വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup 2022: ഫൈനലിലെ ഒരു ടീമിനെ പ്രവചിച്ച് വോന്‍! ചോദ്യം ചെയ്ത് ഫാന്‍സ്, ട്രോളും

ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് അരങ്ങേറുന്നത്

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പിനുള്ള ഫിക്‌സ്ചര്‍ ഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ വന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ട്വിറ്ററിലൂടെയായിരുന്നു വോനിന്റെ വമ്പന്‍ പ്രവചനം. പക്ഷെ ക്രിക്കറ്റ് പ്രേമികള്‍ക്കു ഇതു അത്ര രസിച്ചിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം രംഗത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ 22നാണ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കു തുടക്കമാവുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും കരുത്തരായ ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റീപ്ലേ കൂടിയാണിത്.

1

ടി20 ലോകകപ്പിനു ഇനി ഒമ്പതു മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഫൈനലിസ്റ്റുകളെ ഇപ്പോള്‍ തന്നെ മൈക്കല്‍ വോന്‍ പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടായിരിക്കും ഫൈനലിലെത്തുന്ന ഒരു ടീമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍ ആരായിരിക്കുമെന്നാണ് വോന്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

2

നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ടീമാണ് ഇംഗ്ലണ്ട്. 9354 പോയിന്റോടെയാണ് ഇംഗ്ലണ്ട് തലപ്പത്തു നില്‍ക്കുന്നത്. 275 റേറ്റിങും അവര്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒയ്ന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. സൂപ്പര്‍ 12ല്‍ മരണഗ്രൂപ്പായ ഒന്നില്‍ നിന്നും ചാംപ്യന്‍മാരായാണ് അവര്‍ സെമി ഫൈനലില്‍ കടന്നത്. പക്ഷെ സെമിയില്‍ ന്യൂസിലാന്‍ഡിനോടു ഇംഗ്ലണ്ട് തോല്‍ക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്ന വോനിന്റെ പ്രവചനത്തോടു ഫാന്‍സ് യോജിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

3

മെല്‍ബണില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ ഫൈനലെന്നത് സംഭവിക്കാവുന്നതാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഓസ്‌ട്രേലിയയില്‍ ഇതുവരെ ഒരു ടി20 മല്‍സരത്തില്‍പ്പോലും ഇംഗ്ലണ്ട് വിജയിച്ചിട്ടില്ല. നിങ്ങളുടെ ടീമുകള്‍ അടുത്ത റൗണ്ടില്‍ എത്തുമെന്ന് ആദ്യം ഉറപ്പ് വരുത്തൂ, അതിനായാല്‍ വലിയ നേട്ടം തന്നെയായിരിക്കും ഇതെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

4

ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ധീരമായ അവകാശവാദമാണിത്. നിങ്ങള്‍ക്കു എന്തെങ്കിലും കുഴപ്പമുണ്ടോയെന്നായിരുന്നു മൈക്കല്‍ വോനിന്റെ പ്രവചനെത്തുറിച്ച് ഒരു പരിഹാസം.
ഇതേ ട്വീറ്റിനെതിരേ മറ്റൊരു യൂസര്‍ തിരിച്ചടിക്കുകയും ചെയ്തു. ആഷസെന്നത് ടെസ്റ്റ് ക്രിക്കറ്റാണ്, ടി20 ലോകകപ്പ് വൈറ്റ് ബോള്‍ ക്രിക്കറ്റുമാണ്, നിങ്ങള്‍ക്കു എന്തെങ്കിലും കുഴപ്പമുണ്ടോയെന്നു യൂസര്‍ പ്രതികരിച്ചു.

5

നിലവാരമുള്ള ബൗളിങ് നിരയില്ലാതെ ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ ഫൈനലില്‍ എത്താന്‍ പോവുന്നില്ല. അമിതമായ രാജ്യസ്‌നേഹമുള്ള, എങ്ങനെയെങ്കിലും സ്വന്തം രാജ്യത്തെ പുകഴ്ത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പയ്യനാണ് മൈക്കല്‍ വോനെന്നായിരുന്നു ഒരു പ്രതികരണം.
ഇംഗ്ലണ്ട് ഫൈനലിലെത്താന്‍ പോവുന്നില്ലെന്നു ഞാന്‍ പറയാന്‍ കാരണം ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലേറ്റ വലിയ തോല്‍വിയാണ്. ഈ പരാജയം അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പില്‍ ഓസീസിനെതിരേ തന്നെ സൂപ്പര്‍ 12ല്‍ കളിക്കുമ്പോള്‍ അവരെ വേട്ടയാടുക തന്നെ ചെയ്യുമെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

6

ഇംഗ്ലണ്ട് ഇത്തവണ കടുപ്പമേറിയ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു മല്‍സരത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയെപ്പോലെ അവര്‍ക്കു പ്രാര്‍ഥിക്കേണ്ടി വരുമെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
വോന്‍: ഇതു പകല്‍സമയമാണ്, ദയവായി സ്വപ്‌നത്തില്‍ നിന്നും എഴുന്നേല്‍ക്കുകയെന്ന് ഒരു യൂസര്‍ പരിഹസിച്ചു.

8

ഫൈനലില്‍ ഇംഗ്ലണ്ടോ ? ശരിക്കും? ഓസ്‌ട്രേലിയയില്‍ അടുത്തിടെ നടന്ന ആഷസില്‍ അത്രയും വലിയൊരു അപമാനം നേരിട്ട ഇംഗ്ലണ്ട് സെമി ഫൈനലില്‍ പോലുമെന്നു ഞാന്‍ കരുതുന്നില്ല.
പാകിസ്താന്‍
ഇന്ത്യ
ഓസ്‌ല്രേിയ
ന്യൂസിലാന്‍ഡ്
ഈ നാലു ടീമുകളായിരിക്കും സെമി ഫൈനലിലെത്തുക. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Friday, January 21, 2022, 14:14 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X