Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: കൂടുതല്‍ വിക്കറ്റ് ആര്‍സിബി ബൗളര്‍ക്കോ? രണ്ടു പേര്‍ക്ക് സാധ്യത!, ഇന്ത്യക്കാരില്ല

ഐസിസിയുടെ ടി20 ലോകകപ്പിനു ഈ മാസം 16ന് ഓസ്‌ട്രേലിയയില്‍ തുടക്കമാവുകയാണ്. യോഗ്യതാ മല്‍സരങ്ങളാണ് 16നു ആരംഭിക്കുന്നത്. മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ ഏഷ്യാ കപ്പിലെ ജേതാക്കളുമായ ശ്രീലങ്കയും നമീബിയയും തമ്മിലാണ് യോഗ്യതാ റൗണ്ടിലെ ആദ്യ പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ സ്വന്തം കാണികള്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തിയായിരുന്നു ഓസീസ് കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.

സൂപ്പര്‍ ബൗളര്‍മാര്‍

സൂപ്പര്‍ ബൗളര്‍മാര്‍

വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ലോക ക്രിക്കറ്റിലെ അപകടകാരികളായ ബൗളര്‍മാരെയെല്ലാം വിവിധ ടീമുകള്‍ക്കൊപ്പം നമുക്ക് കാണാന്‍ സാധിക്കും. അവരില്‍ പലരും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ കളിക്കുന്നവരാണ്. ഇക്കൂട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെയും ചില സ്റ്റാര്‍ ബൗളര്‍മാരുണ്ട്. ഇവരില്‍ രണ്ടു പേര്‍ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തി കസറാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ജോഷ് ഹേസല്‍വുഡ്

ജോഷ് ഹേസല്‍വുഡ്

റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് ഇവരിലൊരാള്‍. നിലവില്‍ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലാണ് ഹേസല്‍വുഡ് ആര്‍സിബിയുടെ ഭാഗമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയ താരത്തെ മെഗാ ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ ലോകകപ്പില്‍ മിന്നിച്ചു

കഴിഞ്ഞ ലോകകപ്പില്‍ മിന്നിച്ചു

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു ഹേസല്‍വുഡ് വഹിച്ചത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റിലും ഓസീസ് പേസ് ബൗളിങിന്റെ കുന്തമുനയായി ഹേസല്‍വുഡ് മാറിയേക്കും. ടി20യില്‍ ഇതുവരെ 34 മല്‍സരങ്ങള്‍ കളിച്ച പേസര്‍ 7.54 ഇക്കോണമി റേറ്റില്‍ 52 വിക്കറ്റുകളെടുത്തിട്ടുണ്ട്.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

വനിന്ദു ഹസരംഗ

വനിന്ദു ഹസരംഗ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ശ്രീലങ്കന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് ടി20 ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സാധ്യതയുള്ള മറ്റൊരു ബൗളര്‍. നിലവില്‍ ടി20യിലെ ലോക മൂന്നാം നമ്പര്‍ ബൗളര്‍ കൂടിയാണ് ഹസരംഗ. യുഎഇയില്‍ ശ്രീലങ്ക ചാംപ്യന്മാരായ കഴിഞ്ഞ ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Also Read: T20 World Cup 2022: ഷമിയും ചഹറുമല്ല, ബുംറയ്ക്കു പകരം ഉമ്രാന്‍ കളിക്കണം! മൂന്ന് കാരണങ്ങള്‍

വിക്കറ്റ് വേട്ടക്കാരന്‍

വിക്കറ്റ് വേട്ടക്കാരന്‍

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ ഹസരംഗയായിരുന്നു. ഒരു ഹാട്രിക്കുള്‍പ്പെടെ 14 വിക്കറ്റുകളാണ് ഏഴു മല്‍സരങ്ങളില്‍ നിന്നും ലങ്കന്‍ സ്പിന്നര്‍ പിഴുതത്. കൂടാതെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ലങ്കയ്ക്കായും ഹസരംഗ മിന്നിച്ചിരുന്നു. ടി20 കരിയറെടുത്താല്‍ ഇതുവരെ 44 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 71 വിക്കറ്റുകളെടുക്കുകയും ചെയ്തു.

Story first published: Thursday, October 6, 2022, 21:23 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+