Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സ്വപ്‌നലോകത്തു നിന്നും താഴേയിറങ്ങി സിംബാബ്‌വെ! ത്രില്ലറില്‍ ബംഗ്ലാദേശ്

സിഡ്‌നി: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ വീണ്ടുമൊരു ലാസ്റ്റ് ബോള്‍ ത്രില്ലര്‍. ദിവസങ്ങള്‍ മുമ്പ് നടന്ന മറ്റൊരു ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ പാകിസ്താനെ ഞെട്ടിച്ച സിംബാബ്‌വെയ്ക്ക് പക്ഷെ ഇത്തവണ നിരാശ നേരിട്ടു. ബംഗ്ലാദേശിനോടു മൂന്നു റണ്‍സിനു സിംബാബ്‌വെ കീഴടങ്ങുകയായിരുന്നു.

ഇതോടെ ഗ്രൂപ്പില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്താനുള്ള അവസരം കൂടിയാണ് അവര്‍ക്കു നഷ്ടമായത്. ബംഗ്ലാദേശാവട്ടെ സൂപ്പര്‍ 12ലെ രണ്ടാം ജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു. 151 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ശേഷം സിംബാബ്‌വെയ്ക്കു ബംഗ്ലാദേശ് നല്‍കിയത്. പക്ഷെ അവര്‍ക്കു എട്ടു വിക്കറ്റിനു 147 റണ്ണെടുക്കാനേ ആയുള്ളൂ.

രക്ഷകനായി ഷാന്റോ

രക്ഷകനായി ഷാന്റോ

ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ ഷാക്വിബുല്‍ ഹസന്‍ ബാറ്റിങ് തിരഞ്ഞെുക്കുകയായിരുന്നു. പക്ഷെ അദ്ദേഹം പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിന്റേത്. പവര്‍പ്ലേയില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ അവര്‍ കൈവിട്ടു. എന്നാല്‍ ഓപ്പണര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (71) നങ്കൂരമിട്ട് കളിച്ചതോടെ ബംഗ്ലാദേശ് കരകയറി. നിശ്ചിത ഓവറില്‍
ഏഴു വിക്കറ്റിനു 150 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. കരിയറിലെ കന്നി ടി20 ഫിഫ്റ്റി കൂടിയാണ് 45 ബോളില്‍ ഷാന്റോ തികച്ചത്. 55 ബോളുകള്‍ നേരിട്ട താരം ഏഴു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.
അഫീഫ് ഹുസൈന്‍ (29), നായകന്‍ ഷാക്വിബ് (23) എന്നിവരാണ് 20 പ്ലസ് നേടിയ മറ്റു താരങ്ങള്‍. മൂന്നാം വിക്കറ്റില്‍ ഷാന്റോ- ഷാക്വിബ് സഖ്യം ചേര്‍ന്നെടുത്ത 54 റണ്‍സാണ് ബംഗ്ലാദേശിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. സിംബാബ്‌വെയ്ക്കായി റിച്ചാര്‍ഡ് എന്‍ഗറാവയും ബ്ലെസിങ് മുസറബാനിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

Also Read: T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

സിംബാബ്‌വെ പൊരുതിവീണു

സിംബാബ്‌വെ പൊരുതിവീണു

റണ്‍ചേസില്‍ സിംബാബ്‌വെക്കു എളുപ്പം കീഴടങ്ങാന്‍ മനസ്സിലായിരുന്നു. അവസാന ബോള്‍ വരെ അവര്‍ക്കു വിജയപ്രതീക്ഷയുമുണ്ടായിരുന്നു. ബൗണ്ടറിയായിരുന്നു അവസാന ബോളില്‍ സിംബാബ്‌വെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ബ്ലെസിങ് മുസറബാനിക്കു റണ്ണൊന്നും നേടാനായില്ല.
തൊട്ടുമുമ്പത്തെ ബോള്‍ തികച്ചും നാടകീയമായി നോ ബോള്‍ വിളിക്കപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പര്‍ സ്റ്റംപിന്റെ മുന്നിലേക്കു കൈനീട്ടി ബോള്‍ ക്യാച്ച് ചെയ്തു സ്റ്റംപ് ചെയ്തതായിരുന്നു കാരണം. ഇതോടെ കളി കഴിഞ്ഞെന്നു കരുതി ഗ്രൗണ്ട് വിട്ട താരങ്ങളെ അംപയര്‍ തിരിച്ചുവിളിക്കുകയും വീണ്ടുമൊരു ബോള്‍ നല്‍കുകയുമായിരുന്നു. പക്ഷെ ഈ സുവര്‍ണാവസരം സിംബാബ്‌വെയ്ക്കു മുതലാക്കാനായില്ല. റണ്‍ചേസില്‍ 64 റണ്‍സെടുത്ത സീന്‍ വില്ല്യംസൊഴികെ മറ്റാരും സിംബാബ്‌വെ നിരയില്‍ പൊരുതി നോക്കിയില്ല. 42 ബോളില്‍ എട്ടു ബൗണ്ടറിയുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. 27 റണ്‍സെടുത്ത റയാന്‍ ബേളാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് മൂന്നും മൊസാദെക്ക് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകളെടുത്തു. ടസ്‌കിനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Also Read: T20 World Cup 2022: എങ്ങനെ വമ്പന്‍ സിക്‌സര്‍ നേടാം?, ഇന്ത്യയെ പഠിപ്പിച്ച് ധോണി, തന്ത്രമിതാണ്

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ബംഗ്ലാദേശ് നജ്മുല്‍ ഹൊസെയ്ന്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, ഷാകിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, യാസിര്‍ അലി, നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), മൊസാദക് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹമ്മൂദ്, ടസ്‌കന്‍ അഹമ്മദ്.

സിംബാബ്വെ- വെസ്ലി മെധെവെറെ, ക്രെയ്ഗ് എര്‍വിന്‍ (ക്യാപ്റ്റന്‍), സീന്‍ വില്ല്യംസ്, സിക്കന്തര്‍ റാസ്സ, റെഗിസ് ചകാബ്വ (വിക്കറ്റ് കീപ്പര്‍), മില്‍റ്റണ്‍ ഷുംബ, റയാന്‍ ബേള്‍, ടെന്‍ഡായ് ചതാര, റിച്ചാര്‍ഡ് എന്‍ഗറാവ, ബ്രാഡ് ഇവാന്‍സ്, ബ്ലെസിങ് മുസര്‍ബാനി.

Story first published: Sunday, October 30, 2022, 12:31 [IST]
Other articles published on Oct 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+