Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: ലോകകപ്പും ഏഷ്യാ കപ്പും ഒരുമിച്ചാക്കി! ഇത് ഐസിസിയുടെ ചതി- ആരാധകര്‍ രംഗത്ത്

1

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഗ്രൂപ്പുകള്‍ കഴിഞ്ഞ ദിവസം ഐസിസി പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഐസിസിയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു ചതിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഉയരുന്നത്. ഏഷ്യക്കെതിരേ ഐസിസി ഗൂഢാലോചന നടത്തിയെന്നും ചിലര്‍ ആരോപിക്കുന്നു. ആരാധകരുടെ സംശയങ്ങള്‍ക്കു ചില കാരണങ്ങളുമുണ്ട്.

യോഗ്യതാ റൗണ്ട്, സൂപ്പര്‍ 12 എന്നിവയുടെ ഗ്രൂപ്പുകലായിരുന്നു ഐസിസി പുറത്തുവിട്ടത്. സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയിരിക്കുന്നത് എട്ടു ടീമുകളാണ്. യോഗ്യതാ മല്‍സരങ്ങള്‍ കളിച്ചെത്തുന്ന നാലു ടീമുകളായിരിക്കും ഇനി ഇവരോടൊപ്പം ചേരുക. ഗ്രൂപ്പ് 1, 2 എന്നിങ്ങനെയാണ് സൂപ്പര്‍ 12ല്‍ ടീമുകളെ വേര്‍തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്ന് ഇതിനകം മരണഗ്രൂപ്പായി മാറിയിട്ടുണ്ട്.

നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കൊപ്പം യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പി ഒന്നിന്റെ ഭാഗമാവും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരും അണിനിരക്കും.

2

യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണുള്ളത്. ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവര്‍ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍, പപ്പുവ ന്യു ഗ്വിനി എന്നിവര്‍ ഗ്രൂപ്പ് ബിയിലുമുണ്ട്. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടുക.

സൂപ്പര്‍ 12ല്‍ ഐസിസി പ്രഖ്യാപിച്ച ഗ്രൂപ്പ് രണ്ടിനെക്കുറിച്ചാണ് വിമര്‍ശനങ്ങളുയരുന്നത്. ഈ ഗ്രൂപ്പില്‍ ഇതിനകം മൂന്നു ഏഷ്യന്‍ ടീമുകളുണ്ട്. ന്യൂസിലാന്‍ഡ് മാത്രമാണ് ഏഷ്യക്കു പുറത്തുള്ള ഏക ടീം. ഇനി യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും ഏഷ്യയില്‍ നിന്നുള്ളവരാണെങ്കില്‍ ഗ്രൂപ്പിലെ ഏഷ്യക്കാരുടെ എണ്ണം അഞ്ചായി മാറും. അതായത് ആറില്‍ അഞ്ചും ഏഷ്യയില്‍ നിന്നുള്ളവരാവും. ഇതാണ് ഏഷ്യക്കെതിരേ ഐസിസി ഗൂഡാലോചന നടത്തിയെന്നു പലരും ചൂണ്ടിക്കാണിക്കുന്നത്.

3

ഗ്രൂപ്പിലേക്കു യോഗ്യത ലഭിച്ചു വരുന്ന അടുത്ത രണ്ടു ടീമുകളും ഏഷ്യക്കാരാണെങ്കില്‍ ഒരു ഏഷ്യാ കപ്പിന്റെ പ്രതീതിയായിരിക്കും ഈ ഗ്രൂപ്പിലെ മല്‍സരങ്ങള്‍ക്കുണ്ടാവുകയെന്നും ഫാന്‍സ് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല നോക്കൗട്ട് റൗണ്ടില്‍ ഏഷ്യന്‍ ടീമുകളുടെ സാന്നിധ്യം കുറയ്ക്കാനും ഇത് ഇടയാക്കുമെന്നു ഫാന്‍സ് വിശദീകരിക്കുന്നു. കാരണം സൂപ്പര്‍ 12ല്‍ രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടുസ്ഥാനക്കാര്‍ മാത്രമേ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടുകയുള്ളൂ. ഗ്രൂപ്പ് രണ്ടില്‍ നിന്നും ഇന്ത്യ, പകിസ്താന്‍ എന്നീ രണ്ടു ടീമുകളും നോക്കൗട്ടിലെത്താന്‍ സാധ്യത കുറവാണ്. കാരണം കരുത്തരായ ന്യൂസിലാന്‍ഡ് ഈ ഗ്രൂപ്പിലുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ, പാകിസ്താന്‍ എന്നിവരിലൊരാള്‍ മാത്രമാവുമോ നോക്കൗട്ടില്‍ ഏഷ്യയുടെ ഏക പ്രതിനിധിയെന്നും ആരാധകര്‍ ഭയപ്പെടുന്നു.

Story first published: Saturday, July 17, 2021, 17:08 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+