T20 World Cup: ഇവരാവും മിന്നും താരങ്ങള്‍, തിരഞ്ഞെടുത്ത് ഭോഗലെ- എല്ലാം ഇന്ത്യക്കാര്‍

ശനിയാഴ്ച ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട നാലു താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ. തിരഞ്ഞെടുത്തവരെല്ലാം ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍ കെഎല്‍ രാഹുല്‍, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ, മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഭോഗലെയുടെ ലിസ്റ്റിലുള്ള നാലു മിന്നും താരങ്ങള്‍.
അതേസമയം, ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ ഉദ്ഘാടന മല്‍സരം ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലാണ്. ശനിയാഴ്ച വൈകീട്ട് 3.30നാണ് മല്‍സരം. രാത്രി 7.30ന് നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും മുന്‍ വിജയികളായ ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യത്തെ മല്‍സരം.

കോലിക്ക് അവസാന ലോകകപ്പ്
ക്യാപ്റ്റനെന്ന നിലയില്‍ കോലിയെ സംബന്ധിച്ച് ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് കൂടിയാണിത്. ഈ ടൂര്‍ണമെന്റിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ടീമിനെ കിരീടത്തിലേക്കു നയിച്ച രാജകീയമായി തന്നെ പടിയിറങ്ങാനായിരിക്കും കോലിയുടെ ശ്രമം. 2017 മുതല്‍ ഇന്ത്യയെ നാലു ഫോര്‍മാറ്റുകളിലും നയിക്കുകയാണെങ്കിലും ഐസിസിയുടെ ഒരു കിരീടം പോലും അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനില്ല. ഇത്തവണ ഈ കുറവ് അദ്ദേഹത്തിനു നികത്താന്‍ കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കോലിയുടെ ഫോമിലേക്കു വന്നാല്‍ അത്ര മികച്ച ഫോമിലൂടെയല്ല അദ്ദേഹം കടന്നുപോവുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പഴയ ടച്ച് അദ്ദേഹം ടി20 ലോകകപ്പില്‍ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലിന്റെ 14ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അത്ര മികച്ച പ്രകടനമായിരുന്നില്ല കോലിയുടേത്. 15 മല്‍സരങ്ങളില്‍ നിന്നും 28.92 ശരാശരിയില്‍ 405 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മൂന്നു ഫിഫ്റ്റികളോടെയായിരുന്നു ഇത്. ലോകകപ്പില്‍ ഇന്ത്യ ഇത്തവണ ചാംപ്യന്‍മാരാവണമെങ്കില്‍ കോലിയില്‍ നിന്നും മികച്ച പ്രകടനം കൂടിയേ തീരൂ. കാരണം ടീമിലെ ഏറ്റവുമധികം അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

രാഹുല്‍ മിന്നും താരം
രാഹുലിന്റെ കാര്യമെടുത്താല്‍ ഈ ലോകകപ്പില്‍ ഇന്ത്യയുടെ മിന്നും താരങ്ങളിലൊരാളാണെന്നു നിസംശയം പറയാന്‍ കഴിയും. കാരണം തകര്‍പ്പന്‍ ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ ഫൈനല്‍ വരെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 62.60 ശരാശരിയില്‍ 626 റണ്‍സാണ് രാഹുല്‍ വാരിക്കൂട്ടിയത്. ആറു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ നടന്ന സന്നാഹത്തിലും രാഹുല്‍ ഫിഫ്റ്റിയോടെ തിളങ്ങിയിരുന്നു. ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ 24 ബോളില്‍ 51 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

ബുംറ തുറുപ്പുചീട്ട്
ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ബുംറ. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്യാപ്റ്റന്‍ കോലിക്കു വിശ്വസിച്ച് ബോളേല്‍പ്പിക്കാന്‍ സാധിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം. പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും ബൗളിങില്‍ അപാരമായ കൃത്യതയും സ്ഥിരതയുംപുലര്‍ത്താന്‍ ബുംറയ്ക്കു സാധിക്കുന്നു. അദ്ദേഹത്തിന്റെ യോര്‍ക്കറുകളും എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയര്‍ത്തും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ശേഷമാണ് ബുംറ ലോകകപ്പിനെത്തിയത്. 14 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ മുംബൈയ്ക്കായി പേസര്‍ കൊയ്തിരുന്നു. സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളറും കൂടിയായിരുന്നു അദ്ദേഹം.

വരവറിയിക്കാന്‍ വരുണ്‍
ഐപിഎല്ലിന്റെ കണ്ടെത്തലെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണ്‍. 2020ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ സീസണിലും പ്രകടനമാവര്‍ത്തിച്ചതോടെ വരുണിന് ലോകകപ്പ് ടീമിലേക്കു നറുക്കുവീഴുകയായിരുന്നു. കെകെആറിനായി ഈ സീസണില്‍ 17 കളികളില്‍ നിന്നും 18 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. കെകെആറിനു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും വരുണായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications