
റിഷഭ് പന്ത്
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഇലവനിലെ സ്ഥാനത്തിനായി അവകാശവാദമുന്നയിക്കാന്‍ ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ഇത്. കാരണം കഴിഞ്ഞ നാലു കളികളിലും റിഷഭിനെ പുറത്തിരുത്തിയ ഇന്ത്യ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പറാക്കിയിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേ ഡിക്കെയ്ക്കു വിശ്രമം നല്‍കി റിഷഭിനു ഇന്ത്യ അവസരം നല്‍കുകയായിരുന്നു. പക്ഷെ ഇതു ശരിയായി വിനിയോഗിക്കുന്നതില്‍ താരം തീര്‍ത്തും പരാജയപ്പെട്ടു.

മൂന്നു റണ്‍സ് മാത്രം
സിംബാബ്‌വെയ്‌ക്കെതിരേ അഞ്ചാം നമ്പറിലാണ് റിഷഭ് പന്ത് ഇന്ത്യക്കായി ബാറ്റിങിന് ഇറങ്ങിയത്. പക്ഷെ അഞ്ചു ബോളുകള്‍ നേരിട്ട താരത്തിനു വെറും മൂന്നു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ഇടംകൈയന്‍ സ്പിന്നര്‍ സീന്‍ വില്ല്യംസിനെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന റിഷഭിനെ ബൗണ്ടറി ലൈനിന് അരികില്‍ റയാന്‍ ബേള്‍ പിടികൂടുകയായിരുന്നു. കിടിലനൊരു ഡൈവിങ് ക്യാച്ചിലൂടെയാണ് അദ്ദേഹം റിഷഭിനെ സ്തബ്ധനാക്കിയത്.
ഇതോടെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ റിഷഭിനു ടീമില്‍ ഇടം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിനെ സെമിയില്‍ ഇന്ത്യ തിരിച്ചുവിളിച്ചേക്കും.

അക്ഷര്‍ പട്ടേല്‍
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍. പരിക്കേറ്റ് പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാനായി ലോകകപ്പ് ടീമിലേക്കു വന്ന അക്ഷറിനു ഇതുവരെ ഒരു ചലനവും സൃഷ്ടിക്കാനായിട്ടില്ല. സിംബാബ്‌വെയ്‌ക്കെതിരേയും അക്ഷര്‍ ബൗളിങില്‍ നിറംമങ്ങി. 3.2 ഓവര്‍ ബൗള്‍ ചെയ്ത താരം 12 ഇക്കോണമി റേറ്റില്‍ 40 റണ്‍സാൈണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് നേടിയെങ്കിലും അക്ഷറിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയായിരുന്നു.
Also Read: ശ്രേയസിനു ടി20 വഴങ്ങില്ലെന്ന് ആരു പറഞ്ഞു? നോക്കൗട്ട് ഹീറോ, മുംബൈ കപ്പുമടിച്ചു

അടിച്ചുപറപ്പിച്ചു
സിംബാബ്‌വെ ബാറ്റര്‍മാര്‍ യാതൊരും വിലയും നല്‍കാതെയാണ് അക്ഷര്‍ പട്ടേലിനെ തല്ലിപ്പരുവമാക്കിയത്. മൂന്നോവറില്‍ ഒരു ഡോട്ട് ബോള്‍ പോലുമെറിയാന്‍ താരത്തിനായില്ല. മാത്രമല്ല അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും വഴങ്ങുകയും ചെയ്തു. റയാന്‍ ബേള്‍, സിക്കന്തര്‍ റാസ്സ ജോടിയാണ് അക്ഷറിനെ ഏറ്റവും നന്നായി കൈകാര്യം ചെയ്തത്. അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ കളിച്ച ഇരുവരും മെല്‍ബണിലെ വലിയ ഗ്രൗണ്ട് നന്നായി പ്രയോജനപ്പെടുത്തി അക്ഷറിനെതിരേ റണ്‍സ് വാരിക്കൂട്ടി.
Also Read: അനുഷ്‌കയ്ക്ക് മുമ്പ് കോലി ഡേറ്റ് ചെയ്തവരെ അറിയാമോ?, സുന്ദരിമാരുടെ നീളന്‍ പട്ടിക

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു വീണ്ടുമൊരു മല്‍സരത്തില്‍ക്കൂടി ബാറ്റിങില്‍ പിഴയ്ക്കുന്നത് സിംബാബ്‌വെയ്‌ക്കെതിരേ കണ്ടു. വെറും 15 റണ്‍സ് മാത്രമെടുത്ത് ഹിറ്റ്മാന്‍ ക്രീസ് വിടുകയായിരുന്നു. 13 ബോളുകള്‍ നേരിട്ട താരം രണ്ടു ബൗണ്ടറികളിച്ചു. പക്ഷെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച് അനായാസ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു.
നേരത്തേ തന്നെ സെമിയുറപ്പായതിനാല്‍ ബാറ്റിങിലെ തന്റെ പഴയ താളം വീണ്ടെടുക്കാന്‍ രോഹിത്തിനു ലഭിച്ച സുവര്‍ണാസരമായിരുന്നു ഇത്. വലിയൊരു ഇന്നിങ്‌സ് കളിച്ചിരുന്നെങ്കില്‍ അതു താരത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുമായിരുന്നു. പക്ഷെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ രോഹിത് കുരുങ്ങുകയായിരുന്നു. 35 കാരനായ താരം ഈ ടൂര്‍ണമെന്റില്‍ അഞ്ചു ഇന്നിങ്‌സുകളിലായി ഇതുവരെ നേടിയത് 89 റണ്‍സ് മാത്രമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ.


Click it and Unblock the Notifications











