For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യ x പാക് പോരാട്ടം- മുന്‍തൂക്കം ഇന്ത്യക്ക്, കാരണം മഹമ്മൂദ് പറയുന്നു

24നാണ് ക്ലാസിക്ക് പോരാട്ടം

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പോരാട്ടമാണ് 24ന് നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലാണ് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരം ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യ അങ്കം കൂടിയാണ്. ഈ ത്രില്ലറില്‍ മുന്‍തൂക്കം ഇന്ത്യക്കാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാക് ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമ്മൂദ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങള്‍ എല്ലായ്‌പ്പോഴും സ്‌പെഷ്യലാണെന്നു മഹമ്മൂദ് പറയുന്നു. ഇരുടീമിലെയും കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്ന പോരാട്ടം കൂടിയാണിത്. ഇതിനെ അതിജീവിച്ച് കളിക്കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ് എല്ലായ്‌പ്പോഴും ജയിക്കാറുള്ളത്. ഈ ലോകകപ്പിലും ഇതില്‍ മാറ്റമുണ്ടാവില്ല. ഇത്തവണത്തെ മല്‍സരത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും യുഎഇയിലെ വിവിധ വേദികളില്‍ ഐപിഎല്ലില്‍ കളിച്ച ശേഷമാണ് ലോകകപ്പിലും അതേ വേദിയില്‍ തന്നെ ഇറങ്ങുന്നത്. യുഎഅയിലെ സാഹചര്യങ്ങളുമായി വളരെ നന്നായി മനസ്സിലാക്കാന്‍ ഇതു ഇന്ത്യന്‍ താരങ്ങളെ സഹായിക്കും. അതുകൊണ്ടു തന്നെയാണ് അവര്‍ക്കു പാകിസ്താനെതിരേ മുന്‍തൂക്കമുള്ളതെന്നും മഹമ്മൂദ് വിലയിരുത്തി. ദേശീയ ടി20 കപ്പില്‍ കളിച്ചതിനാല്‍ ലോകകപ്പിനു മുമ്പ് പാക് താരങ്ങള്‍ക്ക് നല്ലൊരു തയ്യാറെടുപ്പാണ് ലഭിച്ചിരിക്കുന്നത്. ഇതു ലോകകപ്പില്‍ അവര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

2

ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങളില്‍ സാധാരണയായി വിജയിക്കാറുള്ളത് സമ്മര്‍ദ്ദത്തെ സമര്‍ഥമായി അതിജീവിക്കുന്ന ടീമാണെന്നു മഹമ്മൂദ് അഭിപ്രായപ്പെട്ടു. ടി20 ഫോര്‍മാറ്റില്‍ മല്‍സരഗതി ഏതു നിമിഷവും മാറിയേക്കാം. ഒരൊറ്റ ഓവര്‍ കൊണ്ട് ബൗളര്‍ക്കോ, ബാറ്റ്‌സ്മാനോ മല്‍സരം മാറ്റിമറിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ലോകകപ്പില്‍ പാകിസ്താനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. കാരണം മാച്ച് വിന്നര്‍ാരായ ബാബര്‍ ആസം, ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി എന്നിവര്‍ ടീമിലുണ്ടെന്നും മഹമ്മൂദ് കൂട്ടിച്ചേര്‍ത്തു.

2016ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. ലോകകപ്പുകൡ പാക് പടയ്‌ക്കെതിരേ ഗംഭീര റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനു സാധിച്ചിട്ടില്ല.

ഇന്ത്യയുടെ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

സ്റ്റാന്റ്ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍.

നെറ്റ് ബൗളര്‍മാര്‍- ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കാണ്‍ ശര്‍മ, ഷഹബാസ് അഹമ്മദ്, കെ ഗൗതം.

Story first published: Saturday, October 16, 2021, 18:12 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+