T20 World Cup 2022: ഏഷ്യയില്‍ നിന്നും ഒരു ടീമെത്തും, സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ദാദ

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കു തുടക്കമായതിനു പിന്നാലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ബിസിസിഐയുടെ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി. അടുത്തിടെയാണ് ബിസിസിഐയുടെ അമരത്തു നിന്നും അദ്ദേഹം പടിയിറങ്ങിയത്. പകരം റോബര്‍ ബിന്നി ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു.
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം മെല്‍ബണില്‍ നടക്കുന്നതിനു മുമ്പായിരുന്നു സെമിയിലെത്തുന്ന ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നു ദാദ പ്രവചിച്ചത്. ഏഷ്യയില്‍ നിന്നും ഒരു ടീം മാത്രമേ സെമിയിലുണ്ടാവുകയുള്ളൂവെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടിരിക്കുന്നത്.

സൂപ്പര്‍ 12ല്‍ നിന്ന് 4 പേര്‍ സെമിയില്‍
സൂപ്പര്‍ 12ല്‍ നിന്നും നാലു ടീമുകള്‍ക്കു മാത്രമേ സെമി ഫൈനലിലേക്കു യോഗ്യത ലഭിക്കുകയുള്ളൂ. സൂപ്പര്‍ 12ലെ ഒന്നും രണ്ടും ഗ്രൂപ്പുകൡലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. ഇന്ത്യയുള്‍പ്പെടെയുള്ളവര്‍ നേരിട്ടു സൂപ്പര്‍ 12ലെത്തിയപ്പോള്‍ ശ്രീലങ്ക, അയര്‍ലാന്‍ഡ്, സിംബാബ്‌വെ, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ ക്വാളിഫയര്‍ ജയിച്ചും യോഗ്യത കരസ്ഥമാക്കുകയായിരുന്നു.

ഇന്ത്യ സെമിയിലുണ്ടാവും
ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനലിലുണ്ടാവുമെന്നാണ് സൗരവ് ഗാംഗുലിയുടെ പ്രവചനം. ഇന്ത്യക്കൊപ്പം സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെയാണ് ഞാന്‍ മറ്റു സെമി ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കുക. ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമാണ് സൗത്താഫ്രിക്കയുടേത്. ഓസ്‌ട്രേലിയയില്‍ അതു തീര്‍ച്ചയായും നിര്‍ണായകമായിരിക്കുമെന്നും ഗാംഗുലി നിരീക്ഷിച്ചു.

കഴിഞ്ഞ ലോകകപ്പില്‍ നിരാശപ്പെടുത്തി
2021ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. കിരീട ഫേവറിറ്റുകളായെത്തിയ വിരാട് കോലിയും സംഘവും സൂപ്പര്‍ 12ല്‍ തന്നെ തോറ്റു പുറത്താവുകയായിരുന്നു. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരോടേറ്റ തോല്‍വികളാണ് ഇന്ത്യയുടെ വഴിയടച്ചത്. എന്നാല്‍ കഴിഞ്ഞതിനെക്കുറിച്ചല്ല, വര്‍ത്തമാനകാലത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നു സൗരവ് ഗാംഗുലി പറഞ്ഞു.
Also Read: വീരവാദം പറഞ്ഞ് പണി മേടിച്ചു!, അക്തര്‍ മുതല്‍ കോലിവരെ, ഈ സംഭവങ്ങള്‍ അറിയാമോ?

ഇന്ത്യ കിരീടഫേവറിറ്റുകള്‍
മുമ്പ് എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ ഒരു കാര്യവുമില്ല. ഈ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളാണ് ഇന്ത്യ. ലോകകപ്പില്‍ പോരാട്ടങ്ങള്‍ എല്ലായ്‌പ്പോഴും വ്യത്യസ്തമാണ്. അടുത്ത രണ്ട്- മൂന്ന് ആഴ്ചകളില്‍ നന്നായി കളിക്കുന്ന ടീമുകള്‍ തങ്ങളുടെ സാന്നിധ്യമറിയിക്കും. നമ്മുടേത് ഇത്തവണ മികച്ച ടീമാണ്. വമ്പനടിക്കാര്‍ ടീമിലുണ്ട്. ടി20യില്‍ കളി നടക്കുന്ന മണിക്കൂറുകളിലെ ഫോം വളരെ നിര്‍ണായകമാണെന്നും ഗാംഗുലി വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications