പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്. അവസാന മൂന്ന് ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ 42 റണ്‍സ്. മികച്ച പേസ് കരുത്തുള്ള ഓസ്‌ട്രേലിയക്കെതിരേ സമി വെടിക്കെട്ട് ബാറ്റിങ്ങിലൂടെ വിന്‍ഡീസിനെ വിജയത്തിലേക്കെത്തിച്ചു. ഓസീസ് മുന്നോട്ട് വെച്ച 179 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തും 6 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിന്‍ഡീസ് മറികടന്നത്. ക്യാപ്റ്റനായിരുന്ന സമി 13 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 34 റണ്‍സ് നേടിയാണ് വിന്‍ഡീസിന് ജയമൊരുക്കിയത്. ക്രിസ് ഗെയ്ല്‍ (53) ഫിഫ്റ്റിയും നേടി.

Also Read : 'ഇവര്‍ ഇതിഹാസങ്ങളാവും', സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

ഇന്ത്യ-പാക് 2007ലെ പോരാട്ടം

ഇന്ത്യ-പാക് 2007ലെ പോരാട്ടം

2007ലെ ഇന്ത്യ-പാക് പോരാട്ടവും ഒരാള്‍ക്കും മറക്കാനാവാത്തതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും 141 റണ്‍സ് വീതം നേടിയതോടെ ബൗള്‍ഔട്ടിലേക്ക് മത്സരം നീണ്ടു. 3-0നാണ് ഇന്ത്യ ജയിച്ചത്. പാകിസ്താന്‍ വിജയമുറപ്പിച്ചിടത്തുനിന്ന് ഇന്ത്യ ഗംഭീരമായി സമനില പിടിക്കുകയും ബൗള്‍ഔട്ടിലൂടെ ജയിക്കുകയുമായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയതും.

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

2016ലെ ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം ആരും പെട്ടെന്ന് മറക്കില്ല. സൂപ്പര്‍ 10ലെ ത്രില്ലിങ് പോരാട്ടത്തില്‍ 1 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 20 ഓവറില്‍ 146 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നന്നായി ബാറ്റ് ചെയ്തതോടെ അവസാന 3 പന്തില്‍ ജയിക്കാന്‍ 2 റണ്‍സ്. ജയമുറപ്പിച്ച് ബംഗ്ലാദേശ് ആഘോഷം വരെ തുടങ്ങിയെങ്കിലും അവസാന മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി ഇന്ത്യ മത്സരം ജയിച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്ങും ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ തന്ത്രവും ഒന്നിനൊന്ന് മികച്ചുനിന്ന മറക്കാനാവാത്ത മത്സരമായിരുന്നു ഇത്.

Also Read : ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

2016 ടി20 ലോകകപ്പ് ഫൈനല്‍

2016 ടി20 ലോകകപ്പ് ഫൈനല്‍

2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസാണ് കിരീടം നേടിയത്. നാല് വിക്കറ്റിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റിന് 155 റണ്‍സടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 2 പന്ത് ബാക്കിനിര്‍ത്തിയാണ് ജയം നേടിയത്. അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സുകള്‍ പറത്തിയാണ് കാമറൂണ്‍ ഗ്രീന്‍ വിന്‍ഡീസിനെ വിജയത്തിലേക്കെത്തിച്ചത്. 10 പന്തില്‍ പുറത്താവാതെ 34 റണ്‍സുമായി ഗംഭീര ഫിനിഷിങ്ങാണ് ബ്രാത്ത് വെയ്റ്റ് കാഴ്ചവെച്ചത്.

Story first published: Monday, October 24, 2022, 14:43 [IST]
Other articles published on Oct 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+