T20 World Cup 2022: പൊളി പറവയാണ്! ജോണ്ടി റോഡ്‌സിനെ ഓര്‍മ്മിപ്പിച്ച് ഫിലിപ്പ്‌സിന്റെ ക്യാച്ച്, വീഡിയോ
ട്വന്റി-20 ലോകകപ്പിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ അയല്‍വാസികളായ ന്യൂസിലാന്‍ഡിനെയാണ് നേരിട്ടത്. മത്സര ഫലം ഓസീസ് ആരാധകര്‍ക്ക് കടുത്ത നിരാശ സമ്മാനിക്കുന്നതാണെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നൊരു മത്സരമായിരുന്നു അരങ്ങേറിയത്. ന്യൂസിലന്‍ഡ് ബാറ്റര്‍മാരുടെ വെടിക്കെട്ട് ബാറ്റിംഗിനും ബൗളര്‍മാരുടെ തീപാറും പന്തുകള്‍ക്കുമെല്ലാം ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും എന്നത് പോലെ തന്നെ ഫീല്‍ഡിംഗിലും കിവികള്‍ വളരയധികം മികവ് പുലര്‍ത്തിയ മത്സരമായിരുന്നു ഇന്ന് അരങ്ങേറിയത്. ഇന്നത്തെ ന്യൂസിലാന്‍ഡിന്റെ പ്രകടനത്തില്‍ എല്ലാവരും ഓര്‍ത്തിരിക്കുന്നതായിരിക്കും ഗ്ലെന്‍ ഫിലിപ്പ്‌സ് എടുത്ത ക്യാച്ച്. ഇതിഹാസ താരം ജോന്‍ഡി റോഡ്‌സിനെ ഓര്‍മ്മപ്പെടുത്തുന്നൊരു സൂപ്പര്‍ ക്യാച്ചിലൂടെയായിരുന്നു ഫിലിപ്പ്‌സ് ഓസീസ് ബാറ്റര്‍ മാര്‍ക്കസ് സ്‌റ്റോയ്‌സിനെ മടക്കി അയച്ചത്.

ഓസീസ് ഇന്നിംഗ്‌സ് 50-3 എന്ന നിലയിലെത്തി നില്‍ക്കെയായിരുന്നു സംഭവം. ന്യൂസിലാന്‍ഡിന്റെ എട്ടാമത്തെ ഓവര്‍ എറിഞ്ഞത് മിച്ചല്‍ സാന്റ്‌നര്‍ ആയിരുന്നു. സാന്റ്‌നര്‍ എറിഞ്ഞ രണ്ടാമത്തെ പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിക്കുകയായിരുന്നു സ്റ്റോയ്‌നിസ്. എന്നാല്‍ ബാറ്ററുടെ കണക്കുകൂട്ടല്‍ പിഴച്ചു. പന്ത് ഉയര്‍ന്നു പൊന്തി. ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫിലിപ്പ്‌സ് പന്തിനെ ലക്ഷ്യമിട്ട് ഓടിയെത്തുകയായിരുന്നു. ഫിലിപ്പ്‌സ് എത്തും മുമ്പ് പന്ത് നിലം തൊടുമെന്ന് തോന്നിപ്പിച്ച നിമിഷം താരം ഡൈവ് ചെയ്യുകയായിരുന്നു.
Also Read:T20 World Cup 2022: നാണംകെട്ട് ചാംപ്യന്‍മാര്‍! കംഗാരുക്കളെ ചുരുട്ടിക്കെട്ടി കിവികള്‍
കാഴ്ചക്കാരേയും താരങ്ങളേയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് ഫിലിപ്പ്‌സ് പന്ത് പിടിയൊലുത്തുകയായിരുന്നു. വായുവില്‍ ഗ്രൗണ്ടിന് സമാന്തരമായി ഫുള്‍ ലെങ്ത്തില്‍ ഡൈവ് ചെയ്താണ് ഫിലിപ്പ്‌സ് ക്യാച്ചെടുത്തത്. ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറുകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യത്തെ മത്സരമാണെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ച് ആയിരിക്കാം ഒരുപക്ഷെ ഇതെന്നാണ് മുതിര്‍ന്ന താരങ്ങളടക്കം പറയുന്നത്.

അതേസമയം ആദ്യ മത്സരത്തില്‍ നാട്ടുകാരുടെ മുന്നില്‍ വച്ച് കനത്ത പരാജയമാണ് ഓസ്‌ട്രേലിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അയല്‍ക്കാരായ ന്യൂസിലാന്‍ഡ് യാതൊരു ദയയുമില്ലാതെ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച മത്സരത്തില്‍ ഫിഞ്ചിനും സംഘത്തിനും ചെറുത്തു നില്‍ക്കാന്‍ പോലും സാധിച്ചില്ല. ടോസ് നേടിയ ഓസീസ് നായകന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റാണെന്ന് അധികം വൈകാതെ തന്നെ അവര്‍ക്ക് ബോധ്യപ്പെട്ടു.

ഓപ്പണര്‍മാരായ ഫിന്‍ അലനും ഡേവോണ്‍ കോണ്‍വേയും ചേര്‍ന്ന് തുടക്കം മുതല്‍ക്കു തന്നെ അടി തുടങ്ങുകയായിരുന്നു. അലന്‍ ആണ് ആദ്യം പ്രഹരം തുടങ്ങിയത്. 16 പന്തല്‍ 42 റണ്‍സാണ് അലന്‍ എടുത്തത്. പിന്നാലെ കോണ്‍വേയും ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. 58 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 92 റണ്‍സാണ് കോണ്‍വെ പുറത്താകെ നേടിയത്. കിവീസിനായി ജിമ്മി നീഷം 13 പന്തില്‍ 26 റണ്‍സും നായകന്‍ കെയ്ന്‍ വില്യംസണ്‍ 23 പന്തില്‍ 23 റണ്‍സും നേടിയപ്പോള്‍ ക്യാച്ചെടുത്ത ഫിലിപ്പ്‌സ് 12 റണ്‍സാണ് നേടിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സായിരുന്നു കിവീസ് നേടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. അധികനേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ ഓസീസ് ബാറ്റര്‍മാരില്‍ ഒരാള്‍ക്കും സാധിച്ചില്ല. 20 പന്തില്‍ 28 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. ഒടുവില്‍ 111 റണ്‍സിന് പുറത്താവുകയായിരുന്നു ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡ് ഇതോടെ 89 റണ്‍സിന്റെ വിജയവുമായി ലോകകപ്പിന് ഗംഭീരതുടക്കം കുറിക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ തിളങ്ങിയത് രണ്ട് ഓവറും ഒരു പന്തും മാത്രം എറിഞ്ഞ് മൂന്ന് വിക്കറ്റെടുത്ത ടിം സൗത്തിയും മൂന്ന് വിക്കറ്റ് തന്നെ എടുത്ത മിച്ചല്‍ സാന്റ്‌നറുമാണ്. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തിയപ്പോള്‍ ഓസീസ് പരാജയം പൂര്‍ണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications