
ടീമിന് ബാധ്യത
കെ എല്‍ രാഹുല്‍ ടീമിന് ബാധ്യതയാണെന്നാണ് ആരാധകര്‍ പറയുന്നത്. പവര്‍പ്ലേ മുതലാക്കി കളിക്കാതെ സ്വന്തം റണ്‍സ് നോക്കി കളിക്കുന്നവനാണ് രാഹുലെന്നും ടീമില്‍ നിന്ന് ഒഴിവാക്കണമെന്നും ആരാധകര്‍ പ്രതികരിക്കുന്നു. രാഹുല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ നിര്‍ണ്ണായക സമയത്ത് അവസരത്തിനൊത്തുയരാന്‍ അറിയില്ലെന്നും സ്വാര്‍ത്ഥനായ താരമാണെന്നുമെല്ലാമാണ് ആരാധക പക്ഷം. ടി20 ലോകകപ്പില്‍ വരുന്ന മത്സരങ്ങളില്‍ രാഹുല്‍ വേണ്ടെന്നും ആരാധകര്‍ പറയുന്നു.

രോഹിത്തിനെ സമ്മര്‍ദ്ദത്തിലാക്കുന്നു
കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും സമ്മര്‍ദ്ദത്തിലാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. എന്നാല്‍ രാഹുല്‍ നിരവധി പന്തുകള്‍ പവര്‍പ്ലേയില്‍ പാഴാക്കുമ്പോള്‍ രോഹിത് ശര്‍മയെ അത് സമ്മര്‍ദ്ദത്തിലാക്കുകയും മോശം ഷോട്ട് കളിക്കാനും സാഹസിക ഷോട്ട് കളിക്കാനും നിര്‍ബന്ധിനാക്കുകയും ചെയ്യുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. രോഹിതും രാഹുലും മികച്ച റെക്കോഡുള്ള ഓപ്പണര്‍മാരാണെങ്കിലും രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നതാണ് വാസ്തവം.
Also Read : T20 World Cup 2022: 'കോലിയോ ഞാനോ അല്ല', തോല്‍വിയുടെ കാരണം പറഞ്ഞ് ബാബര്‍ അസം

ഓറഞ്ച് ക്യാപ് നല്‍കാമെന്ന് പരിഹാസം
രാഹുല്‍ ഐപിഎല്ലില്‍ മാത്രം തിളങ്ങുന്ന താരമാണെന്നാണ് ആരാധക പരിഹാസം. ഇന്ത്യയെ തോല്‍പ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും ഓറഞ്ച് ക്യാപ് നല്‍കാമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ രാഹുല്‍ മികവ് കാട്ടിയേക്കുമെന്നും ആരാധകര്‍ പറയുന്നു. രാഹുല്‍ കാരണമാണ് ഇന്ത്യ പവര്‍പ്ലേയില്‍ റണ്‍സടിക്കാത്തതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. രാഹുലിന് പകരം പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍ എന്നിവരെയൊക്കെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications
