T20 World Cup 2022: സെമിയില്‍ ഇന്ത്യക്കു റണ്‍ചേസ്! വിജയികളെ പ്രവചിച്ച് കനേരിയ
ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. വ്യാഴാഴ്ച ഉച്ചയ്ക്കു 1.30ന് അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യയും ഇംഗ്ലണ്ടുമാണ് കൊമ്പുകോര്‍ക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഈ പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന് കനേരിയ പ്രവചനം നടത്തിയിരിക്കുന്നത്.
ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ നിഷ്പ്രഭരാക്കി പാകിസ്താന്‍ ഫൈനലിലേക്കു മുന്നേറിക്കഴിഞ്ഞു. സിഡ്‌നിയില്‍ നടന്ന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് 13 വര്‍ഷങ്ങള്‍ക്കു ശേഷം പാക് പട ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുന്നത്.

ഇന്ത്യ തന്നെ വിജയിക്കും
പാകിസ്താന്‍ ഫൈനലിലെത്തിയിരിക്കുകയാണ്. ഇനി എതിരാളികള്‍ ആരെന്നു മാത്രമേ അറിയാനുള്ളൂ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനലില്‍ വിജയം ഇന്ത്യക്കായിരിക്കും. അതു എനിക്കുറപ്പാണ്.
കാര്യങ്ങള്‍ വളരെ സിംപിളാണ്. അഡ്‌ലെയ്ഡ് ഓവലിലാണ് ഈ മല്‍സരം നടക്കുന്നത്. ഇവിടെ ഇംഗ്ലണ്ടായിരിക്കും ആദ്യം ബാറ്റ് ചെയ്യുക. വിജയകരമായ റണ്‍ചേസ് നടത്തി ഇന്ത്യ ജയിച്ച് ഫൈനലിലേക്കു മുന്നേറുമെന്നും ഡാനിഷ് കനേരിയ പ്രവചിക്കുന്നു.

ഇന്ത്യ ഗംഭീരമായ ക്രിക്കറ്റ് കളിക്കുന്നു
ഇന്ത്യന്‍ ടീം വളരെ ഗംഭീരമായ ക്രിക്കറ്റാണ് ലോകകപ്പില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. എന്റെ മനസ്സ് പറയുന്നത് പാകിസ്താനും ഇന്ത്യയും തമ്മിലായിരിക്കും ഞായറാഴ്ച മെല്‍ബണില്‍ ഫൈനലെന്നാണ്. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ വിജയം എളുപ്പമായിരിക്കില്ല. കളിയുടെ മധ്യത്തില്‍ ഇന്ത്യക്കു ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. പക്ഷെ ഇന്ത്യ അവയെ അതിജീവിച്ച് വിജയിച്ച് കയറുക തന്നെ ചെയ്യുമെന്നും ഡാനിഷ് കനേരിയ പ്രവചിച്ചിരിക്കുകയാണ്.
Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

ബൗളര്‍മാരുടെ പ്രകടനം
സെമി ഫൈനല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെ ബുദ്ധിപരമായി ബൗള്‍ ചെയ്യേണ്ടതുണ്ട്. ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത ശേഷം 130-140 റണ്‍സായിരിക്കും നേടുക. അതിലും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ അനുവദിക്കുകയുമില്ല.
ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണ്. സെമിയില്‍ വലിയ സ്‌കോര്‍ നേടാതെ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ അവര്‍ക്കു കഴിയും. ഇന്ത്യ സെമിയില്‍ വിജയിക്കുകയാണെങ്കില്‍ അതു രണ്ടാമത് ബാറ്റ് ചെയ്തിട്ടായിരിക്കുമെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

രണ്ടാമത് ബൗള്‍ ചെയ്യരുത്
ഇംഗ്ലണ്ടിനെതിരേ സെമിയില്‍ ഇന്ത്യ രണ്ടാമത് ബൗള്‍ ചെയ്യാന്‍ പാടില്ല. ഇനി രണ്ടാമത് ബൗള്‍ ചെയ്ത ശേഷം ഉജ്ജ്വലമായി ബൗള്‍ ചെയ്ത് വിജയിക്കാനായാല്‍ അതു മനോഹരമായ കാര്യമാണ്. പക്ഷെ മല്‍സരം അഡ്‌ലെയ്ഡിലെ മൈതാനത്തിലാണെന്നതു നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ ടൂര്‍ണമെന്റില്‍ നേരത്തേ നടന്ന മല്‍സരങ്ങളെടുത്താല്‍ രണ്ടാമത് ബാറ്റ് ചെയ്തവരാണ് കൂടുതലും ജയിച്ചിട്ടുള്ളത്. ചില മല്‍സരങ്ങള്‍ വളരെ ക്ലോസായി ഫിനിഷ് ചെയ്യുകയും ചെയ്തു. മഴയും ഒരു ഘടകമായിരുന്നുവെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

ബാറ്റിങ് ട്രാക്കാണ്
ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനലില്‍ മഴ പെയ്യാനൊന്നും സാധ്യതയില്ല. അഡ്‌ലെയ്ഡ് ഓവലിലെ പിച്ചില്‍ ചില വിള്ളലുകളുണ്ട്. ഇവിടെ ബോള്‍ നന്നായി ബാറ്റിലേക്കു വരികയും ചെയ്യും. വളരെ മികച്ച ബാറ്റിങ് ട്രാക്കാണിത്. മികച്ച ബാറ്റര്‍മാര്‍ ഇവിടെ റണ്‍സെടുക്കുകയും മികച്ച ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യും.
സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി സെമിയിലും സൂര്യനെപ്പോലെ പ്രകാശിക്കും. വിരാട് കോലിയും മികച്ച ബാറ്റിങായിരിക്കും കാഴ്ചവയ്ക്കുക. ജയിക്കുക വളരെ ബുദ്ധിമുട്ടാണെന്ന് ഇംഗ്ലണ്ട് ചിന്തിക്കുകയും ചെയ്യുമെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications