പത്ത് തലയാ, തനി രാവണന്‍! സ്വന്തം ജഴ്‌സി കണ്ടെത്താന്‍ അശ്വിന്റെ ബ്രില്യന്‍സ്, ചിരിച്ച് മറിഞ്ഞ് ആരാധകര്‍
ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളാണ് ആര്‍ അശ്വിന്‍. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍. ഇന്ത്യ ക്രിക്കറ്റ് കണ്ട ഏറ്റവും ബുദ്ധിമാന്മാരായ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അശ്വിന്‍. കളിക്കളത്തില്‍ വളരെ പെട്ടെന്നു തന്നെ ഗെയിം റീഡ് ചെയ്യാനും അതിനനുസരിച്ച് ഗെയിം പ്ലാന്‍ നടത്താനുമൊക്കെയുള്ള അശ്വിന്റെ കഴിവ് ഇന്ത്യയ്ക്ക് ഒരുപാട് തവണ ഗുണം ചെയ്തിട്ടുണ്ട്. തോറ്റെന്ന് കരുതിയ പല കളികളും അശ്വിന്‍ തന്റെ ബുദ്ധിയിലൂടെ തിരിച്ചു പിടിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ എന്‍സൈക്ലോപീഡിയ എന്നാണ് ആരാധകര്‍ അശ്വിനെ വിശേഷിപ്പിക്കുന്നത് തന്നെ.
ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാത്രമല്ല ചെയ്യുന്നതിലെല്ലാം തന്റേതായ ടച്ചു കൊണ്ടു വരുന്നയാളാണ് അശ്വിന്‍. നന്നായി കളിക്കാന്‍ മാത്രമല്ല, കളിയെക്കുറിച്ചും മറ്റും നന്നായി സംസാരിക്കാനും വിശകലനം ചെയ്യാനുമൊക്കെയുള്ള അശ്വിന്റെ കഴിവ് നമ്മള്‍ കണ്ടിട്ടുണ്ട്. യൂട്യൂബില്‍ ഏറെ ആരാധകരുള്ള ചാനലുകളിലൊന്നാണ് അശ്വിന്റേത്. കളിക്കളത്തില്‍ അശ്വിനുണ്ടെങ്കില്‍ എന്തെങ്കിലുമൊരു ബ്രില്യന്‍സ് പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ അശ്വിന്റെ മറ്റൊരു ബ്രില്യന്‍സാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മാറിയിരിക്കുന്നത്. ഇന്ത്യയും സിംബാബ് വെയും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. കളിക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയൊരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.
Also Read:T20 World Cup 2022: സൂര്യക്കു എങ്ങനെ ഇതു സാധിക്കുന്നു? റിസ്വാന് തന്ത്രമുപദേശിച്ച് അഫ്രീഡി

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മത്സരത്തിന് ശേഷം സംസാരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പക്ഷെ വീഡിയോയിലെ താരം രോഹിത്തല്ലെന്ന് മാത്രം. രോഹിത് സംസാരിക്കുന്നതിന്റെ പിന്നിലാണ് ചിരി പടര്‍ത്തുന്ന രംഗങ്ങള്‍ അരങ്ങേറുന്നത്. രോഹിത് സംസാരിക്കുമ്പോള്‍ ഗ്രൗണ്ടില്‍ മറ്റ് താരങ്ങളുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ അശ്വിനുമുണ്ടായിരുന്നു.
താന്‍ ക്യാമറയ്ക്ക് മുന്നിലാണെന്ന് മനസിലായിട്ടുണ്ടായിരുന്നില്ല അശ്വിന്. താരം രണ്ട് ഇന്ത്യന്‍ ജാക്കറ്റുകളില്‍ നിന്നും തന്റേത് ഏതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി അശ്വിന്‍ പ്രയോഗിച്ച ബുദ്ധിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. രണ്ട് ജാക്കറ്റുകളും മണത്തു നോക്കിയാണ് അശ്വിന്‍ തന്റേത് ഏതെന്ന് തിരിച്ചറിയുന്നത്. തേടിയത് കണ്ടെത്തുന്നതോടെ മറ്റേത് അവിടെ തന്നെയിട്ട് പോവുകയാണ് അശ്വിന്‍ വീഡിയോയില്‍. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ട്വിറ്ററില്‍ ഒരാള്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തോളം പേര്‍ കാണുകയും അയ്യായിരത്തോളം പേര്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടവരില്‍ പലരും അശ്വിന്റെ ബുദ്ധി റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നാണ് പറയുന്നത്. ഹോസ്റ്റല്‍ കാല ഓര്‍മ്മകള്‍ പങ്കുവച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ആണ്‍ പിള്ളേര്‍ സ്ഥിരം പ്രയോഗിക്കുന്ന തന്ത്രമാണിതെന്നും ഇപ്പോഴും ചെയ്യാറുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം വ്യാഴാഴ്ചയാണ് നടക്കുക. കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ സെമിയില്‍ നേടുക. ആദ്യ സെമിയില്‍ നാളെ പാക്കിസ്ഥാനും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. 2007 ലേതിന് സമാനമായി വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനലിനുള്ള സാധ്യതകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ബാറ്റിംഗിലും ബൗളിംഗിലും വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications