Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'കൊടും ക്രൂരത', സഞ്ജുവിനെ വീണ്ടും തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കട്ട കലിപ്പില്‍

1

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചതെങ്കിലും സഞ്ജു സാംസണെ തഴഞ്ഞതാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. റിഷഭ് പന്ത് ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന ആധിപത്യത്തില്‍ ടീമില്‍ ഇടം നേടിയെടുത്തപ്പോള്‍ സഞ്ജുവിനെ വീണ്ടും തഴഞ്ഞരിക്കുകയാണ്. റിഷഭ് പന്ത് ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.

റിഷഭിന്റെ ടി20 കണക്കുകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് നല്‍കുന്ന പ്രശസ്തിക്കനുസരിച്ചില്ലെന്ന് തന്നെ പറയാം. 58 ടി20കളില്‍ ഇന്ത്യ അവസരം നല്‍കിയപ്പോള്‍ 23.95 ശരാശരിയില്‍ 934 റണ്‍സാണ് റിഷഭിന് ആകെ നേടാനായത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്രയും കൂടുതല്‍ അവസരം നല്‍കിയിട്ടും തിളങ്ങാനാവാത്ത റിഷഭിനെ എന്തുകൊണ്ട് വീണ്ടും വീണ്ടും അവസരമെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.

1

ഈ വര്‍ഷം ലഭിച്ച അവസരങ്ങളെയെല്ലാം മുതലാക്കാന്‍ സഞ്ജുവിനായിരുന്നു. 44ന് മുകളില്‍ ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എന്നിട്ടും ടീം മാനേജ്‌മെന്റ് സഞ്ജുവിന് അര്‍ഹിച്ച പരിഗണന നല്‍കുന്നില്ല. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ദിനേഷ് കാര്‍ത്തികിനെയും ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യക്ക് റിഷഭിനെ പരിഗണിക്കാതെ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം.

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ബാക്കപ്പ് താരമായെങ്കിലും പരിഗണിക്കാമായിരുന്നുവെന്ന് പറയുന്നവരാണ് ഏറെയും. ബാക്കപ്പ് താരമായി ഇന്ത്യ പരിഗണിച്ച ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ടി20യില്‍ അതിവേഗം റണ്‍സുയര്‍ത്താനാവാത്ത ശ്രേയസിന് ഷോര്‍ട്ട് ബോളില്‍ കാലിടറുന്നു. ശ്രേയസിന്റെ ഈ ദൗര്‍ബല്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്രേയസിനെക്കാള്‍ എന്തുകൊണ്ടും ഭേദം സഞ്ജുവായിരുന്നു.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

2

മികച്ച ഫീല്‍ഡറെന്ന നിലയിലും സഞ്ജു ടീമിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്നു. ബൗണ്ടറി ലൈനിനരികെ പറക്കും ക്യാച്ചുകളും സേവുകളുമായി ഇതിനോടകം അദ്ദേഹം കൈയടി നേടിയിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടോപ് ഓഡറിലെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം പരിഗണിക്കപ്പെടുക ദീപക് ഹൂഡയെയാവും. ഹൂഡ ആദ്യ 11 ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ പകരക്കാരനായി ആദ്യം പരിഗണിക്കുക ഹൂഡയെയാവും.

3

എന്നാല്‍ ഹൂഡയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഫിനിഷര്‍ റോളില്‍ ഹൂഡക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ബാക്കപ്പ് താരങ്ങളില്‍ നിന്ന് ശ്രേയസിനെ പരിഗണിച്ചാലും വലിയ ഇംപാക്ട് സൃഷ്ടിക്കാനായേക്കില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്. പക്ഷെ ടീം മാനേജ്‌മെന്റ് ഇപ്പോഴും മലയാളി താരത്തെ വിശ്വാസം അര്‍പ്പിക്കുന്നില്ല.

4

ട്വിറ്ററില്‍ ആരാധകരെല്ലാം രൂക്ഷ ഭാഷയിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നത്. മോശം ഫോമിലായിട്ടും റിഷഭിനെ എന്തിനാണ് ഇങ്ങനെ പിന്തുണക്കുന്നതെന്നും അതിലും ഭേദം ഇഷാന്‍ കിഷനായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ടി20 ടീമില്‍ 25ല്‍ കുറവ് ശരാശരിയുള്ള രണ്ട് താരങ്ങള്‍ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയുമാണ്. പാണ്ഡ്യ ഓള്‍റൗണ്ടറെന്ന നിലയില്‍ ഉപകാരിയാണെങ്കിലും റിഷഭിനെ ഇന്ത്യ അനാവശ്യമായി പിന്തുണക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

5

ഇന്ത്യയുടെ ലോകകപ്പ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ദീപക് ചാഹര്‍.

Story first published: Monday, September 12, 2022, 18:20 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+