For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: രണ്ടു വമ്പന്‍ താരങ്ങള്‍ പുറത്ത്! പാകിസ്താനെതിരേ ലക്ഷ്മണിന്റെ ഇന്ത്യന്‍ ഇലവന്‍

ഞായറാഴ്ചയാണ് ഇന്ത്യ- പാക് പോരാട്ടം

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ നടക്കാനിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ വിവിഎസ് ലക്ഷ്മണ്‍. ഞായറാഴ്ച രാത്രി 7.30നാണ് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. രണ്ടു സന്നാഹ മല്‍സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഈ പോരാട്ടത്തിനിറങ്ങുക. പാകിസ്താനാവാട്ടെ ആദ്യ സന്നാഹത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചെങ്കിലും രണ്ടാമത്തേതില്‍ സൗത്താഫ്രിക്കയോടു പരാജയപ്പെട്ടിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് പാകിസ്താനെതിരേ ഇന്ത്യന്‍ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് ലക്ഷ്മണ്‍ നിര്‍ദേശിച്ചത്. ഓപ്പണര്‍മാരായ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും തന്നെയാണ് ബെസ്റ്റ്. മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലിയും പിന്നാലെ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഇറങ്ങണം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത് തന്നെയാണ് കളിക്കേണ്ടത്. ആറും ഏഴും സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ ഉള്‍പ്പെടുത്തണം. എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മതി. തുടര്‍ന്നുള്ള രണ്ടു സ്ഥാനങ്ങള്‍ സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്കാണ് നല്‍കേണ്ടതെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

2

ഇന്ത്യയുടെ രണ്ടു മുന്‍നിര താരങ്ങളെ ലക്ഷ്മണ്‍ തന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ് കൗതുകകരമായ കാര്യം. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, മറ്റൊരു പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരാണ് തഴയപ്പെട്ടത്. ഇഷാന്‍ കിഷന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയും ലക്ഷ്മണ്‍ ഒഴിവാക്കി.

സന്നാഹ മല്‍സരങ്ങളിലും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഷമിയും അശ്വിനും. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ജയിച്ച ആദ്യത്തെ സന്നാഹത്തില്‍ ഷമി മൂന്നു വിക്കറ്റുകള്‍ പിഴുതിരുന്നു. ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു. അശ്വിനാവട്ടെ ആദ്യ സന്നാഹത്തില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഏറ്റവും മികച്ച ഇക്കോണമി റേറ്റ് കാത്തുസൂക്ഷിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാമത്തെ സന്നാഹത്തില്‍ രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അശ്വിന്‍ രണ്ടു വിക്കറ്റുകളുമെടുത്തിരുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഏഴിലുള്ള മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരും ഒരുപാട് റണ്‍സ് നേടേണ്ടതുണ്ടെന്നും വാലറ്റക്കാരെ ബാറ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നും ലക്ഷ്മണ്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വാലറ്റം നീളമേറിയതാണ്. പക്ഷെ ആദ്യത്തെ ഏഴു പേരും ചേര്‍ന്നായിരിക്കണം ടീമിന്റെ ഭൂരിഭാഗം റണ്‍സും സംഭാവന ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്മണിന്റെ ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Thursday, October 21, 2021, 17:07 [IST]
Other articles published on Oct 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+