Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യക്ക് ഈ ടീം പോരാ!, ബൗളിങ് നിരയില്‍ ഉമ്രാന്‍ വേണം, കനേരിയ പറയുന്നു

1

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. തകര്‍പ്പന്‍ താരനിരയുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നതെങ്കിലും ഫോം പരിശോധിക്കുമ്പോള്‍ വലിയ ആശങ്കയാണ് മുന്നിലുള്ളത്. ഏഷ്യാ കപ്പില്‍ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ സ്വന്തം തട്ടകത്തിലും നാണംകെടേണ്ടി വന്നു. 200ലധികം സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്ക് പ്രതിരോധിക്കാന്‍ സാധിക്കാത്തത് വലിയ പ്രശ്‌നം തന്നെയാണ്.

ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ബൗളര്‍മാരുടെ മോശം പ്രകടനമാണ്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്കൊന്നും മികവിനൊത്ത് ഉയരാന്‍ സാധിച്ചട്ടില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉമ്രാന്‍ മാലിക്കിനെക്കൂടി പരിഗണിക്കണമായിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

1

'ഉമ്രാന്‍ മാലിക്കിനെക്കൂടി ഇന്ത്യ പരിഗണിക്കേണ്ടതായിരുന്നു. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അതിവേഗം പന്തെറിയാന്‍ കഴിവുള്ള ബൗളറെ ഇന്ത്യക്കാവശ്യമാണ്. ജസ്പ്രീത് ബുംറ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ഇറങ്ങുന്നത്. പഴയ താളത്തിലേക്കെത്താന്‍ സമയമെടുക്കും. ഉമ്രാന്‍ മികച്ചൊരു താരമായിട്ടില്ലെന്ന് അറിയാം. പക്ഷെ ഏഷ്യാ കപ്പില്‍ ആവേശ് ഖാന് പകരം ഉമ്രാനെ കളിപ്പിക്കണമായിരുന്നു.

അപ്പോള്‍ കൃത്യമായൊരു ധാരണ ലഭിക്കുമായിരുന്നു. ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ഇപ്പോഴും ഒരു ചോദ്യമുയരുന്നുണ്ട്. അവന്‍ തിരിച്ചുവരുമ്പോള്‍ എങ്ങനെ പ്രകടനം നടത്തുമെന്നത് കണ്ടറിയണം. ഹര്‍ഷലും പരിക്കിന്റെ പ്രശ്‌നം നേരിടുന്നു. ഇരുവരും വേഗത്തില്‍ പഴയ ഫോമിലേക്കും താളത്തിലേക്കും എത്തേണ്ടതായുണ്ട്.'-ഡാനിഷ് കനേരിയ പറഞ്ഞു.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

2

ഉമ്രാന്‍ മാലിക് ഐപിഎല്ലിലൂടെ മികവ് കാട്ടിയെത്തിയ താരമാണ്. തുടര്‍ച്ചയായി 145 പ്ലസ് വേഗത്തിലെറിയാന്‍ കഴിവുള്ള അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ബുംറ. 150 ന് മുകളില്‍ വേഗത്തില്‍ പന്തെറിയാനും ഉമ്രാന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യ അവസരംകൊടുത്തപ്പോഴൊന്നും താരത്തിന് തിളങ്ങാനായില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണമില്ല. അതിവേഗ പേസറായതിനാല്‍ത്തന്നെ എഡ്ജില്‍ കണക്ട് ചെയ്താല്‍ പോരും സിക്‌സും ഫോറും ആകുന്ന അവസ്ഥ.

3

മികച്ച നിയന്ത്രണം ഇതുവരെ ഉമ്രാനില്ല. എന്നാല്‍ മികച്ച പരിശീലനം നല്‍കിയിരുന്നെങ്കില്‍ മെച്ചപ്പെടാന്‍ സാധ്യതയുള്ള താരമായിരുന്നു ഉമ്രാന്‍. പൂര്‍ണ്ണമായും തഴയപ്പെടുന്നതിന് മുമ്പ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. ഉമ്രാനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡ് എ ടീമിനെതിരേ 7 ഓവറില്‍ 27 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റ് നേടാനായില്ല.

IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

4

ആര്‍ അശ്വിനെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ കനേരിയ വിമര്‍ശിച്ചു. 'ആര്‍ അശ്വിന്‍ മികച്ച താരമാണ്. എന്നാല്‍ ടി20യില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ല. ഏഷ്യാ കപ്പില്‍ അവസരം ലഭിച്ചെങ്കിലും വലിയൊരു മികവ് കാട്ടിയില്ല. അശ്വിനെപ്പോലുള്ള സ്പിന്നര്‍മാര്‍ക്ക് പ്രയാസമുള്ള പിച്ചാണ് ഓസ്‌ട്രേലിയയിലേത്. ഫിംഗര്‍ സ്പിന്നര്‍മാരെ ടീമിന് ആവിശ്യമില്ല'-കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 22, 2022, 16:23 [IST]
Other articles published on Sep 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+