Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാങ്കിങില്‍ കോലിക്കും രാഹുലിനും ക്ഷീണം, മിന്നിച്ച് മര്‍ക്രാം- മലാനരികെ ബാബര്‍

1

ഐസിസിയുടെ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കവെ ഐസിസിയുടെ പുതിയ റാങ്കിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനും ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ തിരിച്ചടി നേരിട്ടു. കോലിക്കു ഒരു സ്ഥാനവും രാഹുലിന് രണ്ടുസ്ഥാനവുമാണ് നഷ്ടമായത്. ബാറ്റര്‍മാരില്‍ ആദ്യ പത്തിലുള്ള രണ്ടു ഇന്ത്യന്‍ താരങ്ങളും ഇവര്‍ മാത്രമാണ്. നേരത്തേ നാലാംസ്ഥാനത്തുണ്ടായിരുന്ന കോലി പുതിയ റാങ്കിങില്‍ അഞ്ചാമനാണ്. രാഹുലാവട്ടെ ആറില്‍ നിന്നും എട്ടിലേക്കും വീണു.

റാങ്കിങില്‍ ഏറ്റവുമധിക്കം നേട്ടമുണ്ടാക്കിയത് സൗത്താഫ്രിക്കന്‍ മധ്യനിര ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാമാണ്. എട്ടു റാങ്കുകളാണ് ഒറ്റയടിക്ക് മര്‍ക്രാം മുന്നേറിയത്. പുതിയ റാങ്കിങില്‍ അദ്ദേഹം മൂന്നാംസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്. 743 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി നാലാം റാങ്കിലെത്തി. ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയ രണ്ടു താരങ്ങള്‍ മര്‍ക്രാമും റിസ്വാനുമാണ്.

2

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെ ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനത്തു തുടരുകയാണ്. എന്നാല്‍ അദ്ദേഹവുമായുള്ള അകലം പാകിസ്താന്‍ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ ആസം കുറിച്ചിട്ടുണ്ട്. മലാന് 831ഉം ബാബറിനു 820ഉം റേറ്റിങാണുള്ളത്. മര്‍ക്രാം, റിസ്വാന്‍, കോലി എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍. ശേഷിച്ച അഞ്ചു റാങ്കുങിലുള്ളത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ, രാഹുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായ് എന്നിവരാണ്.

അതേസമയം, ടി20യിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ പദവി ഇനി ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാക്വിബുല്‍ ഹസന്. ടി20 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ ലോകത്തിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറാക്കി മാറ്റിയിരിക്കുന്നത്. 20 പോയിന്റുകള്‍ നേടിയ ഷാക്വിബ് 295 റേറ്റിങോടെയാണ് ഒന്നാമനായത്. അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയെ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കു പിന്തള്ളുകയായിരുന്നു. നബിക്ക് 275 റേറ്റിങാണുള്ളത്. ടി20 ലോകകപ്പില്‍ ഇതിനകം 11 വിക്കറ്റുകള്‍ ഷാക്വിബ് നേടിക്കഴിഞ്ഞു. 6.45 ഇക്കോണമി റേറ്റിലാണിത്. ഒരു ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായി ഇതിനകം അദ്ദേഹം മാറിക്കഴിഞ്ഞു.

3

ഷാക്വിബ് മാത്രമല്ല ഓള്‍റൗണ്ടര്‍മാരുടെ പുതിയ റാങ്കിങില്‍ മുന്നേറ്റം നടത്തിയിരിക്കുന്ന താരം. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്ലും റാങ്കിങില്‍ മുന്നോട്ടു കയറി. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം മൂന്നാം റാങ്കിലെത്തി. ടി20 ലോകകപ്പില്‍ സൗത്താഫ്രിക്ക്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ആദ്യ കളിയില്‍ മാക്‌സി തിളങ്ങിയിരുന്നു. മാക്‌സ്വെല്ലിനും റാങ്കിങില്‍ നാലാംസ്ഥാനത്തുള്ള നമീബിയയുടെ ജെജെ സ്മിത്തിനും 161 പോയിന്റ് വീതമാണുള്ളത്.

Story first published: Wednesday, October 27, 2021, 15:35 [IST]
Other articles published on Oct 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+