T20 World Cup 2022: നാണംകെട്ട് ചാംപ്യന്‍മാര്‍! കംഗാരുക്കളെ ചുരുട്ടിക്കെട്ടി കിവികള്‍
സിഡ്‌നി: കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഫൈനലിലേറ്റ പരാജയത്തിനു ഓസ്‌ട്രേലിയയോടു ന്യൂസിലാന്‍ഡിന്റെ മധുരപ്രതികാരം. പരിശ സഹിതമാണ് അന്നത്തെ തോല്‍വിക്കു സൂപ്പര്‍ 12ലെ ആദ്യ മല്‍സരത്തില്‍ കിവികള്‍ കണക്കുതീര്‍ത്തത്. ഓസീസിനെ അവരുടെ നാട്ടുകാര്‍ക്കു മുന്നില്‍ കെയ്ന്‍ വില്ല്യംസണും സംഘവും നാണംകെടുത്തുകയായിരുന്നു. 89 റണ്‍സിനാണ് കിവികളുടെ വിജയം. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ന്യൂസിലാന്‍ഡിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ ഓസീസ് സ്തബ്ധരാവുകയായിരുന്നു.
കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഓസീസ് ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നുവെന്നു പറയുന്നതാവും ശരി. കാര്യമായി വിയര്‍ക്കാതെയാണ് ന്യൂസിലാന്‍ഡ് ഈ മല്‍സരം വിജയിച്ചുകയറിയത്. എന്നാല്‍ ഈ തോല്‍വിയോടെ ഓസീസിനു ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമായിരിക്കുകയാണ്.

കിവീസിന് മികച്ച സ്കോര്‍
ടോസ് ലഭിച്ച ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ ഈ തീരുമാനം തെറ്റായിപ്പോയെന്നു പവര്‍പ്ലേയയില്‍ തന്നെ കിവികള്‍ കാണിച്ചുകൊടുത്തു. ഒരു വിക്കറ്റിനു 65 റണ്‍സാണ് അവര്‍ ആറോവറില്‍ വാരിക്കൂട്ടിയത്. 16 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം 42 റണ്‍സെടുത്ത ഫിന്‍ അലെനാണ് കിവികള്‍ക്കു സ്വപ്‌നതുല്യമായ തുടക്കം സമ്മാനിച്ചത്.
പിന്നീട് ഡെവന്‍ കോണ്‍വേ (92*) മികച്ച ഇന്നിങ്‌സുമായി ടീമിനെ മുന്നോട്ടു നയിച്ചതോടെ കിവീസ് 20 ഓവറില്‍ മൂന്നു വിക്കറ്റിനു 200 റണ്‍സെടുത്തു. വില്ല്യംസണ്‍ (23), ഗ്ലെന്‍ ഫിലിപ്‌സ് (12), ജെയിംസ് നീഷാം (26*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
Also Read: T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

ഓസീസ് പൊരുതാതെ വീണു
201 റണ്‍സെന്ന വിജയലക്ഷ്യം ഓസ്‌ട്രേലിയക്കു താങ്ങാവുന്നതിവും അപ്പമുറമായിരുന്നു. രണ്ടാം ഓവര്‍ മുതല്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. പവര്‍പ്ലേയില്‍ 34 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ തന്നെ ഓസീസിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. തുടര്‍ന്നും ഓസീസിന്റെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. ഒടുവില്‍ 17.1 ഓവറില്‍ വെറും 111ന് അവര്‍ കൂടാരം കയറുകയും ചെയ്തു.
മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ടിം സൗത്തിയും മിച്ചെല്‍ സാന്റ്‌നറും ചേര്‍ന്നാണ് ഓസീസിനെ വരിഞ്ഞുകെട്ടിയത്. ട്രെന്റ് ബോള്‍ട്ടിനു രണ്ടു വിക്കറ്റ് ലഭിച്ചു. ഓസീസ് നിരയി്ല്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (28), പാറ്റ് കമ്മിന്‍സ് (21) എന്നിവര്‍ മാത്രമേ 20 പ്ലസ് സ്‌കോര്‍ ചെയ്തുള്ളൂ.

പ്ലെയിങ് ഇലവന്‍
ഓസ്ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാപ, ജോഷ് ഹേസല്‍വുഡ്
ന്യൂസിലാന്‍ഡ് - ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലെന്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications