
വിജയത്തിന് പിന്നാലെ ബിസിസിഐ ടിവിയ്ക്ക് വേണ്ടി കോലിയും പാണ്ഡ്യയും മത്സരത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 113 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാല് വിക്കറ്റിന് ഇന്ത്യ വിജയിച്ച മത്സരത്തിന്റെ ഗതി മാറ്റിയത് ഈ കൂട്ടുകെട്ടായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കൂട്ടുകെട്ടിനെക്കുറിച്ച് കോലിയും പാണ്ഡ്യയും മനസ് തുറക്കുകയാണ്.
Also Read:T20 World Cup 2022: ജയിച്ചു, പക്ഷെ മൂന്ന് കാര്യങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തണം!, അറിയാം
''ആ സമയത്ത് നിങ്ങള്‍ക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ഞാന്‍ തയ്യാറായിരുന്നു. പക്ഷെ നിങ്ങളെ ഔട്ട് ആകാന്‍ അനുവദിക്കില്ലായിരുന്നു. എന്റെ ലക്ഷ്യം വളരെ ലളിതമായിരുന്നു. നിങ്ങളുടെ ജീവിതം എളുപ്പമാകാന്‍ സാധ്യമായൊതൊക്കെ ഞാന്‍ ചെയ്യുമായിരുന്നു. നിങ്ങളിത് ഒരുപാട് തവണ ചെയ്തിട്ടുണ്ട്. സമ്മര്‍ദ്ദത്തെ നിങ്ങളെ പോലെ കൈകാര്യം ചെയ്യുന്ന മറ്റൊരാളില്ല'' എന്നാണ് തന്റെ പങ്കാൡയെക്കുറിച്ച് പാണ്ഡ്യ പറയുന്നത്.

82 റണ്‍സുമായി കോലി പുറത്താകാതെ നിന്ന മത്സരത്തില്‍ ഓള്‍ റൗണ്ടറായ പാണ്ഡ്യ 40 റണ്‍സും മൂന്ന് വിക്കറ്റുമെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പാണ്ഡ്യ ക്രീസിലെത്തുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സായിരുന്നു. 37 പന്തുകൡ നിന്നുമാണ് പാണ്ഡ്യ 40 റണ്‍സ് നേടിയത്. മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയ, ഹാരിസ് റൗഫിനെതിരെ കോലി നേടിയ രണ്ട് സിക്‌സുകളെക്കുറിച്ചും പാണ്ഡ്യ സംസാരിക്കുന്നുണ്ട്.
''കോലി കളിച്ച ആ രണ്ട് ഷോട്ടുകള്‍, അതെത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്ക് അറിയാവുന്നതാണ്, അത് മിസ് ചെയ്തിരുന്നുവെങ്കില്‍ അവര്‍ തന്നെ മത്സരത്തില്‍ മേല്‍ക്കൈ നേടിയേനെ. ഞാന്‍ ഒരുപാട് സിക്‌സുകള്‍ അടിച്ചിട്ടുണ്ട്. പക്ഷെ ആ രണ്ട് സിക്‌സുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. സ്‌പെഷ്യലാണ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അത് വളരെ വലുതായിരുന്നു. ഞങ്ങള്‍ ആവേശഭരിതരായി. ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, പക്ഷെ ആ രണ്ട് ഷോട്ടുകള്‍ മിസ്റ്റര്‍ കോലിയല്ലാതെ മറ്റൊരാളും കളിക്കില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'' എന്നാണ് പാണ്ഡ്യ പറയുന്നത്.

''ഇതിലെ ഏറ്റവും മികച്ച കാര്യമെന്തെന്നാല്‍ ഞങ്ങള്‍ കഷ്ടപ്പെട്ടുവെന്നതാണ്. ചുമ്മാ ഇറങ്ങിച്ചെന്ന് അടിച്ച് കയറി വരുകയായിരുന്നുവെങ്കില്‍ ഇത്ര സ്‌പെഷ്യല്‍ ആകില്ലായിരുന്നു. കഷ്ടപ്പെട്ടതു കൊണ്ടാണ് സ്‌പെഷ്യല്‍ ആകുന്നത്. ഞങ്ങള്‍ പരസ്പരം ആശങ്കള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. പാക്കിസ്ഥാനേയും പ്രശംസിക്കണം, അവര്‍ നന്നായി പന്തെറിഞ്ഞു. അവര്‍ ഗംഭീരമായി കളിച്ചു'' എന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നേരത്തെ മത്സരത്തിന് പിന്നാലെ തനിക്ക് ആത്മവിശ്വാസം പകര്‍ന്നത് പാണ്ഡ്യയായിരുന്നുവെന്ന് കോലി പറഞ്ഞിരുന്നു.

''ഹാര്‍ദ്ദിക് ഭയമില്ലാതെയാണ് കളിച്ചത്. അവന്‍ ക്രീസിലേക്ക് വന്നതും എന്റെയടുത്ത് പറഞ്ഞത്, നമുക്ക് സംസാരിക്കാം, കമ്യൂണിക്കേറ്റ് ചെയ്ത് ബാറ്റ് ചെയ്ത് കൂട്ടുകെട്ടുണ്ടാക്കാം എന്നായിരുന്നു. ഞാന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചപ്പോള്‍ അവനാണ് എന്നെ ഫോക്കസ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ജയിക്കാന്‍ പറ്റുമെന്ന് അവന് ഉറപ്പായിരുന്നു, എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല'' എന്നായിരുന്നു കോലി പറഞ്ഞത്.


Click it and Unblock the Notifications