T20 World Cup 2022: ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ ഈ ഇന്ത്യന്‍ താരം! സൂര്യയോ കോലിയോ അല്ല
ട്വന്റി-20 ലോകകപ്പിന്റെ ഔദ്യോഗിക മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ അയല്‍വാസികളായ ന്യൂസിലാന്‍ഡിനെ നേരിടും. നാളെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ചിരവൈരികളായ പാക്കിസ്ഥാനെയാണ് ലോകകപ്പിലെ ആദ്യത്തെ മത്സരത്തില്‍ ഇന്ത്യ നേരിടുക. വാശിയേറിയ യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുന്നത്.
പാക്കിസ്ഥാനെതിരെ കളിച്ച് ഇന്ത്യ ലോകകപ്പ് ആരംഭിക്കുമ്പോള്‍ മുമ്പില്‍ ഒരുപാടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ ആദ്യത്തെ മത്സരത്തില്‍ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സൂപ്പര്‍ 12 ന് അപ്പുറത്തേക്ക് കടക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ ഇന്ത്യയെ സംബന്ധിച്ച് മുന്നോട്ടുള്ള യാത്ര വളരെ നിര്‍ണായകമാണ്. രോഹിത് ശര്‍മയ്ക്കും സംഘത്തിനും 2007 ന് ശേഷം ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പ് നേടിക്കൊടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇതിനിടെ ഇപ്പോഴിതാ ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് നിറം പകരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുക രാഹുല്‍ ആയിരിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.
Also Read:T20 World Cup 2022: സച്ചിനല്ല, ഇനി കോലിയാവും കിങ്! ലോക റെക്കോര്‍ഡ് തകരും
''എനിക്കവനെ ഇഷ്ടമാണ്. ഈ നിമിഷം ലോകത്തിലെ നമ്പര്‍ 1 ബാറ്റര്‍ അവനാണ്. ശരിക്കും ഗംഭീരമാണ് അവന്‍. പന്ത് ബൗണ്‍സ് ചെയ്യുമ്പോഴും സ്വിങ് ചെയ്യുമ്പോഴും സീം ചെയ്യുമ്പോഴും അവന്‍ കളിക്കുന്നുണ്ട്. വളരെ ഓതെന്റിക് ആണ് അവന്റെ ശൈലി. റണ്‍ ഉയര്‍ത്താന്‍ സാധിക്കുന്നുണ്ട്'' എന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ കെഎല്‍ രാഹുല്‍ ആയിരിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.

അതേസമയം ഈ ലോകകപ്പ് നേടുക ഇംഗ്ലണ്ടായിരിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. ''ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം അടിപൊളിയാണ്. ശരിക്കും. അവരെ കാണുക തന്നെ സുഖമാണ്. എല്ലാ മേഖലയും കവര്‍ ചെയ്തിട്ടുണ്ട്. അവര്‍ ആയിരിക്കും ഫേവറേറ്റുകളെന്ന് തോന്നുന്നു'' എന്നാണ് തന്റെ ടീമിനെക്കുറിച്ച് പീറ്റേഴ്‌സണ്‍ പറയുന്നത്. പാക്കിസ്ഥാനിലെ പ്രകടനം ഗംഭീരമായിരുന്നുവെന്നും സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചതും നന്നായിട്ടാണെന്നും പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം ഇംഗ്ലണ്ടിന്റെ ടീമില്‍ നിന്നും ജെയ്‌സണ്‍ റോയിയെ പുറത്താക്കിയത് ശരിയാണെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. ടീമിനെ അത് ബാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഫില്‍ സാള്‍ട്ടോ അലക്‌സ് ഹെയില്‍സോ വരുകയും മലന്‍ തന്റെ രീതി തുടരുകയും ചെയ്യുമ്പോള്‍, ജോസ് ബട്ട്‌ലറും കളിക്കുമ്പോള്‍ ആ തീരുമാനം ശരിയാണെന്നാണ് തോന്നുന്നതെന്നും പീറ്റേഴ്‌സണ്‍ പറയുന്നത്.

ഇന്ത്യ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ലോകകപ്പിന് ഇറങ്ങുന്നത്. ആറ് റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. രണ്ടാമത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളിഖള്‍ ന്യൂസിലാന്‍ഡായിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു ഓവര്‍ പോലും എറിയാതെ ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും സൂര്യ കുമാര്‍ യാദവും തുളങ്ങിയിരുന്നു. ഇരുവരും ലോകകപ്പിന് മുമ്പുള്ള ഫോം ടൂര്‍ണമെന്റിലും തുടരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ബൗളിംഗില്‍ ഇന്ത്യയെ അലട്ടുന്നത് ജസ്പ്രീത് ബുംറയുടെ അഭാവമാണ്. എന്നാല്‍ അവസാന നിമിഷം ടീമിലെത്തിയ ഷമി സന്നാഹ മത്സരത്തില്‍ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ ആ തലവേദന ഇന്ത്യയ്ക്ക് മറക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications