T20 World Cup 2022: പാകിസ്താനെതിരേ വന്‍ ഫ്‌ളോപ്പായ ഇന്ത്യക്കാര്‍, ഇതാ മൂന്നു പേര്‍
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തി വിജയത്തോടെ തന്നെ തുടങ്ങാനായതിന്റെ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ് ടീം ഇന്ത്യ. മെല്‍ബണില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലിങ് മാച്ചില്‍ നാലു വിക്കറ്റിനാണ് പാക് പടയെ ഇന്ത്യ വീഴ്ത്തിയത്.
ഒരു ഘട്ടത്തില്‍ പരാജയത്തിന്റെ വക്കിലെത്തിയ ശേഷമായിരുന്നു വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ചിറകിലേറി ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 53 ബോളില്‍ നിന്നും പുറത്താവാതെ 82 റണ്‍സ് നേടിയ കോലിയുടെ ഇന്നിങ്‌സ് ഇന്ത്യക്കു മാജിക്കല്‍ വിജയം സമ്മാനിക്കുകയായിരുന്നു. കോലിയടക്കം ഇന്ത്യന്‍ നിരയില്‍ ചില കളിക്കാന്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചപ്പോള്‍ വലിയ ഫ്‌ളോപ്പുകളായി മാറിയ ചിലരുമുണ്ട്. ഈ ഫ്‌ളോപ്പുകള്‍ ആരൊക്കെയാണെന്നു നോക്കാം.

അക്ഷര്‍ പട്ടേല്‍
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ അക്ഷര്‍ പട്ടേല്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും. ബൗളിങിലും പിന്നീട് ബാറ്റിങിലും താരം തികഞ്ഞ പരാജയമായി മാറിയ മല്‍സരമായിരുന്നു ഇത്. 12ാം ഓവറിലായിരുന്നു അക്ഷറിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത്. എന്നാല്‍ ഈ ഓവറില്‍ മൂന്നു സിക്‌സറുകളടക്കം 21 റണ്‍സ് താരം വിട്ടുകൊടുത്തു. പാക് ഇന്നിങ്‌സില്‍ അക്ഷര്‍ പിന്നീട് ബൗള്‍ ചെയ്തതുമില്ല.
ബൗളിങിലെ ക്ഷീണം ബാറ്റിളില്‍ തീര്‍ക്കാന്‍ താരത്തിനു ലഭിച്ചു. ഇടംകൈന്‍ ബാറ്റര്‍മാര്‍ ടീമില്‍ വേറെയില്ലാത്തതിനാല്‍ അക്ഷറിനു അഞ്ചാം നമ്പറിലേക്ക് ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ചിരുന്നു. പക്ഷെ വിരാട് കോലിയുമായുള്ള ആശയക്കുഴപ്പത്തിന്റെ പേരില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് അക്ഷര്‍ റണ്ണൗട്ടാവുകയായിരുന്നു.
Also Read: T20 World Cup 2022: ഇന്ത്യയുടെ പ്ലേയിങ് 11 ചഹാലില്ല, റിഷഭും പുറത്ത്, ആരാധകര്‍ കലിപ്പില്‍!

രോഹിത് ശര്‍മ
നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ദുരന്തമായി മാറിയ മറ്റൊരു താരം. റണ്‍ചേസില്‍ ഇന്ത്യക്കു മികച്ച തുടക്കം നല്‍കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തെ ഭയത്തോടെയാണ് രോഹിത് നേരിട്ടത്. വെറും നാലു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഹാരിസ് റൗഫിന്റെ മികച്ചൊരു ഔട്ട് സ്വിങറില്‍ എഡ്ജായ ഹിറ്റ്മാനെ നാലാം ഓവറില്‍ തന്നെ പാക് ടീം മടക്കി. സ്ലിപ്പില്‍ ഇഫ്തിഖര്‍ അഹമ്മദാണ് ക്യാച്ചെടുത്തത്.
അടുത്തിടെയായി ടി20 ഫോര്‍മാറ്റില്‍ അത്ര മികച്ച പ്രകടനമല്ല രോഹിത് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ ഇത്തവണ കപ്പുയര്‍ത്തണമെങ്കില്‍ മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ടീമിനു ആവശ്യമാണ്.
Also Read: ഇടയ്ക്ക് തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്, പക്ഷെ...; ധോണിയെക്കുറിച്ച് കോലി പറയുന്നു

കെഎല്‍ രാഹുല്‍
വൈസ് ക്യാപ്റ്റനും രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയുമായ കെഎല്‍ രാഹുലാണ് പാകിസ്താനെതിരേ ഇന്ത്യന്‍ നിരയില്‍ ഫ്‌ളോപ്പായ മൂന്നാമത്തെ താരം. രോഹിത്തിനെപ്പോലെ കടുത്ത സമ്മര്‍ദ്ദത്തിലാണ് പാക് ബൗളിങിനെ രാഹുല്‍ നേരിട്ടത്. തട്ടിയും മുട്ടിയും നിന്ന അദ്ദേഹം ഒടുവില്‍ നാലു റണ്‍സെടുത്ത് ബൗള്‍ഡാവുകയും ചെയ്തു. നസീം ഷായുടെ ബൗളിങില്‍ ഇന്‍സൈഡ് എഡ്ജായ രാഹുല്‍ സ്വന്തം സ്റ്റംപുകളിലേക്ക് ബോള്‍ അടിച്ചിടുകയായിരുന്നു.
2021ലെ കഴിഞ്ഞ ലോകകപ്പിലും രാഹുല്‍ ഫ്‌ളോപ്പായിരുന്നു. അന്നു ഷഹീന്‍ ഷാ അഫ്രീഡിയുടെ ബൗളിങില്‍ ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്. അതു മാത്രമല്ല അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും നസീം ഷായ്‌ക്കെതിരേ ഇന്‍സൈഡ് എഡ്ജായി രാഹുല്‍ ബൗള്‍ഡായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications