T20 World Cup: ഇന്ത്യക്ക് ധോണിയുടെ പകരക്കാരന്‍ വേണം, അവനാണ് ബെസ്റ്റ്, നിര്‍ദേശിച്ച് ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിച്ചതോടെ ഇനി അന്താരാഷ്ട്ര മത്സരങ്ങളുടെ വരവാണ്. പ്രധാനമായും ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കമാവും ടീമുകള്‍ നടത്തുക. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പിന് മുമ്പുള്ള പരമ്പരകളെല്ലാം ടി20ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരോടെല്ലാം ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്.
2021ലെ ടി20 ലോകകപ്പില്‍ തൊട്ടതെല്ലാം പിഴച്ച ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. മികച്ച താരനിര ഇത്തവണയും ഇന്ത്യക്കൊപ്പമുണ്ടെങ്കിലും ഭാഗ്യം തുണക്കുമോയെന്നത് കണ്ടറിയണം. രോഹിത് ശര്‍മയെന്ന നായകന് കീഴിലാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയാണ് വേദിയെന്നതിനാല്‍ അനുഭവസമ്പന്നര്‍ക്ക് ടീമില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നുറപ്പ്.

ഇപ്പോഴിതാ ടി20 ലോകകപ്പിലെ ടീം ഘടനയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യക്ക് ധോണിയുടെ പകരക്കാരനെയാണ്് ആവിശ്യമെന്നും നിലവില്‍ ആ ദൗത്യം ചെയ്യാന്‍ ദിനേഷ് കാര്‍ത്തികിന് മികവുണ്ടെന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്. 'ടീമിന്റെ നിലവിലെ സ്ഥിതി നോക്കുക. ടീമിനാവശ്യം ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുന്ന കീപ്പറെയാണോ അതോ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന കീപ്പറെയാണോ?. ഞാന്‍ ഇതില്‍ രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുന്നത്.
'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എംഎസ് ധോണി ചെയ്തിരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ള താരത്തെയാണ് ആവിശ്യം. ഇന്ത്യക്ക് വിക്കറ്റ് കീപ്പറായി റിഷഭ് പന്തുണ്ട്. ടി20യില്‍ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ അവന് ബാറ്റ് ചെയ്യാനാവും. എന്നാല്‍ മത്സരം ഫിനിഷ് ചെയ്യാനൊരു താരത്തെയാണ് ഇന്ത്യക്ക് വേണ്ടത്. ധോണി വിരമിച്ച ശേഷം ഇന്ത്യന്‍ ടീമില്‍ ഇൗ റോളിലേക്ക് അധികം താരങ്ങള്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കരുതുന്നത്'-രവി ശാസ്ത്രി പറഞ്ഞു.
ഇത്തവണത്തെ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെച്ചത്. ആര്‍സിബിയുടെ ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് തിളങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യയുടെ ടി20 ടീമിലേക്കും കാര്‍ത്തികിന് വിളിയെത്തി. 'നിലവിലെ സാഹചര്യത്തില്‍ ദിനേഷ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങണം. പരമ്പരയിലുടെനീളം അവന് അവസരം ലഭിക്കണം. അവന്‍ ടീമിന്റെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഓര്‍ക്കണം'-ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കാര്‍ത്തികിന് അവസരം ലഭിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെ ബാറ്റിങ്ങിനയച്ചാല്‍ ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് എത്തിയേക്കും. ഐപിഎല്ലിലെ ഫിനിഷിങ് മികവ് ഇന്ത്യക്കായി ആവര്‍ത്തിക്കാനായാല്‍ കാര്‍ത്തിക് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനൊപ്പമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications