Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ജഡേജക്ക് സീറ്റുറപ്പില്ല!, തകര്‍പ്പന്‍ പിള്ളേര് 'വെയ്റ്റിങ്', പ്രകോപിപ്പിച്ച് സഞ്ജയ്

1

ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയും തമ്മിലുള്ള അഭിപ്രായ ഭിന്നത ക്രിക്കറ്റിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തരം കിട്ടുമ്പോഴെല്ലാം ജഡേജയെ വിമര്‍ശിക്കാന്‍ സഞ്ജയ് ശ്രമിക്കാറുമുണ്ട്. നേരത്തെ ജഡേജയെ മോശം ഭാഷയില്‍ വിമര്‍ശിച്ച് കമന്റേറ്ററി പാനലില്‍ നിന്ന് പുറത്തുപോയ ചരിത്രമുള്ളയാളാണ് സഞ്ജയ്.

ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ ജഡേജ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ജഡേജയുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇപ്പോഴിതാ ജഡേജക്ക് സീറ്റുറപ്പില്ലെന്നും മികച്ച താരങ്ങള്‍ പുറത്തുള്ളതിനാല്‍ സ്ഥാനത്തിനായി ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നുമാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്.

1

ജഡേജയെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുന്ന തരത്തിലാണ് സഞ്ജയ് അഭിപ്രായപ്രകടനം നടത്തിയത്. 'രവീന്ദ്ര ജഡേജക്ക് ടീമില്‍ സ്ഥാനം എളുപ്പമല്ല. അവന്റെ സ്ഥാനത്തിനായി ശക്തമായ പോരാട്ടം നടക്കുന്ന കാര്യം അവന് തന്നെ അറിയാവുന്ന കാര്യമാണ്. അവന്‍ ബൗളിങ് ഓള്‍റൗണ്ടറാണോ ബാറ്റിങ് ഓള്‍റൗണ്ടറാണോയെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ കാട്ടിക്കൊടുക്കേണ്ടതായുണ്ട്.

അതിനെ ആശ്രയിച്ചാവും അവിന്റെ ടീമിലെ സ്ഥാനം നിശ്ചയിക്കപ്പെടുക. അവന്‍ ബൗളിങ് ഓള്‍റൗണ്ടറാണെങ്കില്‍ അക്ഷര്‍ പട്ടേലിനെക്കാള്‍ മികച്ചവനാണെന്ന് ടീം മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തണം. അതേ സമയം ബാറ്റിങ് ഓള്‍റൗണ്ടറാണെങ്കില്‍ ദിനേഷ് കാര്‍ത്തികിനോടും ഹര്‍ദിക് പാണ്ഡ്യയോടുമെല്ലാം മത്സരിച്ച് 6,7 നമ്പറുകളിലെല്ലാം ബാറ്റ് ചെയ്ത് മികവ് കാട്ടാനാവുമെന്ന് തെളിയിക്കണം'-സഞ്ജയ് പറഞ്ഞു.

2

രവീന്ദ്ര ജഡേജയുള്ളപ്പോള്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറെക്കുറിച്ച് ഇന്ത്യ ചിന്തിക്കില്ലെന്നുറപ്പാണ്. ഇടം കൈ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ കഴിവുള്ള ജഡേജ സ്പിന്നറെന്ന നിലയിലും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ടീമിലിടം നേടാന്‍ ഇനി ജഡേജക്ക് തന്റെ മികവ് തെളിയിക്കേണ്ടതായുണ്ടെന്ന് തോന്നുന്നില്ല.

ഫിറ്റ്‌നസുണ്ടെങ്കില്‍ സ്വാഭാവികമായും ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തുന്ന താരമാണ് ജഡേജയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ജഡേജയുടെ ബൗളിങ്ങിനെയും ചോദ്യം ചെയ്തിരിക്കുകയാണ് സഞ്ജയ്. 'ഈ ചോദ്യത്തിന്റെ ഉത്തരം എല്ലാവര്‍ക്കും അറിയാമെന്നാണ് കരുതുന്നത്. ജഡേജ ഇന്ത്യക്കായും ടി20 ലീഗിലും പന്തെറിയുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. അക്ഷര്‍ പട്ടേലിനെപ്പോലെ ആദ്യത്തെ ആറ് ഓവറില്‍ എറിയിക്കാന്‍ സാധിക്കുന്ന ബൗളറല്ല ജഡേജ.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

3

എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ജഡേജയാണ് അക്ഷറിനെക്കാള്‍ മികച്ചവന്‍. ബാറ്റിങ് ഓള്‍റൗണ്ടര്‍ വേണോ ബൗളിങ് ഓള്‍റൗണ്ടര്‍ വേണോയെന്നത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. അക്ഷറും അശ്വിനും ജഡേജയുടെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

4

ടി20 ഫോര്‍മാറ്റില്‍ ജഡേജയുടെ സ്ഥാനത്തിന് നിലവില്‍ ഭീഷണി ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യക്ക് ആവിശ്യം ബാറ്റ് നന്നായി ചെയ്യുന്ന സ്പിന്നറെയാണ്. ജഡേജയുടെ ബൗളിങ് തീരെ മോശമല്ല. പവര്‍പ്ലേയിലും ഡെത്ത് ഓവറിലുമെല്ലാം പന്തെറിഞ്ഞ് അദ്ദേഹം മികവ് കാട്ടിയിട്ടുണ്ട്. അനുഭവസമ്പന്നനായ താരമാണ് ജഡ്ഡു. അശ്വിന്‍ വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

5

അക്ഷര്‍ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ജഡേജയെക്കാള്‍ മുകളില്‍ ഇന്ത്യ സ്ഥാനം നല്‍കാന്‍ സാധ്യത വളരെ കുറവാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലേയിങ് 11 ജഡേജയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സഞ്ജയ് പ്രകോപനപരമായി സംസാരിച്ചതിന് മറുപടിയുമായി ജഡേജ രംഗത്തെത്താനുള്ള സാധ്യതകളേറെയാണ്.

Story first published: Thursday, August 11, 2022, 20:28 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+