For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അശ്വിന്റെ ആ ബോള്‍ സ്‌പെഷ്യല്‍! അഫ്ഗാന് മറുപടി ഉണ്ടായില്ലെന്നു സച്ചിന്‍

അശ്വിന്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ കളിയില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ അശ്വിന്റെ ബൗളിങ് പ്രകടനത്തെ പ്രശംസിച്ച് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ 66 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത കൡയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തത് മുഹമ്മദ് ഷമിയാണെങ്കിലും (മൂന്നു വിക്കറ്റ്) ബൗളിങിലെ യഥാര്‍ഥ ഹീറോ അശ്വിനായിരുന്നു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തിരുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള അശ്വിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. 2107നു ശേഷം അദ്ദേഹത്തിന്റെ ആദ്യ ടി20യായിരുന്നു ഇത്.

കളിയില്‍ അശ്വിന്റെ ബാക്ക് ഫ്‌ളിപ്പ് ബോളിനെതിരേ അഫ്ഗാനിസ്താന്‍ ബാറ്റര്‍മാര്‍ക്കു മറുപടി ഇല്ലായിരുന്നുവെന്നു സച്ചിന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിന്റെ ബൗളിങിലേക്കു വരികയാണെങ്കില്‍ ഒരുപാട് കാലത്തിനു ശേഷമാണ് നമ്മള്‍ അശ്വിന്‍ പന്തെറിയുന്നത് കണ്ടത്. അദ്ദേഹത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. അശ്വിന്റെ വേരിയേഷന്‍ ബോളായ 'ബാക്ക് ഫ്‌ളിപ്പ് ബോള്‍' സ്‌പെഷ്യലായിരുന്നു. ബോളിന്റെ സീം പൊസിഷന്‍ നോക്കിയാല്‍ അത് ലെഗ് സ്ലിപ്പിനു നേരെയായിരുന്നു. നെറ്റ്‌സില്‍ അശ്വിന്‍ സൃഷ്ടിച്ചെടുത്ത ഈ ബോളിനെതിരേ അഫ്ഗാന്റെ ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. ഈ കാരണത്താലാണ് ഒരു ബൗണ്ടറി പോലും വഴങ്ങാതെ അശ്വിന്‍ നാലോവറുകള്‍ ബൗള്‍ ചെയ്തതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നിരീക്ഷിച്ചു.

2

അശ്വിന്റെ ഈ ബോളിനെതിരേ ബാറ്റര്‍മാര്‍ പരിശീലനം നടത്തേണ്ടത് ആവശ്യമാണ്. അഫ്ഗാനിസ്താന്‍ ബാറ്റര്‍മാര്‍ അശ്വിനെതിരേ കളിക്കാന്‍ ശരിക്കും വിഷമിക്കുക തന്നെ ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ അവരെ കുഴക്കിയ ഒരേയൊരാളും അശ്വിനായിരുന്നെന്നും സച്ചിന്‍ നിരീക്ഷിച്ചു. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു. പകരം വരുണ്‍ ചക്രവര്‍ത്തിയായിരുന്നു പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ കളിച്ചത്. പക്ഷെ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനായില്ല. മാത്രമല്ല ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. ഇതേ തുടര്‍ന്നാണ് അഫ്ഗാനെതിരേ വരുണിനെ ഒഴിവാക്കി അശ്വിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതു വിജയം കാണുകയും ചെയ്തു.

ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചത് റിഷഭ് പന്ത്- ഹാര്‍ദിക് പാണ്ഡ്യ ജോടിയുടെ തകര്‍പ്പന്‍ ഫിനിഷിങായിരുന്നു. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ സംബന്ധിച്ച് ഗെയിം ചേഞ്ചറായി മാറിയതെന്നു സച്ചിന്‍ വിലയിരുത്തി. ഹാര്‍ദിക്കിന്റെയും റിഷഭിന്റെയും കൂട്ടുകെട്ട് ഗംഭീരമായിരുന്നു. അവസാനത്തെ 3.3 ഓവറില്‍ 63 റണ്‍സ് അടിച്ചെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു, സ്‌ട്രൈക്ക് റേറ്റ് 300 ആയിരുന്നു. എന്നെ സംബന്ധിച്ച് ഗെയിം ചേഞ്ചര്‍ ഇതു തന്നെയാണ്. കാരണം 195നും 210നും ഇടയില്‍ റണ്‍സെടുക്കുന്നതിന്റെ വ്യത്യാസം ഇതാണ്. വിജയമാര്‍ജിന്‍ എത്രത്തോളം എത്രത്തോളം വലുതാവുന്നുവോ ഇന്ത്യയെ സംബന്ധിച്ച് ഇതു അത്രയും നല്ലതാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നിര്‍ണായകവുമായിരുന്നെന്നും സച്ചിന്‍ നിരീക്ഷിച്ചു.

ഇന്ത്യന്‍ ഇന്നിങ്‌സിവു അടിത്തറയിട്ട രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ജോടിയുടെ പ്രകടനത്തെയും സച്ചിന്‍ പ്രശംസിച്ചു. രോഹിത്തും രാഹുലും ബാറ്റ് ചെയ്ത രീതി മികച്ചതായിരുന്നു. തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാരെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത് അഫ്ഗാനിസ്താന്റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവാണ്. മുഹമ്മദ് നബി തുടക്കത്തില്‍ ബൗള്‍ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷെ വിക്കറ്റില്‍ അല്‍പ്പം പുല്ലുണ്ടായിരുന്നു. അതിനാല്‍ ബൗളിങ് ദുഷ്‌കരമായിരുന്നു. ബാറ്റിലേക്കു ബോള്‍ നന്നായി വരികയും ചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ തുടക്കത്തില്‍ തന്നെ സീമര്‍മാരെക്കൊണ്ട് ബൗള്‍ ചെയ്യിക്കുന്നതാണ് നല്ലത്. അപ്പോള്‍ വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറച്ചുകൂടിയുണ്ടെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, November 4, 2021, 20:33 [IST]
Other articles published on Nov 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+