Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയല്ല, കപ്പ് നേടണമെങ്കില്‍ രാഹുല്‍ കളിക്കണമെന്ന് ഗംഭീര്‍; അവനെ തടയാനാവുക ഒരാള്‍ക്ക് മാത്രം!

ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനലിലേക്ക് അടുത്തിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് അടുത്തത്. നാളെയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ 12 മത്സരം. താരതമ്യേനെ ദുര്‍ബലരായ നെതര്‍ലാന്‍ഡ്‌സിനെയാണ് നാളെ ഇന്ത്യ നേരിടുക. മെല്‍ബണിലാണ് മത്സരം നടക്കുക. എന്നാല്‍ ഇന്നെ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് സെമിയുറപ്പിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഈ ലോകകപ്പില്‍ ഇന്ത്യ നേരിട്ട വലിയ പ്രതിസന്ധികളിലൊന്നായിരുന്നു ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ പ്രകടനം. ഫോമില്ലായ്മയുടെ പേരില്‍ വലഞ്ഞിരുന്ന കെഎല്‍ രാഹുലിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് വരെ വിമര്‍ശകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ബംഗ്ലാദേശിനെതിരെ അര്‍ധ സെഞ്ചുറി നേടിയാണ് കെഎല്‍ രാഹുല്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ഔട്ട് ഓഫ് ഫോം ആയിരുന്നില്ല

രാഹുലിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ആശ്വാസം കണ്ടെത്തുകയാണ്. ഇപ്പോഴിതാ രാഹുലിന്റെ പ്രകടനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും മനസ് തുറന്നിരിക്കുകയാണ്. രാഹുല്‍ ഒരിക്കലും ഔട്ട് ഓഫ് ഫോം ആയിരുന്നില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. രാഹുല്‍ ഇന്ത്യയ്ക്കായി ലോകകപ്പ് നേടുമെന്നും ഗംഭീര്‍ പറയുന്നുണ്ട്. ആ വാക്കകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Also Read:T20 World Cup 2022: ഏറെക്കുറെ സെമി ഉറപ്പിച്ച് കിവീസ്, അയര്‍ലന്‍ഡിനെതിരേ 35 റണ്‍സ് ജയം

''ബ്രിസ്ബണില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ അവനൊരു ഫിഫ്റ്റി നേടിയപ്പോള്‍ എല്ലാവര്‍ക്കും ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു. അവന്‍ ഈ ലോകകപ്പില്‍ കത്തിക്കയറുമെന്നാണ് തോന്നുന്നത്. ഒരു മോശം ഇന്നിംഗ്‌സ് ഒരാളെ മോശം താരമാക്കില്ല. ഒരാളെ മഹാനായ താരവുമാക്കില്ല. സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. സമയം നല്‍കണം. പിന്നെ പോയന്റിന് മുകളിലൂടെയുള്ള ആ ഷോട്ട് എല്ലാം മാറ്റി മറച്ചിട്ടുണ്ട്. അവന്‍ ഫോമിലേക്ക് തിരികെ എത്തി. അവന്‍ എന്നും ഫോമില്‍ തന്നെയായിരുന്നു'' എന്നാണ് ഗംഭീര്‍ പറയുന്നത്.

ലോകകപ്പ് നേടണമെങ്കില്‍

ഐപിഎല്ലില്‍ രാഹുല്‍ നയിക്കുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനാണ് ഗംഭീര്‍. രാഹുലിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും അതിനര്‍ത്ഥം രാഹുല്‍ നല്ലൊരു കളിക്കാരനല്ല എന്നല്ലെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഈ ലോകകപ്പ് നേടണമെങ്കില്‍ രോഹിത് ശര്‍മ, രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലെ എക്‌സ് ഫാക്ടറാണെന്നും ഗംഭീര്‍ പറയുന്നുണ്ട്.

''രാഹുല്‍ ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്. അവന്‍ ഈ ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സാധിക്കുന്നത്ര അഗ്രസീവ് ആകണം. അവനെ ആര്‍ക്കും തടയാനാകില്ല. അവന്‍ കളിക്കുന്നത് നോക്കുമ്പോള്‍ അവനെ തടയാന്‍ സാധിക്കുന്നത് അവന് മാത്രമാണ്'' എന്നാണ് ഗംഭീര്‍ പറഞ്ഞത്.

ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെതിരെ

നാളെയാണ് ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടുക. നാളെ ജയിക്കുകയാണെങ്കില്‍ ഇന്ത്യ സെമിയിലെത്തും. കഴിഞ്ഞ മത്സരത്തില്‍ മഴ രസം കൊല്ലിയായി എത്തിയിരുന്നു. എന്നാല്‍ നാളെ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കളിച്ച മത്സരത്തില്‍ ഇന്ത്യ അഞ്ച് റണ്‍സിനായിരുന്നു ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. 184 റണ്‍സാണ് ഇന്ത്യ നേടിയത്.

സെമി

രാഹുലിന്റേയും വിരാട് കോലിയുടേയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ ബംഗ്ലാദേശ് വിറപ്പിച്ചിരുന്നു. ഓപ്പണര്‍ ലിറ്റണ്‍ ദാസ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ബംഗ്ലാദേശ് വിക്കറ്റൊന്നും നേടാതെ മുന്നേറുന്നതിനിടെയാണ് മഴ പെയ്യുന്നത്. പിന്നീട് കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 എന്നാക്കി ചുരുക്കുകയായിരുന്നു. പക്ഷെ അഞ്ച് റണ്‍സിന്റെ വ്യത്യസാത്തില് ഇന്ത്യ വിജയം നേടുകയായിരുന്നു.

ബംഗ്ലാദേശിനെതിരെ 50 റണ്‍സാണ് കെഎല്‍ രാഹുല്‍ നേടിയത്. 32 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും നേടിയാണ് രോഹിത് അര്‍ധ സെഞ്ചുറിയിലെത്തിയത്. എന്നാല്‍ പിന്നാലെ ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ രാഹുല്‍ പുറത്താവുകയായിരുന്നു. അതേസമയം നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.

Story first published: Friday, November 4, 2022, 14:27 [IST]
Other articles published on Nov 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+