Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിനെ മാറ്റി പന്തിനെ ഓപ്പണറാക്കണം! മാറ്റേണ്ടവരുടെ ലിസ്റ്റുമായി ഹര്‍ഭജന്‍

ലോകകപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് മിന്നും വിജയങ്ങള്‍ നേടാന്‍ സാധിച്ചിരുന്നു. ഈ ആവേശവുമായി സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയെ നേരിടുകയായിരുന്നു ഇന്ത്യ ഇന്നലെ. എന്നാല്‍ ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തടയിട്ടു കൊണ്ട് ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര പരാജയപ്പെട്ട മത്സരത്തില്‍ ആശ്വാസമയത് അര്‍ധ സെഞ്ചുറി നേടിയ സൂര്യ കുമാര്‍ യാദവിന്റെ പ്രകടനം മാത്രമാണ്.

സൂര്യയുടെ 40 പന്തില്‍ 68 റണ്‍സ് നേടിയ പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മറ്റാരും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവച്ചില്ല. മുന്‍കളികളില്‍ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയും നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ കെഎല്‍ രാഹുലുമൊക്കെ ഇന്നലെ പരാജയപ്പെട്ടു. ആദ്യ പത്തോവറില്‍ തന്നെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

ഹര്‍ഭജന്‍ പറയുന്നത്

എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ നിലവാരമുള്ള പ്രകടനം മത്സരത്തെ അവസാന ഓവറിലേക്ക് എത്തിക്കുകയായിരുന്നു. എയ്ഡന്‍ മര്‍ക്രമും ഡേവിഡ് മില്ലറും നേടിയ അര്‍ധ സെഞ്ചുറികളുടെ കരുത്തിലായിരുന്നു പോര്‍ട്ടീസിന്റെ വിജയം. ഇതോടെ പോയന്റ് പട്ടികയിലും ഒന്നാമതെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. അതേസമയം ഈ പരാജയത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാറ്റങ്ങള്‍ വരുത്തണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

Also Read:ഇത് ബാംഗ്ലൂരല്ല, ഓസ്‌ട്രേലിയയാണ്, ഡികെ എന്തിന്? പന്തിനിടെ എടുക്കൂ! തുറന്നടിച്ച് സെവാഗ്‌

കെഎല്‍ രാഹുല്‍

രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിന് ഹര്‍ഭജന്‍ നിര്‍ദ്ദേശിക്കുന്നത്. ''അവര്‍ക്ക് ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരും. മുന്നോട്ട് പോകുന്നതിനെക്കുറിച്ചാകണം ടീമിന്റെ ചിന്ത. കെഎല്‍ രാഹുല്‍ നല്ല കളിക്കാരനാണ്. നമുക്കെല്ലാം അതറിയാം. മാച്ച് വിന്നറാണ്. പക്ഷെ ഇത്രത്തോളം ഫോമില്ലായ്മ അലട്ടുമ്പോള്‍ അവനെ മാറ്റി ഋഷഭ് പന്തിനെ ടീമിലെടുക്കണമെന്നാണ് തോന്നുന്നത്'' എന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്.

ഹര്‍ഭജന്‍ നല്‍കുന്ന നിര്‍ദ്ദേശം

ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തിലും പരാജയപ്പെട്ട മറ്റൊരു താരമാണ് ദിനേശ് കാര്‍ത്തിക്. ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പറാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സംശയത്തിലാക്കുന്നതാണ് ഇതുവരെയുള്ള ഡികെയുടെ പ്രകടനം. പിന്നാലെ ഇന്നലെ താരത്തിന് പരുക്കേല്‍ക്കുകയും കളിയില്‍ നിന്നും പിന്മാറേണ്ടി വരികയും ചെയ്തിരുന്നു. അതിനാല്‍ പന്തിനെ ടീമിലേക്ക് കൊണ്ടു വരുന്നതിനൊപ്പം തന്നെ കാര്‍ത്തിക്കിനെ പുറത്താക്കി ആ സ്ഥാനത്ത് ദീപക് ഹൂഡയെ കളിപ്പിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

''കാര്‍ത്തിക്കിന് പരുക്കേറ്റതായാണ് തോന്നുന്നത്. അവന്റെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പരുക്കാണെങ്കില്‍ ഋഷഭ് പന്തിനെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗില്‍ ഇറക്കണം. ഇതോടെ ലെഫ്റ്റ് ഹാന്‍ഡ്-റൈറ്റ് ഹാന്‍ഡ് കോമ്പിനേഷന്‍ കിട്ടും. മധ്യനിരയിലേക്ക് ദീപക് ഹൂഡയെ കൊണ്ടു വരാം. അവനാണെങ്കില്‍ പന്തെറിയാനും അറിയാം'' എന്നാണ് ഹര്‍ഭജന്‍ നല്‍കുന്ന നിര്‍ദ്ദേശം.

ചാഹലിനെ കളിപ്പിക്കണം

ആര്‍ അശ്വിനെ മാറ്റി പകരം യുസ്വേന്ദ്ര ചാഹലിനെ കളിപ്പിക്കണം എന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെടുന്നുണ്ട്. ചാഹലിനെ ഉള്‍പ്പെടുത്താത്തത് തെറ്റാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ചാഹല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ ആണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്വന്റി-20 ബൗളര്‍മാരില്‍ ഒരാളാണ് ചാഹല്‍ എന്നതും ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബംഗ്ലാദേശാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും നിലവില്‍ ഒരേ പോയന്റാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് മുന്നോട്ടുള്ള യാത്ര സുഖമമാകും.

Story first published: Monday, October 31, 2022, 12:49 [IST]
Other articles published on Oct 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+