For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സന്നാഹത്തില്‍ ഇന്ത്യന്‍ ടീമില്‍, ലോകകപ്പില്‍ ഒരു മല്‍സരം പോലുമില്ല!- ഒരാള്‍ സൂപ്പര്‍ താരം

മൂന്നു കളിക്കാരെ അറിയാം

ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ മോഹമാണ്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവരില്‍ കുറച്ചു പേര്‍ക്കു മാത്രമേ ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ സാധിക്കാറുള്ളൂ. രാജ്യത്തെ ഏറ്റവും മികച്ച 15 പേര്‍ക്കാണ് ലോകകപ്പ് ടീമിലേക്കു നറുക്കുവീഴാറുള്ളത്. പക്ഷെ ഇവരില്‍ തന്നെ 11 പേര്‍ക്കാണ് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാറുള്ളതെന്നു കാണാം.

ചില ടീമുകള്‍ 15 പേരെയും ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളിലായി പരീക്ഷിക്കാറുണ്ട്. എന്നാല്‍ വിന്നിങ് കോമ്പിനേഷന്‍ നിലനിര്‍ത്താനാണ് ഭൂരിഭാഗം ടീമുകളും ശ്രമിക്കാറുള്ളത്. ഇന്ത്യന്‍ ടീമിലേക്കു വരികയാണെങ്കില്‍ ലോകകപ്പ് സംഘത്തിന്റെ ഭാഗമാവുകയും സന്നാഹ മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തിട്ടും ടൂര്‍ണമെന്റില്‍ ഒരു അവസരം പോലും കിട്ടാത്ത നിര്‍ഭാഗ്യവാന്‍മാരുണ്ട്. ഇങ്ങനെയുള്ള മൂന്നു താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

സ്റ്റുവര്‍ട്ട് ബിന്നി (2015 ലോകകപ്പ്)

സ്റ്റുവര്‍ട്ട് ബിന്നി (2015 ലോകകപ്പ്)

പുതിയ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ റോബര്‍ ബിന്നിയുടെ മകന്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് നിര്‍ഭാഗ്യവാന്‍മാരായ കളിക്കാരുടെ ലിസ്റ്റിലെ ഒരാള്‍. പിതാവിനെപ്പോലെ ജൂനിയര്‍ ബിന്നിയും ഓള്‍റൗണ്ടര്‍ തന്നെയായിരുന്നു. 2015ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ താരം ഉള്‍പ്പെട്ടിരുന്നു.

ഓസീസിനെതിരേ കളിച്ചു

ഓസീസിനെതിരേ കളിച്ചു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ സന്നാഹത്തില്‍ ബിന്നി ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ ഇന്ത്യ വന്‍ പരാജയം ഏറ്റുവാങ്ങി. ഓസീസിനായി ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്വെല്ലും സെഞ്ച്വറി നേടിയിരുന്നു. മല്‍സരത്തില്‍ ആറോവറുകളാണ് ബിന്നി ബൗള്‍ ചെയ്തത്. 41 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം ഒരു വിക്കറ്റും നേടി. പക്ഷെ ലോകകപ്പിലെ ഒരു മല്‍സരത്തില്‍പ്പോലും ബിന്നിയെ ഇന്ത്യ കളിപ്പിച്ചില്ല.

Also Read: T20 World Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ 'വാട്ടര്‍ ബോയ്‌സ്', പ്ലെയിങ് 11ല്‍ പ്രതീക്ഷ വേണ്ട!

അമ്പാട്ടി റായുഡു (2015 ലോകകപ്പ്)

അമ്പാട്ടി റായുഡു (2015 ലോകകപ്പ്)

2015ലെ ഏകദിന ലോകകപ്പില്‍ തന്നെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മറ്റൊരു താരമാണ് സ്റ്റാര്‍ ബാറ്റര്‍ അമ്പാട്ടി റായുഡു. പക്ഷെ സ്റ്റുവര്‍ട്ട് ബിന്നിയെപ്പോലെ സന്നാഹത്തില്‍ മാത്രം കളിച്ച് അദ്ദേഹത്തിനു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തിലാണ് റായുഡു പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. മല്‍സരത്തില്‍ 42 ബോളില്‍ നിന്നും 53 റണ്‍സുമായി താരം തിളങ്ങുകയും ചെയ്തു. നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്.

ധോണി തഴഞ്ഞു

ധോണി തഴഞ്ഞു

എന്നിട്ടും അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണി ലോകകപ്പില്‍ ഒരു മല്‍സത്തില്‍പ്പോലും അവസരം നല്‍കാതെ റായുഡുവിനെ പുറത്തിരുത്തുകയായിരുന്നു. 2019ലെ അവസാനത്തെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിനു ഇടം ലഭിച്ചിരുന്നില്ല. ഇതു ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.

Also Read: T20 World Cup 2022: ടൂര്‍ണമെന്റോടെ ഇവര്‍ ടി20 മതിയാക്കും! ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍

പവന്‍ നേഗി (2016, ടി20 ലോകകപ്പ്)

പവന്‍ നേഗി (2016, ടി20 ലോകകപ്പ്)

2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരമാണ് ഓള്‍റൗണ്ടര്‍ പവന്‍ നേഗി. ടൂര്‍ണമെന്റിനു മുന്നോടിയായി രണ്ടു സന്നാഹ മല്‍സരങ്ങളായിരുന്നു എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കളിച്ചത്. വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
്‌രണ്ടു മല്‍സരങ്ങളിലും നേഗിയെ ഇന്ത്യ പരീക്ഷിച്ചിരുന്നു. വിന്‍ഡീസിനെതിരേ 15 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത് താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പക്ഷെ ലോകകപ്പില്‍ ഒരു മല്‍സരത്തില്‍പ്പോലും നേഗി ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെട്ടില്ല.

Story first published: Tuesday, October 18, 2022, 16:39 [IST]
Other articles published on Oct 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+