T20 World Cup 2022: ഗെയിം ചെയിഞ്ചറായ സ്പിന്നറാര്?, വട്ടം കറക്കാന്‍ അഞ്ച് പേര്‍, അറിയാം

ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ അവര്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം പ്രതീക്ഷയോടെ പിന്നാലെയുണ്ട്.
ഇത്തവണത്തെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലായതിനാല്‍ എല്ലാവരുടെയും ശ്രദ്ധ പേസ് ബൗളിങ്ങിലാവും. പേസ് ബൗളര്‍മാര്‍ക്കാവും നിര്‍ണ്ണായക റോളുണ്ടാവുക. വേഗവും ബൗണ്‍സും തുണക്കുന്ന പിച്ചില്‍ അതിവേഗ പേസര്‍മാര്‍ക്കാണ് മുന്‍തൂക്കമെങ്കിലും സ്പിന്നര്‍മാര്‍ക്കും നിര്‍ണ്ണായക റോളാണുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ എതിരാളികളെ വട്ടം കറക്കാന്‍ കഴിവുള്ള അഞ്ച് സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് നവാസ്
പാകിസ്താന്‍ സ്പിന്നര്‍ മുഹമ്മദ് നവാസാണ് ഈ പട്ടികയിലൊരാള്‍. ഏഷ്യാ കപ്പിലൂടെത്തന്നെ തന്റെ മികവ് തെളിയിക്കാന്‍ ഇടം കൈയന്‍ സ്പിന്നര്‍ക്ക് സാധിച്ചിട്ടുണ്ട്. 36 മത്സരങ്ങള്‍ പാകിസ്താനായി കളിച്ച് 33 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അതും 6.95 ഇക്കോണമിയില്‍. പവര്‍പ്ലേയിലടക്കം ഫലപ്രദമായി പന്തെറിയാന്‍ കഴിവുള്ളവനാണ് നവാസ്. ഏഷ്യാ കപ്പില്‍ 5.89 ഇക്കോണമിയില്‍ എട്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. ടി20 ലോകകപ്പില്‍ പാകിസ്താന്‍ വലിയ പ്രതീക്ഷ വെക്കുന്ന താരങ്ങളിലൊരാളാണ് നവാസ്.

റാഷിദ് ഖാന്‍
അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്പിന്നറാണ് റാഷിദ് ഖാന്‍. എതിരാളികളെ വട്ടം കറക്കുന്ന റാഷിദ് ഇതിനോടകം ഒട്ടുമിക്ക ഫ്രാഞ്ചൈസി ലീഗിലും കളിച്ചിട്ടുണ്ട്. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമെന്ന് റാഷിദ് ഖാനെ വിളിക്കാം. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള റാഷിദ് ഖാന്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന പ്രതീക്ഷിക്കാം. 23കാരനായ താരം 71 ടി20കള്‍ ഇതിനോടകം അഫ്ഗാനായി കളിച്ചപ്പോള്‍ 118 വിക്കറ്റാണ് നേടാനായത്. അതും 6.25 എന്ന മികച്ച ഇക്കോണമിയില്‍. റാഷിദിന്റെ പന്തിന്റെ ഗതി മനസിലാക്കുക പ്രയാസമാണ്. ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ റാഷിദ് തലപ്പത്തെത്തിയാല്‍ പോലും അത്ഭുതപ്പെടാനാവില്ല.

ആദം സാംബ
ഓസീസ് സ്പിന്നര്‍ ആദം സാംബയെ എല്ലാവരും കരുതിയിരിക്കണം. കാരണം ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അവിടുത്തെ സാഹചര്യം നന്നായി അറിയാവുന്ന സ്പിന്നറാണ് സാംബ. അതുകൊണ്ട് തന്നെ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. 2021ലെ ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടിയപ്പോള്‍ 7 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി കസറാന്‍ സാംബക്കായിരുന്നു. പല പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും മികച്ച റെക്കോഡുള്ള ബൗളറാണ് സാംബ. 5.81 എന്ന മികച്ച ഇക്കോണമിയില്‍ പന്തെറിയുന്ന സാംബ ഇത്തവണത്തെ ടി20 ലോകകപ്പിലും എതിരാളികളെ വിറപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

ആദില്‍ റഷീദ്
ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്പിന്നറാണ് ആദില്‍ റഷീദ്. വിസ്മയിപ്പിക്കുന്ന ടേണും അപ്രതീക്ഷിത ബൗണ്‍സുമെല്ലാം കൈയില്‍ ഒളിപ്പിക്കാന്‍ കെല്‍പ്പുള്ള സ്പിന്നറാണ് ആദില്‍ റഷീദ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ തിളങ്ങുന്ന റഷീദിന് ഓസീസ് സാഹചര്യത്തില്‍ തിളങ്ങുക വലിയ പ്രയാസമുള്ള കാര്യമല്ല. 76 മത്സരത്തില്‍ നിന്ന് 7.35 ഇക്കോണമിയില്‍ 83 വിക്കറ്റാണ് റഷീദ് വീഴ്ത്തിയത്. 2021ലെ ടി20 ലോകകപ്പില്‍ 9 വിക്കറ്റും അദ്ദേഹം വീഴ്ത്തിയത്. അനുഭവസമ്പന്നനായ സ്പിന്നര്‍ ഇംഗ്ലണ്ടിന്റെ പേസ് നിരയില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങളിലൊരാളാണ്.
Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും ഓസീസ് സാഹചര്യത്തില്‍ ബാറ്റ്‌സ്മാന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സ്പിന്നറാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാതിരുന്ന ചഹാലിന് ഇത്തവണ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. നല്ല ടേണ്‍ കണ്ടെത്താന്‍ കെല്‍പ്പുള്ള താരം 66 മത്സരത്തില്‍ നിന്ന് 83 വിക്കറ്റാണ് നേടിയത്. 8.09 ആണ് ഇക്കോണമി. സമീപകാലത്തായി അല്‍പ്പം കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ നിര്‍ണ്ണായക സ്പിന്നറായി ചഹാല്‍ ഉണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications