T20 World Cup 2022: രണ്ടു കാര്യങ്ങളില്‍ ടീം ഇന്ത്യ ഹാപ്പി, പകരം വേറെ രണ്ടു തലവേദനകള്‍!
ഐസിസിയുടെ ടി20 ലോകകപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളാണ് ടീം ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ നേടിയ വിജയം ഇന്ത്യ ശരിയായ ദിശയില്‍ തന്നെയാണ് മുന്നേറുന്നത് എന്നു അടിവരയിടുകയാണ്. ഇനി ഇന്ത്യയുടെ അടുത്ത പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്, ഏകദിന, ടി20 പരമ്പരകളിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്.
ഇംഗ്ലണ്ടിനെതിരായ ആറു വൈറ്റ് ബോള്‍ മല്‍സരങ്ങളിലൂടെ രണ്ടു വലിയ പ്ലസ് പോയിന്റുകള്‍ ടീം ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റു രണ്ടു പുതിയ വെല്ലുവിളികളും അതോടൊപ്പം ഇന്ത്യയെ തേടിയെത്തിയിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഓള്‍റൗണ്ടര്‍റെന്ന നിലയില്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തിയതാണ് ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയിലെ ഏറ്റവും വലിയ പോസിറ്റീവെന്നു പറയാന്‍ സാധിക്കും. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
രണ്ടാമത്തെ വലിയൊരു പ്ലസ് പോയിന്റ് മറ്റൊരു ഓള്‍റൗണ്ടറായ ദീപക് ഹൂഡയുടെ പ്രകടനമാണ്. ഇന്ത്യയുടെ പുതിയ മൂന്നാം നമ്പര്‍ താരമാവാന്‍ തനിക്കു സാധിക്കുമെന്നു കാണിച്ചു തന്നിരിക്കുകയാണ് അദ്ദേഹം.

അതേസമയം, പുതിയ രണ്ടു പ്രശ്‌നങ്ങള്‍ വിരാട് കോലിയുടെ ഫോമും ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസുമാണ്. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്നത് കളിക്കാര്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും 100 റണ്‍സും ആറു വിക്കറ്റുകളും ഹാര്‍ദിക് നേടി.
അതിനു മുമ്പുള്ള മൂന്നു ടി20കളുടെ പരമ്പരയിലും അദ്ദേഹം മോശമാക്കിയില്ല. 63 റണ്‍സും അഞ്ചു വിക്കറ്റുകളുമായിരുന്നു ഹാര്‍ദിക്കിന്റെ സമ്പാദ്യം. ബാറ്റും ബോളും കൊണ്ട് നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനാവാന്‍ അദ്ദേഹത്തിനായിരുന്നു.

ഇന്ത്യയുടെ യുകെ പര്യടനത്തിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയ താരമാണ് ദീപക് ഹൂഡ. താരത്തിന്റെ അഗ്രസീവ് ഇന്നിങ്‌സുകള്‍ ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കും ഒരുപോലെ സര്‍പ്രൈസായിരുന്നു. ടി20യില്‍ മൂന്നാം നമ്പറില്‍ വിരാട് കോലിക്കു പകരം തനിക്കു കളിക്കാന്‍ സാധിക്കുമെന്നു ഹൂഡ ഈ പര്യടനത്തില്‍ തെളിയിച്ചു. നാലു ടി20 ഇന്നിങ്‌സുകളില്‍ നിന്നും 205 റണ്‍സാണ് താരം അടിച്ചെടുത്തത്. അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ നേടിയ സെഞ്ച്വറി ഇക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വൈവിധ്യമാര്‍ന്ന ഒരുപിടി ഷോട്ടുകള്‍ അനായാസം കളിക്കാന്‍ സാധിക്കുന്നയാളാണ് ഹൂഡ.
സഞ്ജുവും ഇന്ത്യയെ നയിച്ചു! ഒരിക്കല്‍ മാത്രം, നിങ്ങളറിയാത്ത ക്യാപ്റ്റന്‍മാര്‍

അതേസമയം, മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ കാര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് പര്യടനത്തിലെങ്കിലും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതിലും ദയനീയമായി പരാജയപ്പെട്ടതോടെ ടി20 ലോകകപ്പില്‍ കോലി വേണമോയെന്ന സംശയവുമുയരുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരേ മൂന്നു ഫോര്‍മാറ്റുകളിലുമായി 11, 21, 1, 11, 16 17 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. നേരത്തേ സെഞ്ച്വറിക്കായിരുന്നു കോലിക്കു ക്ഷാമമെങ്കില്‍ ഇപ്പോള്‍ ഫിഫ്റ്റി പോലും കിട്ടാക്കനിയാവുകയാണ്.

ടി20 ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ഒരുപാട് മല്‍സരങ്ങളില്‍ കളിക്കുന്നത് ഇന്ത്യക്കു തിരിച്ചടിയാവുമോയെന്നതാണ് കുഴപ്പിക്കുന്ന മറ്റൊരു കാര്യം. ടൂര്‍ണമെന്റിനു മുമ്പ് 15 ടി20കളില്‍ ഇന്ത്യ കളിക്കാനിരിക്കുകയാണ്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ ലോകകപ്പില്‍ താരങ്ങളെ ക്ഷീണിതരാക്കിയേക്കും. കൂടാത കളിക്കാര്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യതയും ഇതു വര്‍ധിപ്പിക്കും. 2021ലെ കഴിഞ്ഞ ടി20 ലോകകപ്പിലും ഇതു ഇന്ത്യക്കു വിനയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications