For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup : പരിക്കിന് മുമ്പോ അതോ ശേഷമോ, എപ്പോഴാണ് ഹര്‍ദിക് ബെസ്റ്റ്?, കണക്കുകളിതാ

ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാള്‍ ഹര്‍ദിക് പാണ്ഡ്യയാണ്

1

പെര്‍ത്ത്: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയെ ഞെട്ടിച്ച് സന്നാഹം ജയിക്കാന്‍ ഇന്ത്യക്കായെങ്കിലും ന്യൂസീലന്‍ഡിനെതിരായ സന്നാഹ മത്സരം മഴയെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നത് തിരിച്ചടിയായി. ഇനി ഇന്ത്യക്ക് മുന്നിലുള്ളത് പാകിസ്താനെതിരായ വമ്പന്‍ പോരാട്ടമാണ്. 23നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

അവസാന മൂന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 2-1ന്റെ ലീഡ് പാകിസ്താനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇത്തവണത്തെ മത്സരം അഭിമാന പോരാട്ടം തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് മാച്ച് വിന്നര്‍മാരുടെ വലിയ നിര ഒപ്പമുണ്ട്. എന്നാല്‍ ബൗളിങ് നിരയില്‍ ആശങ്കകളേറെ. ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാള്‍ ഹര്‍ദിക് പാണ്ഡ്യയാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ഹര്‍ദിക് കാഴ്ചവെക്കുന്നത്. പരിക്കിന് മുമ്പോ-ശേഷമോ എപ്പോഴാണ് ഹര്‍ദിക് ബെസ്‌റ്റെന്ന് കണക്കുകള്‍ നിരത്തി പരിശോധിക്കാം.

പരിക്കിന്റെ ഇടവേളക്ക് മുമ്പുള്ള പ്രകടനം

പരിക്കിന്റെ ഇടവേളക്ക് മുമ്പുള്ള പ്രകടനം

പരിക്കിന്റെ ഇടവേളക്ക് മുമ്പുള്ള ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം പരിശോധിച്ചാല്‍ വിശ്വസ്തനെന്ന് വിളിക്കുക പ്രയാസം. മധ്യനിരയില്‍ വമ്പനടികള്‍ നടത്തുമെങ്കിലും ഹര്‍ദിക്ക് ടീമിന്റെ നട്ടെല്ലെന്ന നിലയിലേക്ക് വളര്‍ന്നിരുന്നില്ല. പരിക്കിനെത്തുടര്‍ന്ന് ഹര്‍ദിക് ഇടവേളയെടുക്കുന്നതിന് മുമ്പുള്ള പ്രകടനം വിലയിരുത്തിയാല്‍ 54 ടി20 മത്സരത്തില്‍ നിന്ന് 553 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റിപോലും താരം നേടിയത്. പുറത്താവാതെ 42 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 20.48 ശരാശരിയും 146.29 സ്‌ട്രൈക്കറേറ്റും ഹര്‍ദിക്കിന്റെ പേരിലുണ്ടായിരുന്നു. 8.23 ഇക്കോണമിയില്‍ 42 വിക്കറ്റും ഹര്‍ദിക് സ്വന്തമാക്കി. 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

Also Read : T20 World Cup 2022: ഓസീസില്‍ ഒരു കാര്യം വെല്ലുവിളി, ബൗളര്‍മാരും സൂക്ഷിക്കണം- ഹര്‍ദിക് പാണ്ഡ്യ

തിരിച്ചുവരവിന് ശേഷമുള്ള പ്രകടനം

തിരിച്ചുവരവിന് ശേഷമുള്ള പ്രകടനം

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യ 19 മത്സരങ്ങളാണ് കളിച്ചത്. നേടിയത് 436 റണ്‍സ്. 36.33 ശരാശരിയിലും 151.38 സ്‌ട്രൈക്കറേറ്റിലും കസറിയ അദ്ദേഹം രണ്ട് ഫിഫ്റ്റിയും ഇക്കാലയളവില്‍ സ്വന്തം പേരിലാക്കി. പുറത്താവാതെ 71 റണ്‍സ് നേടിയതാണ് മികച്ച സ്‌കോര്‍. രണ്ട് ഫിഫ്റ്റിയും ഹര്‍ദിക് സ്വന്തമാക്കി. 12 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ദിക്കിന്റെ ഇക്കോണമി 8.65 ആണ്. 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് ബെസ്റ്റ് പ്രകടനം. ബൗളിങ് പ്രകടനം പരിക്കിന്റെ ഇടവേളക്ക് മുമ്പുള്ളതാണ് ബെസ്റ്റെങ്കില്‍ ബാറ്റിങ്ങില്‍ ഹര്‍ദിക് കസറുന്നത് പരിക്കിന് ശേഷമുള്ള മടങ്ങിവരവിലാണ്.

ഭാവി നായകനായിപ്പോലും പരിഗണന

ഭാവി നായകനായിപ്പോലും പരിഗണന

ഇന്ത്യയുടെ ഭാവി നായകനായിപ്പോലും പരിഗണന ലഭിക്കുന്ന താരമാണ് ഹര്‍ദിക്. പരിക്കിന്റെ ഇടവേളക്ക് ശേഷം അവസാന ഐപിഎല്ലിലൂടെയാണ് ഹര്‍ദിക് തിരിച്ചുവരവ് നടത്തിയത്. മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായായിരുന്നു ഹര്‍ദിക്കിന്റെ മടങ്ങിവരവ്. കപ്പടിച്ചാണ് ഹര്‍ദിക് തിരിച്ചുവരവ് ആഘോഷിച്ചത്. ഓള്‍റൗണ്ട് മികവോടെയായിരുന്നു അദ്ദേഹത്തിന്റെ കിരീട നേട്ടം. ഇപ്പോള്‍ ഇന്ത്യയുടെ ഭാവി നായകനായിപ്പോലും പരിഗണിക്കപ്പെടുന്ന താരമാണ് ഹര്‍ദിക്. അത്രത്തോളം പക്വത ഇപ്പോള്‍ ഹര്‍ദിക്കിന് വന്നിട്ടുണ്ടെന്ന് പറയാം.

Also Read : T20 World Cup 2022: ഇന്ത്യക്കെതിരേ പാകിസ്താന്റെ പ്ലേയിങ് 11 എങ്ങനെ?, സാധ്യതാ 11 ഇതാ

മാച്ച് വിന്നറായ താരം

മാച്ച് വിന്നറായ താരം

ഹര്‍ദിക്കിനെ ഇന്ത്യ മാച്ച് വിന്നറായാണ് പരിഗണിക്കുന്നത്. ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനൊപ്പം നില്‍ക്കാന്‍ ഇന്ത്യ നിയോഗിക്കുക ഹര്‍ദിക്കിനെയാവും. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കും. ഏഷ്യാ കപ്പിലടക്കം ഹര്‍ദിക്കിന്റെ ഫിനിഷിങ് മികവ് എല്ലാവരും കണ്ടതാണ്. സന്നാഹ മത്സരങ്ങളില്‍ കാര്യമായി തിളങ്ങാന്‍ ഹര്‍ദിക്കിനായിട്ടില്ലെങ്കിലും ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്.

Story first published: Friday, October 21, 2022, 9:10 [IST]
Other articles published on Oct 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+