Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണി, അഞ്ച് 'പുതിയ നിയമങ്ങള്‍', അറിയാമോ?

1

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ അവര്‍ തന്നെയാണ് ഫേവറേറ്റുകളെന്ന് പറയാതെ വയ്യ.

ഇത്തവണത്തെ ടി20 ലോകകപ്പിന് നിരവധി സവിശേഷതകളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നിയമങ്ങളില്‍ വന്ന മാറ്റമാണ്. ടി20 ലോകകപ്പിന് മുന്നോടിയായി പ്രധാനമായുള്ള അഞ്ച് മാറ്റങ്ങളാണ് ഐസിസി നിയമങ്ങളില്‍ വരുത്തിയിരിക്കുന്നത്. ടി20 ലോകകപ്പില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് ഈ മാറ്റങ്ങളെല്ലാം. മത്സരഫലത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിവുള്ള അഞ്ച് നിയമങ്ങളെക്കുറിച്ചറിയാം.

മങ്കാദിങ് ഇനി റണ്ണൗട്ട് വിക്കറ്റ്

മങ്കാദിങ് ഇനി റണ്ണൗട്ട് വിക്കറ്റ്

മങ്കാദിങ് റണ്ണൗട്ട് വളരെ ചര്‍ച്ചാവിഷയമായ ഒരു തരം പുറത്താക്കലാണ്. ബൗളര്‍ പന്ത് ആക്ഷന്‍ പൂര്‍ത്തിയാക്കി കൈയില്‍ നിന്ന് റിലീസ് ചെയ്യുന്നതിന് മുമ്പ് നോണ്‍സ്‌ട്രൈക്ക് താരം ക്രീസ് വിട്ടാല്‍ ബൗളര്‍ക്ക് ഔട്ടാക്കാന്‍ സാധിക്കുന്ന രീതി ശരിയായ രീതിയല്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഐസിസി അനുവദിച്ചിരുന്നതായിരുന്നെങ്കിലും പലര്‍ക്കും അംഗീകരിക്കാന്‍ പലപ്പോഴും മടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമ പരമായ പുറത്താക്കലായി ഐസിസി വിധിച്ചിരിക്കുകയാണ്. റണ്ണൗട്ടായി ഇത് പരിഗണിക്കും. അതുകൊണ്ട് തന്നെ ഇനി മങ്കാദിങ് വിവാദം വേണ്ട.

Also Read : T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ?, രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത!, അറിയാം

പുതിയ ബാറ്റ്‌സ്മാന് സ്‌ട്രൈക്ക്

പുതിയ ബാറ്റ്‌സ്മാന് സ്‌ട്രൈക്ക്

പഴയ നിയമ പ്രകാരം സ്‌ട്രൈക്കിലുള്ളയാള്‍ ക്യാച്ച് ഔട്ടിലൂടെ പുറത്താവുമ്പോള്‍ നോണ്‍സ്‌ട്രൈക്കിലുള്ള ബാറ്റ്‌സ്മാന്‍ ക്രീസ് പകുതി കടന്നാല്‍ അടുത്ത പന്തില്‍ സ്‌ട്രൈക്ക് പകുതി കടന്ന നോണ്‍സ്‌ട്രൈക്കര്‍ക്ക് ലഭിക്കും. എന്നാല്‍ ഇനി മുതല്‍ ഇത് നടക്കില്ല. ക്യാച്ചൗട്ടിലൂടെയായും മറ്റ് പുറത്താകലുകളിലൂടെയായാലും ബാറ്റ്‌സ്മാന്‍ മടങ്ങിയാല്‍ പുതിയതായി എത്തുന്ന ബാറ്റ്‌സ്മാന്‍ സ്‌ട്രൈക്കിലേക്കെത്തണം. നിലയുറപ്പിച്ച ബാറ്റ്‌സ്മാന് ക്രോസ് ചെയ്താലും സ്‌ട്രൈക്കിലേക്കെത്താനാവില്ലെന്ന് ചുരുക്കം. ഇത് മത്സരത്തിലെ കാര്യമായി ബാധിക്കുന്ന നിയമമാണ്.

അനാവശ്യ ശല്യപ്പെടുത്തലിന് പിഴ

അനാവശ്യ ശല്യപ്പെടുത്തലിന് പിഴ

ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്റെ ശ്രദ്ധ തിരിക്കുന്ന നിലയില്‍ സ്ലിപ്പില്‍ നില്‍ക്കുന്നവര്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. പലപ്പോഴും ടെസ്റ്റിലാണ് ഇത് കാണുന്നത്. ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കാനും ശ്രദ്ധ തിരിക്കാനുമാണ് ഇത്തരം കാര്യങ്ങള്‍ പൊതുവേ ഫീല്‍ഡര്‍മാര്‍ ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ അത് നടക്കില്ല. ബൗളര്‍ റണ്ണിങ് ആരംഭിച്ച് പന്ത് കൈയില്‍ നിന്ന് വിടുന്നതുവരെ അനാവശ്യ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ബാറ്റിങ് സൈഡിന് ലഭിക്കും. ഈ പന്തിനെ ഡെഡ് ബോളായും വിളിക്കും. അനാവശ്യമായി ശബ്ദമുണ്ടാക്കുന്ന താരങ്ങള്‍ ശ്രദ്ധിക്കാത്ത പക്ഷം തിരിച്ചടിയുറപ്പ്.

പുതിയ ബാറ്റ്‌സ്മാനെത്താന്‍ നിശ്ചിത സമയം

പുതിയ ബാറ്റ്‌സ്മാനെത്താന്‍ നിശ്ചിത സമയം

ഒരു ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ പുതിയ ബാറ്റ്‌സ്മാനെത്താന്‍ നിശ്ചിത സമയം മാത്രമാണ് ഇനി മുതല്‍ അംഗീകരിക്കുക. നിലവില്‍ ഇത്തരം നിയമമുണ്ടെങ്കിലും കര്‍ക്കശമായി പാലിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അത് ശ്രദ്ധിക്കപ്പെടും. 90 സെക്കന്റാണ് ടി20യില്‍ പുതിയ ബാറ്റ്‌സ്മാന് ക്രീസിലെത്താനുള്ള സമയം. ഈ സമയത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ ഫീല്‍ഡിങ് ക്യാപ്റ്റന് ടൈം ഔട്ട് വിളിക്കാം. അംപയറോട് പരാതിപ്പെടുകയും ചെയ്യാം. പിഴ ശിക്ഷയടക്കം ഇതിന് ലഭിക്കും.

Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

ഫീല്‍ഡിങ് ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ

ഫീല്‍ഡിങ് ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ

ഫീല്‍ഡര്‍മാര്‍ക്ക് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ ഫീല്‍ഡിങ് നിയന്ത്രണം കൃത്യമായി ശ്രദ്ധിക്കാന്‍ നായകന് ഉത്തരവാദിത്തമുണ്ട്. അബദ്ധത്തില്‍ അധിക ഫീല്‍ഡറെ സര്‍ക്കിളിന് പുറത്ത് നിര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിലവില്‍ താക്കീത് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ അങ്ങനെയാവില്ല. ഫീല്‍ഡിങ് നിയന്ത്രണം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ ശിക്ഷ ഉള്‍പ്പെടെ ക്യാപ്റ്റന്മാര്‍ക്ക് ലഭിക്കും. പെനാല്‍റ്റി റണ്‍സും വിധിക്കും. അതുകൊണ്ട് തന്നെ ക്യാപ്റ്റന്മാര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്ന് ചുരുക്കം.

Story first published: Friday, September 30, 2022, 12:57 [IST]
Other articles published on Sep 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+