Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ഒമ്പത് വേദികളിലായി മത്സരം നടത്താന്‍ ബിസിസിഐ, പാകിസ്താന് വിസ നല്‍കും

മുംബൈ: ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയിലെ ഒമ്പത് മൈതാനങ്ങള്‍ വേദിയാക്കാനൊരുങ്ങി ബിസിസിഐ. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ധര്‍മശാല, അഹ്മദാബാദ്, ലക്‌നൗ എന്നിവടങ്ങളാണ് വേദി. ഫൈനല്‍ മത്സരം ലോകത്തിലെ ഏറ്റവും വലിയ മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാവും നടക്കുക. ആദ്യം ആറ് വേദികളിലായി ലോകകപ്പ് നടത്താനാണ് ബിസിസിഐ ആലോചിച്ചിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ലോകകപ്പിന് വേദിയാവാന്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയതോടെ ഒമ്പതാക്കി വേദികളുടെ എണ്ണം ഉയര്‍ത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്.

2016ല്‍ ഇന്ത്യ ഏഴ് വേദികളിലായാണ് ടൂര്‍ണമെന്റ് നടത്തിയത്. കോവിഡിന്റെ സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ടൂര്‍ണമെന്റ് നടത്തുക കടുത്ത വെല്ലുവിളിയാണ്. നിലവില്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്ഡൗണടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു.

കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ത്തന്നെ ടി20 ലോകകപ്പും നടത്താനാണ് സാധ്യത. വിദേശ താരങ്ങളെയടക്കം ഇന്ത്യയിലേക്ക് ബയോബബിള്‍ സുരക്ഷയിലെത്തിച്ച് ക്വാറന്റെയ്‌നടക്കമുള്ള സുരക്ഷാ കാര്യങ്ങള്‍ നോക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഏഴ് ദിവസം ക്വാറ്‌ന്റെയ്‌നിലിരിക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് മാനസികമായി വളരെ പ്രയാസമുള്ള കാര്യമാണ്. നിലവില്‍ എല്ലാ ടൂര്‍ണമെന്റിന് മുന്നോടിയായും ക്വാറന്റെയ്ന്‍ നിര്‍ബന്ധമാണ്.

t20

ഇന്ത്യയിലെ ഒമ്പത് വേദികളിലായി മത്സരം നടത്തുമ്പോള്‍ താരങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടി വരും. ഇത് കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ താരങ്ങളെ പ്രയാസപ്പെടുത്തിയേക്കും. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് നടത്താമെന്ന് തന്നെയാണ് നിലവിലെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

ഇന്ത്യയില്‍ ടി20 ലോകകപ്പ് നടന്നാല്‍ പാകിസ്താന്‍ താരങ്ങളുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ആശങ്കകളുണ്ടായിരുന്നു. നിലവില്‍ ഇന്ത്യയിലേക്ക് പാകിസ്താനില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാമെന്ന നിലപാടിലാണ് ബിസിസി ഐയുള്ളത്. അത് അപെക്‌സ് കൗണ്‍സിലിനെ ബിസിസി ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിട്ടുണ്ട്.

കോവിഡ് 19 വ്യാപനം അതിരൂക്ഷമായാല്‍ വേദികള്‍ വെട്ടിക്കുറച്ച് ടൂര്‍ണമെന്റ് നടത്താനും ബിസിസി ഐ ആലോചിക്കുന്നുണ്ട്. കുറഞ്ഞ വേദികളില്‍ ലോകകപ്പ് നടത്തുന്നതാണ് കൂടുതല്‍ സാമ്പത്തിക ലാഭമെന്നാണ് ഐസിസിയുടെ അഭിപ്രായമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആ സമയത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാവും അന്തിമ തീരുമാനം എടുക്കുക.

Story first published: Saturday, April 17, 2021, 12:10 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+