For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കണക്കുതീര്‍ക്കാനുള്ള സമയം, ഇനി കാണാം കളി- ഇന്ത്യ x പാക് പോരിനെക്കുറിച്ച് ഫാന്‍സ്

ഒക്ടോബര്‍ 23നാണ് മല്‍സരം

ഐസിസിയുടെ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചിരവൈരികളായ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ സൂപ്പര്‍ 12ലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 23നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഗ്ലാമര്‍ പോരാട്ടം.

1

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്റെ സൂപ്പര്‍ 12ലും ഇന്ത്യയും പാതിസ്താനും ആദ്യ മല്‍സരത്തില്‍ മുഖാമുഖം വന്നിരുന്നു. അന്നു ബാബര്‍ ആസം നയിച്ച പാകിസ്താന്‍ വിരാട് കോലിയുടെ ടീം ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു. പത്തു വിക്കറ്റിനായിരുന്നു പാക് വിജയം. ഇന്ത്യ നല്‍കിയ 152 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്താന്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ കരസ്ഥമാക്കുകയായിരുന്നു.

2

ഐസിസിയുടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. കൂടാതെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്നായും ഇതു മാറിയിരുന്നു. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. വീണ്ടും ഇന്ത്യ- പാക് പോരാട്ടം ടി20 ലോകകപ്പില്‍ വരുന്നതിന്റെ ത്രില്ലിലാണ്‍ ക്രിക്കറ്റ് പ്രേമികള്‍. സോഷ്യല്‍ മീഡിയയിലൂടെ പലരും ഇതിനോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

3

ഇതു കണക്കുതീര്‍ക്കാനുള്ള സമയമാണ്. ഇത്തവണ അവന്‍മാരുടെ കഥ കഴിക്കണമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇനി നമ്മള്‍ പാകിസ്താനോടു പകരം ചോദിക്കുമെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു. ഇത്തവണ നമുക്കു കാണാമെന്നായിരുന്നു ഒരു പ്രതികരണം.

4

ഇത്തവണ നമ്മള്‍ വളരെ നന്നായി കളിക്കും. അപ്രതീക്ഷിതമായി നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാണ് പാകിസ്താന്‍ ടീമെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഇതു നമുക്ക് പകരംവീട്ടാനുള്ള സമയമാണ് ക്യാപ്റ്റന്‍. എന്നായിരുന്നു രോഹിത് ശര്‍മയെ ടാഗ് ചെയ്തുകൊണ്ട് മറ്റൊരു ട്വീറ്റ്.
പ്രതികാരമാണ് വരാനിരിക്കുന്നത്. അതു മനോഹരവുമായിരിക്കുമെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

5

ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ പോരാട്ടത്തിനു വേണ്ടി ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. പക്ഷെ പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമായിരിക്കും കൂടുതല്‍ ആവേശകരമെന്നാണ് ഞാന്‍ കരുതുന്നത്. വലിയ ആവേശത്തോടെയാണ് ടി20 ലോകകപ്പിനെ കാത്തിരിക്കുന്നതെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

6

ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും ഒരേ ഗ്രൂപ്പിലോ? രോഹിത് ശര്‍മ ഇത്തവണയും ഡെക്കായി പുറത്താവില്ലെന്നു പ്രതീക്ഷിക്കുന്നു. ഡെക്കായാല്‍ ഇന്ത്യ വീണ്ടും കുഴപ്പത്തിലാവും. വിരാട് കോലി പതിവുപോലെ ഈ കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്യും, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അതോടൊപ്പം ജസ്പ്രീത് ബുംറ നിരാശപ്പെടുത്തിയില്ലെങ്കില്‍ മാത്രം നമ്മള്‍ ജയിക്കുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

7

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ടീം ഇന്ത്യക്കും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ എല്ലാവിധ ആശംസകളും നേരുകയാണ്. ഒക്ടോബര്‍ 23ന് നടക്കാനിരിക്കുന്ന ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത് മഹത്തായ അനുഭവം തന്നെയായിരിക്കും. തകര്‍ക്കന്‍ തയ്യാറായിരിക്കൂയെന്നു ഒരു യൂസര്‍ കുറിച്ചു.

8

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ടീം ഇന്ത്യക്കും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ എല്ലാവിധ ആശംസകളും നേരുകയാണ്. ഒക്ടോബര്‍ 23ന് നടക്കാനിരിക്കുന്ന ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത് മഹത്തായ അനുഭവം തന്നെയായിരിക്കും. തകര്‍ക്കന്‍ തയ്യാറായിരിക്കൂയെന്നു ഒരു യൂസര്‍ കുറിച്ചു.

Story first published: Friday, January 21, 2022, 15:31 [IST]
Other articles published on Jan 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+