Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ബുംറക്കും ഭുവിക്കും സ്ഥാനം ഉറപ്പ്, മറ്റുള്ളവര്‍ ആരൊക്കെ ? അവസരം തേടി ഇവര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിച്ചാല്‍ പിന്നീട് ടീമുകള്‍ ടി20 ലോകകപ്പിനായുള്ള പടയൊരുക്കം തുടങ്ങും. 2020ല്‍ നടക്കേണ്ട ലോകകപ്പാണ് കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് മാറ്റിവെക്കപ്പെടുകയും ഇപ്പോള്‍ നടത്താന്‍ തീരുമാനം ആവുകയും ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ലോകകപ്പ് വളരെ നിര്‍ണ്ണായകമാണ്.

2021ലെ ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അവസാന ലോകകപ്പില്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് അമ്പേ പാളിയിരുന്നു. യുസ് വേന്ദ്ര ചഹാലിനെപ്പോലും ഒഴിവാക്കിയിറങ്ങിയ ഇന്ത്യക്ക് അതിന്റെ തിരിച്ചടി ലഭിക്കുകയും ചെയ്തു. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് എന്നതിനാല്‍ പേസര്‍മാര്‍ക്ക് വളരെ പ്രാധാന്യമുണ്ട്. മീഡിയം പേസര്‍മാരേക്കാള്‍ കൂടുതലായി എക്‌സ്ട്രാ പേസ് ഉള്ളവര്‍ക്കാണ് അവിടുത്തെ സാഹചര്യം കൂടുതല്‍ അനുകൂലം.

നിലവിലെ ഇന്ത്യയുടെ ടീമില്‍ നിന്ന് പേസ് നിരയില്‍ സ്ഥാനം ഉറപ്പിച്ച് പറയാവുന്നത് ജസ്പ്രീത് ബുംറക്കും ഭുവനേശ്വര്‍ കുമാറിനുമാണ്. ടി നടരാജന്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കും ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുണ്ട്. അനുഭവസമ്പന്നരായ പേസര്‍മാരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. എന്നാല്‍ പേസ് നിരയില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇന്ത്യക്ക് പരിഗണിക്കാവുന്ന താരങ്ങളിലൊരാളാണ് അര്‍ഷദീപ് സിങ്. 2019 സീസണ്‍ മുതല്‍ പഞ്ചാബ് കിങ്‌സിനായി അര്‍ഷദീപ് തിളങ്ങുന്നുണ്ട്. 2019ല്‍ മൂന്ന് വിക്കറ്റും 2020ല്‍ ഒമ്പത് വിക്കറ്റും നേടിയ അര്‍ഷദീപ് 2021ല്‍ 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റുമായി ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. റണ്‍സ് വിട്ടുകൊടുക്കാന്‍ ഡെത്ത് ഓവറിലടക്കം പിശുക്കുകാട്ടുന്നു. കൂടാതെ ഇടം കൈയന്‍ പേസറും. ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് അര്‍ഷദീപ് നേടിയത്. ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് അര്‍ഷദീപ്.

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് പറയാവുന്ന താരമാണ് ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ താരങ്ങളില്‍ വളരെ കുറവ് മാത്രം കാണുന്ന അതിവേഗ ബൗളറാണ് ഉമ്രാന്‍. 150ന് മുകളില്‍ തുടര്‍ച്ചയായി വേഗം കണ്ടെത്തുന്ന താരം ഓസീസ് പിച്ചുകളില്‍ എതിരാളികളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ അദ്ദേഹം ഇത്തവണ 157 വേഗം കണ്ടെത്തി ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നല്ല ബൗണ്‍സും വേഗവുമുള്ള ഉമ്രാന്‍ റണ്‍സ് വഴങ്ങുന്നതില്‍ അല്‍പ്പം പിശുക്കുകാട്ടേണ്ടതായുണ്ട്. എന്തായാലും ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് പരമ്പരയില്‍ ഉമ്രാനെ പരിഗണിച്ചേക്കും. തിളങ്ങിയാല്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ഉറപ്പ്.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ഇന്ത്യക്ക് അരങ്ങേറ്റക്കാരനായി പരിഗണിക്കാവുന്ന താരമാണ് മൊഹ്‌സിന്‍ ഖാന്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഇടം കൈയന്‍ പേസര്‍ ന്യൂബോളിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. പന്തിന്റെ ലൈനും ലെങ്തും കാത്ത് എറിയുന്ന മൊഹ്‌സിന്‍ നല്ല വേഗമുള്ള പേസര്‍കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് മൊഹ്‌സിന്‍ ഖാന്‍. ഭാവി താരമെന്ന് ഇതിനോടകം മൊഹ്‌സിന്‍ ഖാനെക്കുറിച്ച് പറയാനാവും.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും പദ്ധതികളുടെ ഭാഗമായിട്ടുള്ള താരമാണ് പ്രസിദ്ധ് കൃഷ്ണ. മുന്‍ കെകെആര്‍ പേസര്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കസറുകയാണ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനും ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാനും കെല്‍പ്പുള്ള പ്രസിദ്ധ് ഇന്ത്യയുടെ സജീവ പരിഗണനയിലുള്ള താരമാണ്. ഇംഗ്ലണ്ടിനെതിരേ ഏകദിന അരങ്ങേറ്റം കുറിച്ച താരം നാല് വിക്കറ്റുമായി തിളങ്ങി. വലം കൈയന്‍ പേസറായ താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ആര്‍സിബിയുടെ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ഇതിനോടകം ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവസരം ലഭിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനവും നടത്തി. ലോകകപ്പില്‍ ഹര്‍ഷല്‍ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ മീഡിയം പേസര്‍മാര്‍ക്ക് ഓസീസ് പിച്ചില്‍ വലിയ സാധ്യതയില്ലാത്തതിനാല്‍ ഹര്‍ഷലിനെ ഇന്ത്യ പരിഗണിക്കുമോയെന്നത് കണ്ടറിയണം.

Story first published: Thursday, May 12, 2022, 14:44 [IST]
Other articles published on May 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+