T20 World Cup 2022: ഇന്ത്യയെപ്പോലെ പാകിസ്താന്‍ തകരില്ല! കപ്പടിക്കും- ഇന്‍സമാം ഉല്‍ ഹഖ്

മെല്‍ബണ്‍: ഓസീസ് ടി20 ലോകകപ്പിലെ കിരീട ജേതാക്കളെ നാളെ അറിയാം. കലാശപ്പോരാട്ടത്തില്‍ പാകിസ്താനും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബാബര്‍ അസാം-ജോസ് ബട്‌ലര്‍ എന്നിവരില്‍ ഏത് ക്യാപ്റ്റന്‍ കപ്പടിക്കുമെന്നതാണ് കണ്ടറിയേണ്ടത്. പാകിസ്താന്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടി20 ലോകകപ്പിലും മുത്തമിടുമോ അതോ പാകിസ്താന്‍ രണ്ടാം കിരീടമുയര്‍ത്തുമോയെന്നതെല്ലാം കാത്തിരുന്ന് കാണാം.
പാകിസ്താനും ഇംഗ്ലണ്ടും ശക്തരായ താരങ്ങളുടെ നിരയാണ്. അതുകൊണ്ട് തന്നെ അന്നേ ദിവസത്തെ ഫോം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലെത്തുന്ന ഇംഗ്ലണ്ട് പാകിസ്താന് വലിയ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടിനോട് പാകിസ്താന്‍ തകരില്ലെന്നും കപ്പടിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്.

ബൗളിങ് കരുത്ത് ശക്തം
ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ബൗളിങ് നിരയാണ് തീര്‍ത്തും നിറം മങ്ങിയത്. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് സാധിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം. 168 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയിട്ടും ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് ഒന്ന് പൊരുതിനോക്കാന്‍ പോലുമായില്ല. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരെപ്പോലെയല്ല പാകിസ്താനെന്നും ബൗളര്‍മാരാണ് ടീമിന്റെ ശക്തിയെന്നുമാണ് ഇന്‍സമാം പറഞ്ഞത്.
Also Read : 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

ഇന്ത്യ സമ്മര്‍ദ്ദത്തിലാകുന്ന ടീം
പ്രധാന മത്സരങ്ങളില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകും. ഏഷ്യാ കപ്പ് മുതല്‍ ഇത് കാണുന്നതാണ്. ഇന്ത്യക്കെതിരേ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാല്‍ പാകിസ്താനെതിരേ ഇൗ പ്രകടനം എളുപ്പമാവില്ല. കാരണം ഇന്ത്യയെക്കാള്‍ മികച്ച ബൗളിങ് നിരയാണ് പാകിസ്താനുള്ളത്. അവര്‍ക്കെതിരേ ഇന്ത്യക്കെതിരേ പ്രകടനം നടത്തിയതുപോലെ നടത്താന്‍ സാധിക്കില്ല-ഇന്‍സമാം പറഞ്ഞു. ഇന്ത്യക്കെതിരേ ബട്‌ലറും ഹെയ്ല്‍സും അപരാജിത ഫിഫ്റ്റി നേടിയാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. ഇത് പാകിസ്താനെതിരേ ആവര്‍ത്തിക്കാനാവില്ലെന്ന മുന്നറിയിപ്പാണ് ഇന്‍സമാം നല്‍കിയിരിക്കുന്നത്.

പാകിസ്താന്റെ ബൗളര്‍മാര്‍ സൂപ്പര്‍
ഇന്‍സമാം ഉല്‍ ഹഖ് ചൂണ്ടിക്കാട്ടിയത് വളരെ കൃത്യമായിട്ടുള്ള കാര്യമാണ്. പാകിസ്താന്റെ ബൗളിങ് കരുത്ത് നിലവിലെ മറ്റ് ടി20 ടീമുകളെക്കാള്‍ ഒരുപടി മുന്നിലാണ്. ഷഹിന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്റെ വജ്രായുധം. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്ന താരം പിന്നീട് ഫോം കണ്ടെത്തി. അവസാന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഷഹീന് സാധിച്ചിരുന്നു. നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ പേസ് മികവും പാകിസ്താന് കരുത്ത് പകരുന്നു. മുഹമ്മജ് വസീം ജൂനിയറും മികവ് കാട്ടുന്നു. മുഹമ്മദ് നവാസ് ഷദാബ് ഖാന്‍ എന്നിവരുടെ സ്പിന്‍ മികവും പാകിസ്താന് പ്രതീക്ഷ നല്‍കുന്നതാണ്.

പാക് ബാറ്റിങ് നിര തിളങ്ങണം
പാകിസ്താന്റെ വിജയവും പരാജയവും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ബാറ്റിങ് നിരയാണ്. ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇരുവരും മോശം ഫോമിലായിരുന്നെങ്കിലും ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ ഗംഭീര ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഈ മികവ് ഫൈനലിലും തുടരാന്‍ പാകിസ്താന് സാധിക്കുമോയെന്നത് കണ്ടറിയണം. ബൗളിങ് നിരയില്‍ പ്രതീക്ഷകളേറെയാണെങ്കിലും ബാറ്റിങ് നിരയിലാണ് പാകിസ്താന് അല്‍പ്പം ആശങ്ക.
Also Read: 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

മഴ വില്ലനായേക്കും
പാകിസ്താന്‍-ഇംഗ്ലണ്ട് സൂപ്പര്‍ ഫൈനലില്‍ മഴ വില്ലനായേക്കുമെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. 60ശതമാനം മഴ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ന് രാവിലെയും മെല്‍ബണില്‍ നല്ല മഴയായിരുന്നു. അതുകൊണ്ട് തന്നെ ഫൈനലും മഴയില്‍ കുതിരാനാണ് സാധ്യത. നാളെ മഴ പെയ്ത് മത്സരം മുടങ്ങിയാലും തിങ്കളാഴ്ച റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലും മഴ പെയ്താല്‍ കിരീടം പങ്കിടേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications