Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ചൊവ്വയില്‍ നടത്തിയാലും കാണാന്‍ ഞാനെത്തും; വേദികള്‍ നിര്‍ദ്ദേശിച്ച് ഇതിഹാസ താരം

രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നത് ഇന്ന് ഒരു അപൂര്‍വ്വ കാഴ്ചയാണ്. രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. എങ്കിലും ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വരിക എന്നാല്‍, അതിലും വലിയൊരു പോര് ക്രിക്കറ്റില്‍ വേറെയില്ല. ലോകകപ്പിലെ ആദ്യത്തെ മത്സരത്തിനും ഫൈനലിലും ഒരുപോലെ തീപാറുമെന്നുറപ്പാണ്. അവസാന പന്ത് വരെ ഇരു ടീമിലേയും താരങ്ങള്‍ തങ്ങളുടെ സര്‍വ്വവും നല്‍കി കളിക്കും.

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഒരിക്കലും ആരാധകര്‍ മറക്കാനിടയില്ല. രണ്ട് ടീമുകളും ഗംഭീര പ്രകടനം കാഴ്ച വച്ച മത്സരത്തില്‍ വിരാട് കോലിയുടെ ഐതിഹാസിക പ്രകടനമാണ് ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ വിജയം നേടിക്കൊടുത്തത്. പരാജയം ഉറപ്പിച്ചിടത്തു നിന്നുമാണ് ഇന്ത്യ വിജയത്തിലേക്ക് എത്തുന്നത്. അവസാന പന്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.

ഇന്ത്യ-പാക് മത്സരം

ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എഞ്ചിനീയര്‍ മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത് ചൊവ്വയിലാണെങ്കിലും താന്‍ കാണാന്‍ പോകുമെന്നായിരുന്നു ഇതിഹാസ താരം പറഞ്ഞത്. ''എവിടെയും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാന്‍ ഞാന്‍ തയ്യാറാണ്. ഇന്ത്യയും പാക്കിസ്ഥാനും ചൊവ്വയില്‍ വച്ച് കളിച്ചാല്‍ പോലും ഞാന്‍ പോയി കാണും'' എന്നാണ് എഞ്ചിനീയര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Also Read:T20 World Cup 2022: കുതിപ്പ് തുടരാന്‍ ഇന്ത്യ, പൂട്ടിടാന്‍ ദക്ഷിണാഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11

കഴിഞ്ഞ കൊല്ലം

കഴിഞ്ഞ കൊല്ലം നടന്ന ട്വന്റി-20 ലോകകപ്പിലാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ ഒരു വിജയം നേടുന്നത്. പത്ത് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍ അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പിന്നീട് കഴിഞ്ഞ ഏഷ്യാക്കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത് രണ്ട് വട്ടമായിരുന്നു. ഓരോ കളി വീതം ഇരു ടീമുകളും ജയിച്ചു. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിന്റെ ക്ഷീണം ഇത്തവണ ഇന്ത്യ തീര്‍ക്കുകയും ചെയ്തു.

''ഇംഗ്ലണ്ടിലോ യുഎഇയിലോ വച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒരു പരമ്പര കളിക്കുന്നത് നല്ലതായിരിക്കും. ദുബായിലും അബുദാബിയിലും പ്രത്യേകിച്ച് ഷാര്‍ജയില്‍ നല്ല മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അതിനാല്‍ അവര്‍ വീണ്ടും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായിയോ ഇംഗ്ലണ്ടോ ആയിരിക്കാം വേദി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ബിസിസിഐ അല്ല. അധികാരികളാണ്, ഗവണ്‍മെന്റാണ് തീരുമാനിക്കേണ്ടത്. അവരാണ് തീരുമാനമെടുക്കുന്നത്'' എന്നാണ് അദ്ദേഹം പറയുന്നത്.

 90000 ല്‍ പരം കാണികള്‍


ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം കാണാനായി മെല്‍ബണില്‍ 90000 ല്‍ പരം കാണികളായിരുന്നു എത്തിയിരുന്നത്. 53 പന്തില്‍ നിന്നും 82 റണ്‍സുമായി വിരാട് കോലിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന് വിരാട് കോലി പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത് പിന്നീട് വിജയമൊരുക്കുന്നതും.

''കോലി കളിച്ചത് ഗംഭീര ഇന്നിംഗ്‌സായിരുന്നു. ഇന്ത്യയ്ക്ക് ചെറിയ ഭാഗ്യവുമുണ്ടായിരുന്നു. നമ്മളെല്ലാം കണ്ടതാണ്. ഒരു ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് ഏറ്റവും അനുയോജ്യമായ ഫിനിഷ് ആയിരുന്നു അത്. പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് പിച്ചില്‍ താരങ്ങള്‍ക്കിടയിലുള്ള സൗഹൃദമാണ്. നല്ലൊരു അന്തരീക്ഷത്തിലും സൗഹൃദത്തിലുമാണ് കളി നടന്നത്'' എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നെതര്‍ലാന്‍ഡ്‌സിനെതിരെ

അതേസമയം, രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ഇന്ത്യ 56 റണ്‍സിനാണ് വിജയം നേടിയത്. ഇന്ത്യയ്ക്കായി നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 35 പന്തുകൡ നിന്നും 53 റണ്‍സാണ് രോഹിത് നേടിയത്. കോലിയാകട്ടെ 44 പന്തില്‍ 62 റണ്‍സ് നേടി തന്റെ ഫോം തുടര്‍ന്നു. 25 പന്തുകൡ നിന്നും 51 റണ്‍സാണ് സൂര്യ കുമാര്‍ യാദവ് നേടിയത്. 179 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് 123 റണ്‍സ് മാത്രമാണ് നേടാനായത്.

Story first published: Friday, October 28, 2022, 17:23 [IST]
Other articles published on Oct 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+