T20 World Cup: ഹീറോയാവാന്‍ ഹാര്‍ദിക് ഒരുങ്ങുന്നു, നെറ്റ്‌സില്‍ ബൗളിങും! ത്രില്ലടിച്ച് ഇന്ത്യ
ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ ജീവന്‍മരണ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാംപിനെ ആവേശം കൊള്ളിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ ബൗളിങ് പരിശീലനം നടത്തിയെന്നതാണ് ഈ സന്തോഷ വാര്‍ത്ത. ന്യൂസിലാന്‍ഡുമായുള്ള മല്‍സരത്തിന് മുമ്പ് ഫിറ്റ്‌നസും വീണ്ടെടുത്തു കഴിഞ്ഞ അദ്ദേഹം ഇനി ബൗളിങ് പുനരാരംഭിക്കുകയും ചെയ്താല്‍ ഇന്ത്യക്കു പകരക്കാരനെക്കുറിച്ച് ആലോചിക്കുക പോലും വേണ്ടി വരില്ല. ഇന്ത്യന്‍ സംഘം ഇന്നു രവി ശാസ്ത്രിയുടെ മേല്‍നോട്ടത്തില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിലാണ് ഹാര്‍ദികും ബൗള്‍ ചെയ്യുന്നത് കാണാനാവുക.
ഞായറാഴ്ച ദുബായില്‍ പാകിസ്താനെതിരേ നടന്ന സൂപ്പര്‍ പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ ടീം രണ്ടു ദിവസത്തെ ബ്രേക്കിലായിരുന്നു. തുടര്‍ന്നാണ് ടീം ഇന്നു വീണ്ടും ട്രെയ്‌നിങ് ഗ്രൗണ്ടിലെത്തിയത്. ഐസിസി അക്കാഡമിയിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. പാകിസ്താനെതിരായ ആദ്യ കളിയില്‍ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയതെങ്കിലും അതുമറന്ന് താരങ്ങള്‍ കൂടുതല്‍ സന്തോഷവാന്‍മാരായാണ് കാണപ്പെട്ടത്. ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തിനു മാനസികമായി തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞതായി ഇതില്‍ നിന്നും വ്യക്തമായിരുന്നു.

പാകിസ്താനെതിരേ പരിക്ക്
പാകിസ്താനുമായുള്ള ആദ്യ മല്‍സരത്തിനു തൊട്ടുമുമ്പുള്ള പരിശീലന സെഷനില്‍ ഹാര്‍ദിക് പങ്കെടുത്തിരുന്നില്ല. എങ്കിലും മല്‍സരത്തില്‍ താരം കളിച്ചിരുന്നു. ബാറ്റിങിനിടെ ബോള്‍ തോളില്‍ തട്ടിയതിനെ തുടര്‍ന്നു ഹാര്‍ദിക് ഫീല്‍ഡിങിന് ഇറങ്ങാതിരുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് സ്‌കാനിങിനും അദ്ദേഹം വിധേയനായി. എന്നാല്‍ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റും ജയിച്ച് ഇപ്പോള്‍ ബൗളിങും ആരംഭിച്ചതോടെ ഇന്ത്യന്‍ ക്യാംപ് ആഹ്ലാദത്തിലാണ്. ന്യൂസിലാന്‍ഡിനെതിരേ ഇതോടെ ഹാര്‍ദിക് കളിക്കുമെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

ഹാര്‍ദിക്കിനെ എന്തിന് കളിപ്പിച്ചു
പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും ബാറ്റിങില്‍ മോശം ഫോമിലായിട്ടും ഹാര്‍ദിക്കിനെ പാകിസ്താനെതിരേ ഇന്ത്യ കളിപ്പിച്ചതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഹാര്‍ദിക്കിനു പകരം മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിക്കണമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഹാര്‍ദിക്കിന് ബൗള്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഫിനിഷറുടെ റോള്‍ ഇഷാന് നല്‍കുന്നതായിരിക്കും ഉചിതമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐപിഎല്ലിലെ അവസാന മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ നടന്ന സന്നാഹ മല്‍സരത്തിലും ഇഷാന്‍ തകര്‍പ്പന്‍ ഫിഫ്റ്റികള്‍ നേടിയിരുന്നു.

ആറാം ബൗളറുടെ അഭാവം
പാകിസ്താനെതിരായ കളിയില്‍ ആറാം ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. അഞ്ചു പേര്‍ മാത്രമായിരുന്നു ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞത്. ഇവര്‍ക്കു ആര്‍ക്കും തന്നെ ടീമിനു ബ്രേക്ക്ത്രൂ നല്‍കാന്‍ കഴിഞ്ഞതുമില്ല. ന്യൂസിലാന്‍ഡിനെതിരേ ഹാര്‍ദിക്കിന് ചുരുങ്ങിയത് രണ്ടോവറെങ്കിലും ബൗള്‍ ചെയ്യാനായാല്‍ അതു ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമായിരിക്കും.

2019ലെ ശസ്ത്രക്രിയ
2019ല്‍ പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷമാണ് ഹാര്‍ദിക്കിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് മുമ്പത്തേതു പോലെ ബൗള്‍ ചെയ്യാനുമായിരുന്നില്ല. ആറാം ബൗളറായി ഹാര്‍ദിക്ക് ഉണ്ടാവുമെന്ന കണക്കുകൂട്ടലിലായികുന്നു ഇത്തവണത്തെ ടി20 ലോകകപ്പില്‍ സെലക്ടമാര്‍ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്. യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ താരം ബൗളിങ് പുനരാരംഭിക്കുമെന്നും കരുതപ്പെട്ടിരുന്നു. പക്ഷെ അതുണ്ടായില്ല. എങ്കിലും ഹാര്‍ദിക്കിനെ 15 അംഗ ടീമില്‍ നിലനിര്‍ത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications