T20 World Cup 2022: സച്ചിനല്ല, ഇനി കോലിയാവും കിങ്! ലോക റെക്കോര്‍ഡ് തകരും

ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. അദ്ദേഹത്തിന്റെ ബാറ്റുകള്‍ തീതുപ്പിയാല്‍ 15 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യക്കു ലോകകപ്പുമായി നാട്ടിലേക്കു മടങ്ങാം. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ വരെ കോലിയെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. മോശം ഫോമിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നു.
കപില്‍ ദേവുള്‍പ്പെടെയുള്ളവര്‍ കോലിയെ ടീമില്‍ നിന്നും ഒഴിവാക്കണമെന്നു പോലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവര്‍ക്കുമുള്ള മറുപടി ഏഷ്യാ കപ്പിലൂടെ അദ്ദേഹം നല്‍കുകയായിരുന്നു. മിന്നുന്ന പ്രകടനത്തിലൂടെ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു കോലി തെളിയിക്കുകയായിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇതു എന്താണെന്നു പരിശോധിക്കാം.

കൂടുതല്‍ ഫിഫ്റ്റി
ഐസിസി ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ ഫിഫ്റ്റികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വിരാട് കോലി തകര്‍ക്കാനൊരുങ്ങുന്നത്. നിലവില്‍ സച്ചിനോടൊപ്പം നേട്ടം പങ്കിടുകയാണ് അദ്ദേഹം. ഒരു ഫിഫ്റ്റി മാത്രം ഈ ലോകകപ്പില്‍ കുറിക്കാനായാല്‍ പുതിയ റെക്കോര്‍ഡിനു കോലി അവകാശിയായി മാറും. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിനു അതു തീര്‍ച്ചയായും സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

23 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍
നിലവില്‍ ഐസിസിയുടെ വിവിധ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ (ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ്) നിന്നായി 24 ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും നേടിയിട്ടുള്ളത്.
61 മല്‍സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 23 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുളളത്. ഏഴെണ്ണം അദ്ദേഹം സെഞ്ച്വറിയിലെത്തിച്ചപ്പോള്‍ ശേഷിച്ച 16 എണ്ണത്തില്‍ ഫിഫ്റ്റി പ്ലസ് കുറിക്കുകയും ചെയ്തു. കോലിയാവട്ടെ രണ്ടു സെഞ്ച്വറികളും 21 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമാണ് ഇതുവരെ നേടിയത്.
ഇന്ത്യക്കൊപ്പം ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി കിരീടവിജയങ്ങളില്‍ പങ്കാളിയായ കോലി ഇത്തവണ ടി20 ലോകകപ്പും നേടി എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ തയ്യാറെടുക്കുകയാണ്.

സച്ചിന്‍ ടി20 ലോകകപ്പ് കളിച്ചില്ല
വിരാട് കോലി ഏകദിന ലോകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയിലെല്ലാം കളിച്ചപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ടി20 ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. ടി20 ലോകകപ്പില്‍ ഗംഭീര റെക്കോര്‍ഡാണ് കോലിയുടേത്. 21 മല്‍സരങ്ങളില്‍ ഇതുവരെ കളിച്ച അദ്ദേഹം 10ലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തുവെന്നതാണ് ശ്രദ്ധേയം.
ഏകദിന ലോകകപ്പില്‍ 26 മല്‍സരങ്ങളില്‍ രണ്ടു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമാണ് കോലിയുടെ സമ്പാദ്യം. ചാംപ്യന്‍സ് ട്രോഫിയിലാവട്ടെ 13 മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഇതില്‍ അഞ്ചു ഫിഫ്റ്റികളും നേടി.
Also Read: T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

സച്ചിന്റെ കരിയര്‍
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉജ്ജ്വലമായ കരിയറിലേക്കു വന്നാല്‍ ഏകദിന ലോകകപ്പില്‍ 45 മല്‍സരങ്ങളില്‍ അദ്ദേഹം ഇന്ത്യക്കായി പാഡണിഞ്ഞിട്ടുണ്ട്. ഇവയില്‍ ആറു സെഞ്ച്വറികളും 15 ഫിഫ്റ്റികളും കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ചാംപ്യന്‍സ് ട്രോഫിയില്‍ 16 മല്‍സരങ്ങളിലാണ് സച്ചിന്‍ ഇറങ്ങിയത്. ഇവയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications