For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സൂപ്പര്‍ സൗത്തി- തകര്‍പ്പന്‍ റെക്കോര്‍ഡ്, മലിങ്കയ്ക്കു ശേഷം ആദ്യത്തെ ഫാസ്റ്റ് ബൗളര്‍

100ാം വിക്കറ്റ് തികച്ചിരിക്കുകയാണ് സൗത്തി

1

ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ടിം സൗത്തി. ടി20 ഫോര്‍മാറ്റില്‍ വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി തികച്ചിരിക്കുകയാണ് അദ്ദേഗം. പാകിസ്താനെതിരേ ഇറങ്ങുമ്പോള്‍ 99 വിക്കറ്റുകളായിരുന്നു സൗത്തിയുടെ പേരിലുണ്ടായിരുന്നത്. പാക് നായകന്‍ ബാബര്‍ ആസമിനെ (9) സ്ലോ ബോളിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി അദ്ദേഹം തന്റെ 100ാമത്തെ ഇരയെ കണ്ടെത്തുകയായിരുന്നു. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ബാബറിന്റെ വിക്കറ്റെടുത്ത് ഈ നേട്ടത്തിലെത്താനായത് സൗത്തിയുടെ റെക്കോര്‍ഡിന്റെ മാറ്റ് കൂട്ടുന്നു.

ടി20 ഫോര്‍മാറ്റില്‍ 100 വിക്കറ്റുകളെന്ന വമ്പന്‍ നാഴികക്കല്ല് പിന്നിട്ട മൂന്നാമത്തെ ബൗളര്‍ മാത്രമാണ് സൗത്തി. കൂടാതെ 100 വിക്കറ്റുകള്‍ കൊയ്ത രണ്ടാമത്തെ ഫാസ്റ്റ് ബൗളറായും അദ്ദേഹം മാറി. ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയാണ് ആദ്യത്തെയാള്‍. ഈ ലിസ്റ്റിലെ മൂന്നാമത്തെ ബൗളര്‍ ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ്. 84 മല്‍സരങ്ങളില്‍ നിന്നാണ് സൗത്തി വിക്കറ്റുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

2

ഏറ്റവുമധികം ടി20 വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റിലെ രണ്ടാംസ്ഥാനക്കാരനായ മലിങ്കയോടൊപ്പമെത്താന്‍ സൗത്തിക്കു ഇനി ഏഴു വിക്കറ്റുകള്‍ കൂടി മതി. 84 മല്‍സരങ്ങളില്‍ നിന്ന് 107 വിക്കറ്റുകളാണ് മലിങ്ക നേടിയത്. ഒന്നാംസ്ഥാനക്കാരായ ഷാക്വിബ് 92 കളികളില്‍ നിന്നും കൊയ്തത്് 117 വിക്കറ്റുകളാണ്. 6.64 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് ഷാക്വിബ് ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. 20 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുത്തതാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

മലിങ്കയിലേക്കു വന്നാല്‍ 7.42 ഇക്കോണമി റേറ്റിലാണ് 107 വിക്കറ്റുകളെടുത്തത്. വെറും ആറു റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കടപുഴക്കിയതാണ് കരിയര്‍ ബെസ്റ്റ്. സൗത്തിയാവട്ടെ 8.34 ഇക്കോണമി റേറ്റിലാണ് 100 വിക്കറ്റുകളിലെത്തിയത്. 18 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്താനായതാണ് സൗത്തിയുടെ ഏറ്റവും ഗംഭീര പ്രകടനം.

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് പാക് പട

ടിം സൗത്തി വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി കുറിച്ചെങ്കിലും പാകിസ്താനെതിരായ കളിയില്‍ ന്യൂസിലാന്‍ഡ് പരാജയമേറ്റു വാങ്ങി. അഞ്ചു വിക്കറ്റിനായിരുന്നു കിവികള്‍ കീഴടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പാക് പട സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ ആദ്യത്തെ മല്‍സരമായിരുന്നു ഇത്. ഇനി ഇന്ത്യയും കിവീസും തമ്മിലാണ് ഞായറാഴ്ച അടുത്ത മല്‍സരം.

3

ബൗളിങ് കരുത്തിലാണ് ന്യൂസിലാന്‍ഡിനെ പാക് പട കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവികള്‍ക്കു നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 134 റണ്‍സാണ് നേടാനായത്. ഡാരില്‍ മിച്ചെലും ഡെവന്‍ കോണ്‍വേയും 27 റണ്‍സ് വീതമെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 25 റണ്‍സിന് പുറത്തായി. നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റുകളെടുത്ത പേസര്‍ ഹാരിസ് റൗഫാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. മറുപടിയില്‍ 18.4 ഓവറില്‍ അഞ്ചു വിക്കറ്റിന് പാകിസ്താന്‍ വിജയത്തിലെത്തി. 33 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാക് ടീമിന്റെ ടോപ്‌സ്‌കോറര്‍. ആസിഫ് അലി പുറത്താവാതെ 27ഉം ഷുഐബ് മാലിക്ക് പുറത്താവാതെ 26 റണ്‍സും നേടി. ആറാം വിക്കറ്റില്‍ ഇവര്‍ ചേര്‍ന്നെടുത്ത 48 റണ്‍സാണ് പാകിസ്താനെ വിജയതീരത്തടുപ്പിച്ചത്. ന്യൂസിലാന്‍ഡിനായി ഇഷ് സോധി രണ്ടു വിക്കറ്റുകളെടുത്തു. പാക് ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Wednesday, October 27, 2021, 0:17 [IST]
Other articles published on Oct 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+