Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: അവന്‍ ഭുവിയേക്കാള്‍ 'പുലിയാണ്'! ആദ്യം ടീമില്‍ വേണമായിരുന്നെന്ന് ഭാജി

ഓസ്‌ട്രേലിയയില്‍ ഈ മാസം ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങിനെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ലോകകപ്പില്‍ ഭേദപ്പെട്ട ബൗളിങ് നിരയെയാണ് ഇന്ത്യ ഇത്തവണ പരീക്ഷിക്കുന്നത്. പക്ഷെ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെ പരിക്കു കാരണം ടൂര്‍ണമെന്റില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. കൂടാതെ സ്പിന്‍ ബൗള്‍ ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ രവീന്ദ്ര ജഡേജയും ലോകകപ്പിനില്ല.

ബുംറയുടെ പകരക്കാരന്‍

ബുംറയുടെ പകരക്കാരന്‍

ഭുവനേശ്വര്‍ കുമാര്‍, കന്നി ലോകകപ്പില്‍ കളിക്കുന്ന അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് നിലവിലെ ടീമിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും സേവനം ഇന്ത്യക്കു ലഭിക്കും. ബുംറയുടെ പകരക്കാരനെ ഇന്ത്യ വൈകാതെ പ്രഖ്യാപിക്കും.

ഭുവിക്കു പകരം ചാഹര്‍

ഭുവിക്കു പകരം ചാഹര്‍

ഭുവനേശ്വര്‍ കുമാറിനേക്കാള്‍ മുമ്പ് ഇന്ത്യ ലോകകപ്പ് ടീമിലുള്‍പ്പെടുത്തേണ്ടിയിരുന്നത് ദീപക് ചാഹറിനെയായിരുന്നുവെന്നു ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. നിലവിലെ ഫോമും കഴിവും പരിഗണിക്കുമ്പോള്‍ ഭുവിയേക്കാള്‍ ഒരുപടി മുന്നില്‍ ചാഹറാണെന്നും ഭാജി പറഞ്ഞു.
ഇരുവശങ്ങളിലേക്കും ഒരുപോലെ ബോള്‍ സ്വിങ് ചെയ്യാന്‍ ശേഷിയുള്ള് ഇന്ത്യയുടെ നിലവിലെ ഏക ബൗളറാണ് ചാഹര്‍. പവര്‍പ്ലേയില്‍ തന്നെ രണ്ട്-മൂന്ന് വിക്കറ്റുകള്‍ അദ്ദേഹത്തിനു നേടിത്തരാനും സാധിക്കും. മൂര്‍ച്ചയേറിയതാണ് ചാഹറിന്റെ ഇന്‍സ്വിങറുകള്‍.

ഭുവിയുടെ ഡെത്ത് ഓവര്‍ വീക്ക്നെസ്

ഭുവിയുടെ ഡെത്ത് ഓവര്‍ വീക്ക്നെസ്

ഈയൊരു ഘട്ടത്തില്‍ നമ്മള്‍ വിലയിരുത്തുമ്പോള്‍ ഭുവനേശ്വറിനേക്കാളും മിടുക്കന്‍ ചാഹറാണ്. ഭുവി ഒരുപാട് അനുഭവസമ്പത്തുള്ള ബൗളറാണ്. പക്ഷെ ഡെത്ത് ഓവര്‍ ബൗളിങ് പ്രശ്‌നാണ്. 19ാം ഓവറില്‍ 8-10 റണ്‍സ് വഴങ്ങിയാല്‍ വലിയ കുഴപ്പമില്ല. പക്ഷെ 15ഉം അതിനു മുകളിലും റണ്‍സ് വിട്ടുകൊടുത്താല്‍ കളി വഴുതിപ്പോവും. അതിനാല്‍ തന്നെ തന്റെ ചോയ്‌സ് ദീപക്കാണെന്നും ഹര്‍ഭജന്‍ വിശദമാക്കി.

Also Read: T20 World Cup 2022: പാകിസ്താനെതിരേ ടീമില്‍ ആരൊക്കെ? അപ്രതീക്ഷിത നീക്കം, ദ്രാവിഡിന്‍റെ ബുദ്ധി!

അര്‍ഷ്ദീപ് ധൈര്യശാലി

അര്‍ഷ്ദീപ് ധൈര്യശാലി

അര്‍ഷ്ദീപ് സിങ് വളരെ ധൈര്യശാലിയായ ബൗളറാണെങ്കിലും കൂടുതല്‍ മല്‍സര പരിചയം ആവശ്യമാണെന്നു ഹര്‍ഭജന്‍ സിങ് നിരീക്ഷിച്ചു. അര്‍ഷ് വളരെ കഴിവുറ്റ താരമാണ്, ഭാവി വാഗ്ദാനം കൂടിയാണ്. മാത്രമല്ല അവന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമാണ്. ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ സാധിക്കുന്ന ആംഗിളുകള്‍ സൃഷ്ടിച്ചെടുക്കാന്‍ അര്‍ഷിനു സാധിക്കും. പക്ഷെ അവനു ട്രാക്കില്‍ നിന്നും സഹായം ആവശ്യമാണ്. എങ്കില്‍ മാത്രമേ കൂടുതല്‍ മികവുറ്റ പ്രകടനം നടത്താന്‍ കഴിയൂ.

Also Read: T20 World Cup 2022: 35 പ്ലസുകാരുടെ കിടിലന്‍ ടീം, രോഹിത്തടക്കം ഇന്ത്യയുടെ മൂന്നു പേര്‍

മല്‍സരപരിചയം ആവശ്യം

മല്‍സരപരിചയം ആവശ്യം

അര്‍ഷ്ദീപ് സിങ് ഇപ്പോഴും ഒരു തുടക്കക്കാരന്‍ മാത്രമാണ്. പോരാട്ടത്തിനു കൂടുതല്‍ സജ്ജനവാണമെങ്കില്‍ അവന്‍ ഒരുപാട് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബൗള്‍ ചെയ്യേണ്ടത് ആവശ്യമാണ്. നിലവില്‍ ഒരു സമ്മര്‍ദ്ദഘട്ടത്തില്‍ ആറു ബോളുകളും അവന്‍ പ്ലാന്‍ ചെയ്തതു പോലെ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നത് യുവതാരത്തോടു ചെയ്യുന്ന അനീതിയായിരിക്കുമെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Story first published: Friday, October 7, 2022, 17:38 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+